ദുബായ്: വാട്‌സ്ആപ് വീഡിയോ കോള്‍ തട്ടിപ്പിനെ പേടിക്കുക!!!
ദുബായ്: വാട്‌സ്ആപ് കോള്‍ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ടെക് വിദഗ്ദര്‍. പ്രമുഖ ചാറ്റ് മെസ്സഞ്ചറായ വാട്‌സ്ആപ് ആരംഭിക്കാനിരിക്കുന്ന വാട്‌സ്ആപ് വീഡിയോ കോളിംഗ് ഔധ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പേ തന്നെ വാട്‌സ്ആപില്‍ പ്രചരിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ചാണ് മുന്നറിയിപ്പ്. വാട്‌സ്ആപ് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യൂ എന്ന ആഹ്വാനവുമായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജുകളാണ് ജാഗ്രതാ നിര്‍ദ്ദേശത്തിന് പിന്നിലുള്ളത്. എച്ച്ഡി ക്വാളിറ്റിയിലുള്ള വാട്‌സ്ആപ് വീഡിയോ കോളിന്റെ ലീക്കായ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യൂ എന്നതാണ് മെസേജിന്റെ ഉള്ളടക്കം. മെസേജിനൊപ്പം വീഡിയോ കോളിംഗിന്റേതെന്ന് തോന്നിക്കുന്ന ലിങ്കുകളും നല്‍കിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പാണെന്നും വ്യാജ മെസേജുകളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സ്ആപ് വീഡിയോ കോളിംഗ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫോണില്‍ സേവ് ചെയ്തിട്ടുള്ള കോണ്ടാക്ടുകള്‍ സ്പാം മെസേജായി തട്ടിപ്പ് സംഘത്തിന് ലഭിക്കുന്ന തരത്തിലാണിത്. ഈ മെസേജ് കോണ്ടാക്ട് ലിസ്റ്റിലുള്ള അഞ്ച് പേര്‍ക്ക് ഷെയര്‍ ചെയ്യാനും മെസേജില്‍ പറയുന്നു.

വാട്‌സ്ആപ് ഔധ്യോഗികമായി വീഡിയോ കോളിംഗ് ഫീച്ചര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടെസ്റ്റിംഗ് ഫീച്ചര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന് ടെക് വിദഗ്ദര്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിദിനം വാട്‌സ്ആപ് വോയ്‌സ് കോള്‍ ഫീച്ചര്‍ വഴി 10 കോടി കോളുകള്‍ ചെയ്യുന്നുണ്ടെന്ന് വാട്‌സ്ആപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ബ്ലോഗ് പോസ്റ്റിലായിരുന്നു വാട്‌സ്ആപ് വോയ്‌സ് കോളിംഗിലുണ്ടായ വര്‍ദ്ധനവിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തോളമായി വോയ്‌സ്‌കോളിംഗിനായി ലോകത്തെമ്പാടുമുള്ള വാട്‌സ്ആപ് ഉപയോക്താക്കള്‍ വാട്‌സ്ആപിനെ ആശ്രയിക്കുന്നുണ്ട്.













Click it and Unblock the Notifications