മഞ്ജു വാര്യര്‍ക്കെതിരെ സ്ലട്ട് ഷെയിമുമായി സംഘികള്‍; ഷക്കീലയോടുപമിച്ച് തെറിവിളിച്ച് ആമിയെ മാമിയാക്കി!

മഞ്ജു വാര്യരും ഷക്കീലയും തമ്മില്‍ ഒരു ബന്ധമുണ്ട്. രണ്ട് രേും സിനിമ മേഖലയില്‍ ഉള്ളവരാണ്. ഷക്കീല ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നില്ല. മഞ്ജു വാര്യര്‍ ആണെങ്കില്‍ അതി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുന്നു.

മലയാള സിനിമയില്‍ നീലത്തരംഗത്തിന് തുടക്കം കുറിച്ച ആളാണ് ഷക്കീല. ആ ഷക്കീലയെ മഞ്ജു വാര്യരോട് ചേര്‍ത്താണ് ഇപ്പോള്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നത്.

മാധവിക്കുട്ടിയെ കുറിച്ചുള്ള കമല്‍ സിനിമയില്‍ മഞ്ജു അഭിനയിക്കുന്നു എന്നതാണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രശ്‌നം. അതിന്റെ പേരില്‍ മഞ്ജുവിനെതിരെ കേട്ടാലറക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്.

കമലിന്റെ ആമി

കമലിന്റെ ആമി

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ വിദ്യ ബാലന്‍ ആയിരിക്കും മാധവിക്കുട്ടിയെ അവതരിപ്പിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിദ്യ ബാലന്‍ പിന്‍മാറുകയായിരുന്നു.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

ഈ ഘട്ടത്തിലാണ് കമല്‍ മഞ്ജു വാര്യരെ മാധവിക്കുട്ടിയാക്കാന്‍ തീരുമാനിക്കുന്നത്. മഞ്ജു വാര്യര്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

കമലിനോടുള്ള കലിപ്പ്

കമലിനോടുള്ള കലിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച കമലിനെ സംഘപരിവാര്‍ നേരത്തേ തന്നെ നോട്ടമിട്ടിരുന്നു. കമലിന്റെ സിനിമയില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്ന് കൂടി കേട്ടപ്പോള്‍ അത് മഞ്ജു വാര്യര്‍ക്ക് നേരെ ആയി എതിര്‍പ്പ്.

 നേരത്തേയുള്ള പ്രശ്‌നം

നേരത്തേയുള്ള പ്രശ്‌നം

മഞ്ജു വാര്യര്‍ ബിജെപിയോട് അടുക്കുന്നു എന്ന രീതിയില്‍ നേരത്തെ പല റിപ്പോര്‍ട്ടുകളും രംഗത്ത് വന്നിരുന്നു. എന്നാല്‍ താരം തന്നെ അതിനെതിരെയുള്ള സൂചനകള്‍ നല്‍കിയപ്പോള്‍തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള മുറുമുറുപ്പ് തുടങ്ങിയിരുന്നു.

മഞ്ജുവും ഷക്കീലയേയും

മഞ്ജുവും ഷക്കീലയേയും

മഞ്ജു വാര്യരേയും ഷക്കീലയേയും ചേര്‍ത്തുവച്ചാണ് സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരാള്‍ പോസ്റ്റ് ഇട്ടത്. ഇതിനെ പിന്തുണച്ച് പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

ഷക്കീലയുടെ മാമി, മഞ്ജുവിന്റെ ആമി

ഷക്കീലയുടെ മാമി, മഞ്ജുവിന്റെ ആമി

ആമി... എന്തരോ എന്തോ. പണ്ട് മാമി എന്നൊരു ഷക്കീല പടം ഇറങ്ങിയിട്ടുണ്ട്. ഇനി അതുപോലെ വല്ലതും ആണോ എന്നാണ് ചോദ്യം.

ആമി എന്ന പേര്

ആമി എന്ന പേര്

മാധവിക്കുട്ടിയെ വീട്ടില്‍ വിളിച്ചിരുന്ന പേരാണ് ആമി എന്നത്. അതുകൊണ്ട് തന്നെയാണ് കമല്‍ ആമി എന്ന പേര് തന്റെ സിനിമയ്ക്കായി തിരഞ്ഞെടുത്തത്. ആ പേരുനെ ആണ് ഇപ്പോള്‍ ഷക്കീലയുടെ മാമി പടവുമായി ചിലര്‍ താരതമ്യം ചെയ്യുന്നത് എന്നതാണ് കഷ്ടം.

മാധവിക്കുട്ടിയെ പോലും അറിയാത്തവര്‍

മാധവിക്കുട്ടിയെ പോലും അറിയാത്തവര്‍

മാധവിക്കുട്ടി ആരായിരുന്നു എന്ന് പോലും അറിയാത്തവരാണ് ഇപ്പോള്‍ ഈ സിനിമയ്ക്ക് എതിരെ രംഗത്ത് വന്നിരുക്കുന്നത് എന്നതാണ് ദയനീയമായ അവസ്ഥ.

 മാധവിക്കുട്ടിയും കമല സുരയ്യയും

മാധവിക്കുട്ടിയും കമല സുരയ്യയും

മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയ കാര്യ മാത്രമേ ആക്ഷേപം ഉന്നയിക്കുന്ന പലര്‍ക്കും അറിയുകയുള്ളൂ. മതംമാറിയ മാധവിക്കുട്ടിയുടെ സിനിമ എടുക്കുന്നു എന്നതാണ് അവരുടെ പ്രശ്‌നം.

മഞ്ജുവും മതം മാറുമോ?

മഞ്ജുവും മതം മാറുമോ?

മാധവിക്കുട്ടിയെ പോലെ മഞ്ജു വാര്യരും മതം മാറാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഒരു സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെയാണ് ഇങ്ങനെ വിമര്‍ശിക്കുന്നത് എന്ന് കൂടി ഓര്‍ക്കണം.

ഷക്കീലയുമായി ചേര്‍ക്കുന്നതിന് പിന്നില്‍

ഷക്കീലയുമായി ചേര്‍ക്കുന്നതിന് പിന്നില്‍

മഞ്ജു വാര്യരെ ഷക്കീലയുമായി ചേര്‍ത്ത് വയ്ക്കുന്നതിന് പിന്നില്‍ മറ്റൊന്നും അല്ല. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത സ്ത്രീകളെ സ്ലട്ട് ഷെയിമിന് വിധേയരാക്കുക എന്നത് തന്നെയാണ് ഇതിന് പിന്നിലും.

മെയ്ഡ് ഫോര്‍ ഈച്ച അദര്‍

മെയ്ഡ് ഫോര്‍ ഈച്ച അദര്‍

ഷക്കീലയും മഞ്ജു വാര്യരും മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്ന് പോലും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇവര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല.

നീലത്തരംഗം സൃഷ്ടിച്ച ഷക്കീല

നീലത്തരംഗം സൃഷ്ടിച്ച ഷക്കീല

മലയാള സിനിമയില്‍ 'നീലത്തരംഗം' സൃഷ്ടിച്ച നടി ആയിരുന്നു ഷക്കീല. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പോലും പ്രദര്‍ശന വിജയം നേടാതിരുന്ന കാലത്ത് ഷക്കീലയുടെ സിനിമകള്‍ വന്‍ കളക്ഷന്‍ നേടിയിരുന്നു.

ഷക്കീല തരംഗം

ഷക്കീല തരംഗം

ഷക്കീല തരംഗം എന്നായിരുന്നു അക്കാലം അറിയപ്പെട്ടിരുന്നു. അഭിനയത്തിന്റെ പേരില്‍ അല്ല, ശരീര പ്രദര്‍ശനത്തിന്റേയും സോഫ്റ്റ് പോണിന്റേയും പേരില്‍ ആയിരുന്നു ഇത്തരം ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്.

അതും മഞ്ജുവും തമ്മില്‍

അതും മഞ്ജുവും തമ്മില്‍

കുറച്ച് കാലം മാത്രമായിരുന്നു ഷക്കീല തരംഗം നിലനിന്നത്. അതിന് ശേഷം ഷക്കീല ഒരു തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നാല്‍ ഒരു ഘട്ടത്തിലും മഞ്ജു വാര്യരുടെ അഭിനയ മികവിനപ്പുറത്തേക്ക് മറ്റൊരു കാര്യവും സിനിമയുമായി ബന്ധപ്പെട്ട് ചര്‍ച്ചയായിട്ടുപോലും ഇല്ല.

മഞ്ജുവിന്റെ തിരിച്ച് വരവ്

മഞ്ജുവിന്റെ തിരിച്ച് വരവ്

ദിലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ജു വാര്യര്‍ സിനിമ ലോകത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ആയിരുന്നു മഞ്ജു സിനിമ ലോകത്തേക്ക് മടങ്ങി വന്നത്.

വിവാഹമോചനം

വിവാഹമോചനം

ദിലീപുമായുള്ള വിവാഹമോചനത്തോടെയാണ് മഞ്ജു സിനിമയില്‍ വീണ്ടും സജീവമായി. ഹൗ ഓള്‍ഡ് ആര്‍യു എന്ന തിരിച്ച് വരവ് ചിത്രം വന്‍ വിജയവും ആയി.

മാധവിക്കുട്ടിയ്ക്കും അധിക്ഷേപം

മാധവിക്കുട്ടിയ്ക്കും അധിക്ഷേപം

മാധവിക്കുട്ടിയേയും ഇപ്പോള്‍ സംഘപരിവാര്‍ അനുകൂലികള്‍ വെറുതേ വിടുന്നില്ലെന്നതാണ് സത്യം. മാധവിക്കുട്ടിയുടെ രചനകളെല്ലാം ്അശ്ലീലം ആയിരുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+