Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാമോ?';വൈറൽ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കം മുതൽ തന്നെ ചർച്ചയായ പേരുകളിൽ ഒരാളായിരുന്നു അഖിൽ മാരാർ. ടാസ്കുകളിലാണെങ്കിലും ഗെയിമുകളിലാണെങ്കിലും ശക്തമായ പ്രകടനങ്ങളായിരുന്നു അഖിൽ കാഴ്ച വെച്ചത്. എന്നാൽ തന്റെ ഇടുങ്ങിയ ചിന്താഗതിയുടെ പേരിലും ദേഷ്യത്തിന്റെ പേരിലും പലപ്പോഴും അഖിൽ വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്.

താൻ ഭാര്യയെ തല്ലിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം അഖിൽ പറഞ്ഞതും വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. സഹമത്സരാർത്ഥിയായ ശോഭയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു അക്കാര്യം അഖിൽ മാരാർ വെളിപ്പെടുത്തിയത്. എല്ലാ സ്ത്രീകളുടേയും ജീവിതം ഒരുപോലെയാണെന്നും കഷ്ടപ്പാടുകൾ അനുഭവിക്കാത്ത സ്ത്രീകൾ ഇല്ലെന്നും അഖിൽ പറഞഅഞു. അഖിലിന്റെ പരാമർശം വലിയ വിമർശനങ്ങൾ‌ക്കാണ് വഴിവെച്ചത്. ഷോയുടെ അവതാരകനായ മോഹൻലാൽ ഉൾപ്പെടെ അഖിലിനെതിരെ വിഷയത്തിൽ രംഗത്തെത്തി.

ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നത് എങ്ങനെയെന്നും മോഹൻലാൽ ചോദിച്ചിരുന്നു.

 akhilmarar

വിഷയത്തിൽ വലിയ വിമർശനം അഖിലിനെതിരെ സോഷ്യൽ മീഡിയയിലും ഉയരുന്നുണ്ട്. ഇപ്പോഴിതാ അഖിലിന്റ പ്രവൃത്തിക്കെതിരെ കേസെടുക്കാമോയെന്ന ചോദ്യം ഉയർത്തുകയാണ് ഒരു ആരാധകൻ. ആരാധകന്റെ കുറിപ്പ് ഇങ്ങനെ

'ഒരു സംശയ നിവാരണ പോസ്റ്റ്‌ ആണ്. അഖിൽ മാരാർ തന്റെ ഭാര്യ തല്ലി എന്ന് കേമമായി പറഞ്ഞു.ഡോമെസ്റ്റിക് വയലൻസ് പ്രോത്സാഹിപ്പിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ ആണ് ഇപ്പോ ഫേസ്ബുക് തുറന്നാൽ.അഖിൽ ഭാര്യയെ എത്ര വട്ടം തല്ലി എന്ന് നമുക്ക് അറിയില്ല. എന്ത് കാരണം കൊണ്ട് തല്ലി എന്നറിയില്ല. ഭാര്യ അതിനോട് എങ്ങനെയാണ് പ്രതികരിച്ചത് എന്നറിയില്ല. ഭാര്യയെ അയാൾ സ്ഥിരമായി തല്ലാറുണ്ടോ എന്നറിയില്ല.തന്റെ ജീവിതതിൽ ഉണ്ടായ ഒരു കാര്യം അയാൾ സംസാരത്തിന്റെ ഇടയിൽ പറഞ്ഞു.

എന്റെ സംശയം ഇതാണ്. ജീവിതത്തിൽ ഒരു പ്രാവശ്യം ആണെങ്കിൽ പോലും ഭാര്യയെ തല്ലുന്നത് കുറ്റമാണോ? ഡോമെസ്റ്റിക് വയലൻസ് കേസ് എന്ന കുറ്റം ചുമത്താൻ കഴിയുമോ? അതോ തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണോ അതിനെ കേസ് ആയിട്ട് പരിഗണിക്കുന്നത്...

കുട്ടികളെ മാതാപിതാക്കൾ തല്ലുന്നതും, സ്കൂളിൽ വെച്ച് അധ്യാപകർ തല്ലുന്നതും നിയമപരമായി കുറ്റമാണ്. പക്ഷെ, ഇന്നും സ്കൂളിലും വീട്ടിലും കുട്ടികൾ ശിക്ഷിക്കപെടുന്നുണ്ട്. വഴക്ക് കേൾക്കുന്നുണ്ട്. വഴക്ക് പറയുക എന്നതുപോലും വെർബൽ abuse കേസ് ആയിട്ട് വേണമെങ്കിൽ എടുക്കാം.

ഈ ഒരു കാര്യം കൂടെ മുൻ നിർത്തി നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.Is domestic violence considered a crime only when it is habitual? Or even a single slap can be considered as a henious offence? നിങ്ങളുടെ ഓപ്ഷൻ B ആണെങ്കിൽ.അതായത് ഒരു വട്ടം ആണെങ്കിൽ പോലും ഭാര്യയെ തല്ലുന്നത് കുറ്റം ആണെങ്കിൽ. Marar is guilty of domestic violence.

അതെ ലോജിക് വെച്ച് നോക്കിയാൽ സ്വന്തം മക്കളെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്യുന്നതും ഒഫെൻസ് ആണെന്നിരിക്കെ, കേരളത്തിൽ ഒരു 10% മാതാപിതാക്കളും അധ്യാപകരും ചൈൽഡ് അബ്യൂസ് കേസിൽ ഗിൽറ്റി ആവണമല്ലോ. ബിഗ് ബോസ്സ് എന്നത് സമൂഹത്തിലേക്ക് വെളിച്ചം പകരേണ്ട കണ്ണാടി ആണെന്നാണ് എന്റെ പക്ഷം.അപ്പോൾ ഇതിനൊരു ഉത്തരം കണ്ടെത്തുക തന്നെ വേണം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+