ജയരാജന്‍ കഴിക്കുമോ 12 പാരസെറ്റമോള്‍ ഒരുമിച്ച്.. സോഷ്യല്‍ മീഡിയയുടെ വെല്ലുവിളി!
തലശ്ശേരിയില്‍ ജയിലിലടക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ദളിത് യുവതിയെ അധിക്ഷേപിച്ച സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. പാരസെറ്റമോള്‍ ഗുളിക കളിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്ന ജയരാജന്റെ ചോദ്യത്തെയാണ് ആളുകള്‍ കളിയാക്കുന്നത്.
സി ബി ഐ അറസ്റ്റ് ചെയ്യാന്‍ എത്തുമ്പോള്‍ നെഞ്ച് വേദന എന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യത്തിന് ഓടിയിരുന്ന പി ജയരാജനാണ് ആത്മഹത്യക്ക് ശ്രമിച്ച ദളിത് യുവതിയെ അധിക്ഷേപിച്ചതെന്നാണ് ഇതിലെ രസകരമായ കാര്യം. പാരസെറ്റമോള്‍ ഗുളിക കളിച്ചാല്‍ മരിക്കില്ല എന്നുറപ്പാണെങ്കില്‍ പി ജയരാജന് 12 പാരസെറ്റമോള്‍ ഗുളികകള്‍ ഒരുമിച്ച് കഴിക്കാമോ എന്നും സോഷ്യല്‍ മീഡിയയിലെ ആളുകള്‍ വെല്ലുവിളിക്കുന്നു.

ജാമ്യം കിട്ടിയാല്‍
പാരസെറ്റമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ ജാമ്യം കിട്ടിയാല്‍ നെഞ്ച് വേദന മാറുമോ എന്ന് മറുചോദ്യം.

പത്ത് പാരസെറ്റമോള്‍ കൊടുക്കൂ
പാരസെറ്റമോള്‍ കഴിച്ചാല്‍ ആരാണ് മരിക്കുക എന്നോ. കോണ്‍സ്റ്റബിള്‍ ഇയാള്‍ക്ക് 10 പാരസെറ്റമോള്‍ കൊടുക്കൂ

ആ പാവം രാജകുമാരന്‍
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആ ഒഴിഞ്ഞ വാര്‍ഡില്‍ ആ രാജകുമാരന്‍ ഒറ്റയ്ക്കായിരുന്നു

വില പോയല്ലോ
ജയരാജന്‍ കാരണം വില പോയ ഒരു പാവം പാരസെറ്റമോള്‍

ഇരട്ടച്ചങ്കില്ലെങ്കി
പാരസെറ്റമോള്‍ കഴിച്ചാല്‍ ജീവന്‍ പോകുമോ എന്ന് ചോദിച്ചാല്‍ ഇരട്ടച്ചങ്കില്ലെങ്കില്‍ ചിലപ്പോ തട്ടിപ്പോയെന്നും വരും

നാടകം തന്നെ
ആത്മഹത്യാനാടകം കൊണ്ട് കബളിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് തീര്‍ന്നില്ല അപ്പോഴേക്കും സി ബി ഐ എന്ന് കേട്ടതും നെഞ്ച് വേദന വന്നു

ജയരാജന്‍ ഓടുന്നു
ജാതിയുടെ പേര് പറഞ്ഞ് പെണ്‍കുട്ടികള്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്ന് കുറ്റപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടുന്ന ജയരാജന്‍

കടലയെന്ന് പറഞ്ഞ് തരാം
ഡോ തനിക്ക് കടലയെന്ന് പറഞ്ഞ് കുറച്ച് പാരസെറ്റമോള്‍ സ്‌നേഹത്തോടെ തന്നാല്‍ കഴിക്കുമോ

ചെയ്ത് കളയോ
പാരസെറ്റമോള്‍ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്ന് തമാശയ്ക്ക് ചോദിച്ചതാ ഇനി അവന്‍മാര്‍ കാര്യമായും അങ്ങനെ തരുമോ

സിബിഐ എന്ന് കേട്ടാല്‍..
സിബിഐ എന്ന് കേട്ടാല്‍ നെഞ്ച് വേദന വരുമോ - പാരസെറ്റമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്ന ചോദ്യത്തിന് പറ്റിയ കൗണ്ടര്‍.

മനുഷ്യര്‍ മരിക്കും
നാല് തവണ ഹൃദയാഘാതം വന്ന നേതാവിനെ കളിയാക്കാനും ചിലര്‍ ഈ അവസരം വിനിയോഗിക്കുന്നുണ്ട്

പാരസെറ്റമോളും ജയരാജനും
പി ജയരാജന്‍ വരുന്നത് കണ്ട് ഒളിച്ചുനില്‍ക്കുന്ന പാരസെറ്റമോള്‍


Click it and Unblock the Notifications
