നടി കുളത്തിലേക്ക് ചാടുകയാണല്ലോ... അപ്പോ കാമറയും ചാടട്ടെ.... ഇവിടെ കാമറാമാന്‍ ചാടി.. വീഡിയോ വൈറല്‍
Recommended Video

ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രശസ്തമായ ഒരു ഡയലോഗ് ഉണ്ട്. സിനിമയെ കുറിച്ച് അന്തവും കുന്തവും അറിയാത്ത ശ്രീനിവാസന്‍റെ കഥാപാത്രത്തേയും കൂട്ടി നടന്‍ സുധീഷിന്‍റെ കഥാപാത്ര ഒരു പരസ്യം ഷൂട്ട് ചെയ്യാന്‍ പോകുന്നതാണ് രംഗം.
സംവിധായകന്‍ എന്ന വ്യാജേന ഷൂട്ടിങ്ങ് സൈറ്റില്‍ എത്തിയ ശ്രീനിവാസന്‍ കഥാപാത്രത്തോട് എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന് കാമറമാന്‍ ചോദിക്കുമ്പോള്‍ ശ്രീനിവാസന്‍ പറയുന്നത് ഇങ്ങനെയാണ് ' നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു പടവിലേക്ക് കയറുന്നു എന്‍റെ മേനിയഴകിന്‍റെ രഹസ്യം പരിമള സോപ്പ് എന്ന് പറയുന്നു... അപ്പോള്‍ കാമറ എവിടെ വെച്ച് ഷൂട്ട് ചെയ്യണം എന്ന കാമറാമാന്‍റെ ചോദ്യത്തിന് ശ്രീനിവാസന്‍ കഥാപാത്രം പറയുന്നത് ഇങ്ങനെയാണ്
'നടി കുളത്തിലേക്ക് ചാടുകയാണല്ലോ... അപ്പോ കാമറയും ചാടട്ടേന്ന്. എന്തായാലും സിനിമയിലെ ആ രംഗത്തിന് വന്‍ കൈയ്യടിയാണ് കിട്ടിയത്.

പക്ഷേ ഇപ്പോള്‍ പറയുന്നത് ശ്രീനിവാസന്‍ പറഞ്ഞത് പോലെ കുളത്തിലേക്ക് ചാടിയ ഒരു കാമറാമാനെ കുറിച്ചാണ്. കാമറയുമെടുത്തുള്ള ചാട്ടത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടി നടിയോട് കാമറമാന്‍ കുളത്തിലേക്ക് ചാടാന്‍ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ രസകരമായ കാര്യം നടി ചാടുന്നതിന്‍റെ ആവേശത്തില്‍ കാമറാമാന്‍ കുളത്തിലേക്ക് എടുത്ത് ചാടും. കാമറാമാന്‍ സിടി കബീറാണ് പരസ്യ ചിത്രീകരണത്തിനിടെ കുളത്തിലേക്ക് ചാടിയത്. കാമറാമന് പണി കൊടുത്തതോ നടി തരുഷിയും. സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുകയാണ്












Click it and Unblock the Notifications