ആ നഷ്ട്ടങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു, പിന്നിലേക്ക് ചിന്തിച്ചപ്പോൾ മനസിലായി; വൈറലായി രഞ്ജുവിന്റെ വാക്കുകൾ
മലയാളികളുടെ പ്രിയപ്പെട്ട സെലിബ്ലിറ്റി താരങ്ങളെ അണിയിച്ചൊരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തികൂടിയാണ്.
കൂടാതെ സ്വന്തം ജീവിതം സിനിമയാക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതും രഞ്ജു തന്നെയാണ് കുട്ടിക്കൂറ എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പല കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറയുന്ന വ്യക്തി കൂടിയാണ് രഞ്ജു. തനിക്കുണ്ടായ പല അനുഭവങ്ങളും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഒപ്പം നിരവധി പേര്‍ കമന്റുമായും രംഗത്തെത്തുന്നുണ്ട്. രഞ്ജുവിന്റെ വാക്കുകളിലേക്ക്...

പലപ്പോഴും ജീവിതം ദിശമാറി സഞ്ചരിച്ചപ്പോഴും, ദൈവത്തിന്റെ അനുഗ്രഹവും, അമ്മയുടെ പ്രാര്‍ത്ഥനയും ഒന്നു മാത്രമാണ്, ഈ ലോകത്ത് എന്നെ ചേര്‍ന്നു നില്ക്കാന്‍ ഇടയാക്കിയത്, പോകപോകെ എനിക്ക് മനസ്സിലായി ലോകത്തിലെ എല്ലാവര്‍ക്കുമൊന്നും നമ്മളെ ചേര്‍ത്തു പിടിക്കാന്‍ ആവില്ല എന്ന്, നമ്മള്‍ക്കാവശ്യമെങ്കില്‍ ചേര്‍ന്നു നില്ക്കാന്‍ ശ്രമിക്കണം.

പരാജയം, വിജയം, ഇതു രണ്ടും ഉള്‍ക്കൊള്ളണം, അതെ ഈ ഇടങ്ങള്‍ എനിക്കാവശ്യമെന്നു കണ്ടപ്പോള്‍ പൊരുതാന്‍ തുടങ്ങി എന്നോടു തന്നെ ,ഇന്നത്തെ രഞ്ചുവിലേക്കുള്ള യാത്ര അത്ര കഠിനമായിരുന്നു, എന്റെ മേക്കപ്പിന്റെ ലോകം എന്നെ ഒത്തിരി ഒത്തിരി സന്തോഷവതിയാക്കിയിരുന്നു, എന്റെ കളിതമാശകള്‍, പൊട്ടത്തരങ്ങള്‍ ഇവയൊക്കെ ആസ്വദിക്കാനും ചിരിക്കാനും എന്റെ സുഹൃത്തുക്കള്‍ ചുറ്റിനും ഉണ്ടായിരുന്നു.

എന്നാല്‍ എന്തിനൊ വേണ്ടി, ആര്‍ക്കൊ വേണ്ടി എന്റെ ഇങ്ങെളെ പലപ്പോഴും ഞാന്‍ ഒഴിവാക്കി തുടങ്ങി, ആ നഷ്ട്ടങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു എന്ന് കഴിഞ്ഞ കുറെ നാളുകളായി പിന്നിലേക്ക് ചിന്തിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, ഇനി എന്റെ ലോകം ഞാന്‍ നഷ്ട്ടമാക്കില്ല.

മരിക്കുമ്പോള്‍ കയ്യില്‍ ഒരു മേക്കപ്പ് ബ്രഷ് എങ്കിലും ഉണ്ടാകണെ എന്ന പ്രാര്‍ത്ഥന നിലനിര്‍ത്തി കൊണ്ടു തന്നെ ഇന്ന് മുതല്‍ ഞാന്‍ എന്റെ ലോകത്തേക്ക് തിരികെ വരികയാണ്, പരിഭവങ്ങള്‍ ഇല്ലത്ത, പരാധികള്‍ ഇല്ലാത്ത, ഈ ലോകം,, വീണ്ടും ഞാന്‍ ആസ്വദിക്കട്ടെ,, ലവ് യു ആള്‍,, പ്രാര്‍ത്ഥനകള്‍ മാത്രം,, ഷൂട്ട് മോഡ്- രഞ്ജു രഞ്ജിമാര്‍ ഫേ്‌സ്ബുക്കില്‍ കുറിച്ചു.

രഞ്ജുവിന് പിന്തുണയുമായി നിരവധി പേരാണ് കമന്റുമായി എത്തിയത്. രെഞ്ചു, മോളെ, ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. മോളു പറഞ്ഞത് സത്യം തന്നെ. മേക്കപ്പ് ഫീല്‍ഡില്‍ അതിന്റെ ഉച്ചം തൊടട്ടെ, തീര്‍ച്ചയായും ദൈവം കൂടെ ഉണ്ടാകും. എന്റെ അനിയത്തിക്കുട്ടീയെ ദൈവം കാത്തുകൊള്ളും. താങ്കള്‍ക്ക് തിരിഞ്ഞു നടക്കേണ്ട ആവശ്യം ഒരിക്കലും ഇല്ല. സ്വന്തം തൊഴിലില്‍ ഇത്രയധികം സന്തോഷിക്കുന്ന വര്‍ കുറവാണ്. ധൈര്യത്തോടെ മൂന്നോട്ട് മുന്നോട്ട് തന്നെ പോകുക.

ജീവിതത്തില്‍ ആരു തോല്‍പ്പിക്കാന്‍ നോക്കിയാലും ദൈവം കൂടെ ഉണ്ടെങ്കില്‍/ഉണ്ട് വിജയം ഉറപ്പാണ്. ജീവിതത്തില്‍ ദൈവത്തിന്റെ മുമ്പില്‍ മാത്രം തോല്‍ക്കുന്നുള്ളൂ. നമുക്ക് നെഗറ്റീവ് അനുഭവം ഉണ്ടായല്‍ മാത്രമേ ജീവിതത്തില്‍ പോസറ്റീവ് നേടാന്‍ പറ്റു, പിന്നെ ജീവിതത്തില്‍ ആരു തോല്‍പ്പിക്കാന്‍ നോക്കി യാലും ദൈവം കൂടെ ഉണ്ടെങ്കില്‍ വിജയം മാത്രം ഉണ്ടാകും ജീവിതത്തില്‍ ദൈവത്തിന്റെ മുപില്‍ മാത്രം തോല്‍ക്കും. എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് രഞ്ജു രഞ്ജിമാര്‍ ബിഗ് ബോസ് താരം സാബു മോനെതിരെ രംഗത്തെത്തിയിരുന്നു. ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു രഞ്ജു സാബുമോനെതിരെ രംഗത്തെത്തിയത്. സാബുമോനെതിരെ ചില ഗുരുതരമായ വെളിപ്പെടുത്തലാണ് അന്ന് രഞ്ജു നടത്തിയത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം മുതല്‍ക്കേ തനിക്ക് സാബുമോനെ അറിയാവുന്നതാണ്. താനീ ലോകത്ത് ആരെയെങ്കിലും മനസ്സറിഞ്ഞ് വെറുക്കുന്നു എങ്കില്‍ അത് സാബുമോനാണ് എന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞിരുന്നു.

അതിനുള്ള കാരണവും അവര്‍ വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്ഫോബിക് ആയിട്ടുളള വ്യക്തിയാണ് സാബു മോന്‍. എന്താണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വ്യക്തി മാത്രമാണ് സാബുമോന്‍. പല വേദകളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുളള അപമാനങ്ങള്‍ സഹിക്കാന്‍ കഴിയാത്തത് ആയിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ നമുക്കൊന്നും തിരിച്ച് പറയാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. ആ ഒരു സാഹചര്യമൊക്കെ നമ്മള്‍ തരണം ചെയ്ത് വന്നിട്ടുളളതാണ് എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ സാബുമോന്‍ വിന്നറാകുന്ന സമയത്ത് താന്‍ പേളി മാണിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സാബുമോന്‍ വിജയി ആയതിന് ശേഷം നാട്ടിലെത്തിയിട്ട് തന്നെ രാത്രി വിളിച്ചു. കുടിച്ച് ലക്ക് കെട്ടാണ് വിളിച്ചത്. ഇയാള്‍ തന്നോട് സംസാരിച്ച വാക്കുകള്‍ ഇപ്പോഴും തന്റെ കയ്യില്‍ റെക്കോര്‍ഡ് ആയിട്ടുണ്ട്. അന്നും സാബു മോന്‍ സംസാരിച്ചത് ശിഖണ്ഡി എന്നുളള പദം ഉപയോഗിച്ചാണ്. ആണും പെണ്ണും കെട്ടവന്‍ എന്നൊക്കെയുളള പദങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ് സംസാരിച്ചതെന്നും രഞ്ജു വ്യക്തമാക്കുന്നു.


Click it and Unblock the Notifications