Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളിലേക്ക് വരുന്ന പുരുഷന്മാരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായി അറിയാം; ഗോസിപ്പുകള്‍ക്ക് രഞ്ജുവിന്റെ മറുപടി

കേരളത്തില്‍ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. നടിമാരും അവതാരകരും അടക്കം നിരവധി താരങ്ങളാണ് രഞ്ജുവിന്റെ മേക്കപ്പ് ഇഷ്ടപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ രഞ്ജിമാര്‍ സംവിധാനം ചെയ്ത കുട്ടിക്കൂറ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം ജീവിതത്തിലെ സംഭവകഥയാണ് രഞ്ജു ഹ്രസ്വചിത്രമായി ഒരുക്കിയത്.

1

എന്നാല്‍ ഇപ്പോഴിതാ രഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. ഗോസിപ്പുകള്‍ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക് എന്ന് തുടങ്ങുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന ഗോസിപ്പുകള്‍ക്കാണ് താരം ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയത്. എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാല്‍ അത് നിങ്ങളോട് പറയുവാന്‍ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ലെന്ന് രഞ്ജു പോസ്റ്റില്‍ പറഞ്ഞു.

2

സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ വിവാഹമെന്നത് എന്താണെന്നും അത് നമ്മള്‍ക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാന്‍, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാന്‍ തയ്യാറല്ലെന്നും രഞ്ജു പോസ്റ്റില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

3

ഗോസിപ്പുകള്‍ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക്, എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാല്‍ അത് നിങ്ങളോട് പറയുവാന്‍ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ല, എന്റെ പല ഇന്റര്‍വ്യൂകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് വിവാഹത്തെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല അത്തരം കാര്യങ്ങള്‍ എന്റെ ചിന്തയില്‍ ഇല്ല എന്ന്, എന്നാല്‍ ഈ അടുത്തു എന്നോട് ചിലര്‍ പറയുകയുണ്ടായി,

4

രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോള്‍ സുഖം തോന്നി വിദേശത്ത് ഹാ ഹാാാ എന്ത് രസം എനിക്ക് വില കൂടിയ കാര്‍, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയളാണത്രെ , അല്ല അപ്പോള്‍ ഞാന്‍ പണിയെടുക്കുന്നത് ചോരക്കാന്‍ ആണോ ----- കളെ,

5

സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ വിവാഹമെന്നത് എന്താണെന്നും അത് നമ്മള്‍ക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാന്‍, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാന്‍ തയ്യാറല്ല കാരണം ഞാന്‍ എന്നെ പറ്റി കൂടുതല്‍ മനസ്സിലാക്കിയിട്ടുണ്ട്, ഈ സമൂഹത്തെ പറ്റി കൂടുതല്‍ പഠിച്ചിട്ടുണ്ട്,

6

ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം, എനിക്ക് ഊഹിച്ചെടുക്കാന്‍ എടുക്കാന്‍ കഴിയും, ഒരുതരം ക്യൂരിയോസിറ്റിയില്‍ നിന്ന് ഉടന്‍ എടുക്കേണ്ടതല്ല വിവാഹം,, ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം പ്രണയങ്ങളും വിവാഹങ്ങളും ആയുസ്സ്‌ന്റെ കാര്യത്തില്‍ വളരെ വീക്ക് ആണ്, എന്നുകരുതി വിവാഹ ജീവിതം സക്‌സസ് അല്ല എന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തല്‍ക്കാലം ഞാന്‍ ഇല്ല,

7

ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ,, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെ പറ്റി പഠിക്കാന്‍ ശ്രമിക്കൂ ഒരാളെ പറ്റി എന്ത് തോന്നിയവാസം പറയാം എന്നുള്ള നിങ്ങളുടെയൊക്കെ ധാരണയ്ക്ക് മുന്‍പില്‍ തലകുനിച്ച് പതറാന്‍ ഉള്ളതല്ല എന്റെ ജീവിതം,

8

എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ വ്യത്യസ്തമാണ് ഈ വേദനകളും വേദനകളും സഹിച്ച് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുവെങ്കില്‍ ഇതിനേക്കാളേറെ കഷ്ടപ്പാടുകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട് ഇനിയും സഹിക്കും, അപ്പോള്‍ പറഞ്ഞു വന്നത് മറ്റൊന്നുമല്ല, എനിക്ക് പ്രണയം ഉണ്ടെങ്കില്‍, എനിക്ക് വിവാഹം ഉണ്ടെങ്കില്‍ അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്, നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക എന്റെ പുറകെ നടക്കാതെ വിഡ്ഢികള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+