ധോണി മുതല്‍ ദുല്‍ഖര്‍ സല്മാന് വരെ, ത്രിവര്‍ണം പൂശിയ സെലിബ്രിറ്റികള്‍ ഇവര്‍!
ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോയില്‍ ത്രിവര്‍ണം പൂശി ഡിജിറ്റല്‍ ഇന്ത്യ സപ്പോര്‍ട്ട് ചെയ്താല്‍ അത് ഇന്റര്‍നെറ്റ് ഓര്‍ഗ് എന്ന ഫേസ്ബുക്ക് പോളിസിക്ക് കൂടി പിന്തുണയാകും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു സംഭവമില്ല എന്നും ഇതെല്ലാം കൊതിക്കെറുവ് കൊണ്ട് ആളുകള്‍ അടിച്ചുവിടുന്നതാണ് എന്ന് മറുപക്ഷവും പറയുന്നുണ്ട്.
ഡിജിറ്റല്‍ ഇന്ത്യ വേറെ, ഇന്റര്‍നെറ്റ് ഓര്‍ഗ് വേറെ എന്ന് ഫേസ്ബുക്ക് തന്നെ വിശദീകരിച്ചിട്ടും സോഷ്യല്‍ മീഡിയയിലെ കാംപെയ്നുകള്‍ അവസാനിച്ചിട്ടില്ല. പ്രൊഫൈല്‍ ചിത്രം മൂവര്ണമാക്കിയവരെല്ലാം മണ്ടന്മാര് എന്നാണ് വിമര്‍ശകര്‍ കളിയാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് കുറച്ചധികം സെലിബ്രിറ്റികളും പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു.

ദുല്‍ഖര്‍ സല്മാന്
മലയാളികളായ ഫേസ്ബുക്ക് യൂസര്‍മാരും പ്രൊഫൈല്‍ ചിത്രം മാറ്റല്‍ പരിപാടിക്കെതിരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ യുവ സൂപ്പര്‍ സ്്റ്റാര്‍ ദുല്‍ഖര്‍ സല്മാന് സെപ്തംബര്‍ 27ന് തന്നെ പ്രൊഫൈല്‍ ചിത്രം മാറ്റി. ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് ദുല്‍ഖറിന്റെ ഈ ചിത്രം ലൈക്ക് ചെയ്യാനെത്തിയത്.

സുരേഷ് ഗോപി
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് രാഷ്ട്രീയമായി തന്നെ ചായ്വുള്ള നടനാണ് സുരേഷ് ഗോപി. അപ്പോള്‍പിന്നെ സുരേഷ് ഗോപി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയതില്‍ അത്ഭുതം ഒന്നുമില്ല. സുരേഷ് ഗോപിയുടെ ഈ ചിത്രത്തിന് ദുല്‍ഖര്‍ സല്മാന് കിട്ടിയതിനെക്കാള്‍ കൂടുതല്‍ ലൈക്ക് കിട്ടിയിട്ടുണ്ട്

എം എസ് ധോണി
ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോണി മകള്‍ സിവ ധോണിക്കൊപ്പമുള്ള ചിത്രമാണ് ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണക്കാന്‍ ഉപയോഗിച്ചത്.

സേവാഗ്
വെടിക്കെട്ട് ബാറ്റ്സ്മാന് വീരേന്ദര്‍ സേവാഗിന്റെ ഈ പ്രൊഫൈല്‍ ചിത്രത്തിന് കിട്ടിയത് ആറ് ലക്ഷത്തിലധികം ലൈക്കുകള്‍

നരേന്ദ്ര മോദി
സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന് തുടക്കം കുറിച്ചത് തന്നെ നരേന്ദ്ര മോദിയുടെയും സുക്കര്‍ബര്‍ഗിന്റെയും പ്രൊഫൈല്‍ മാറ്റങ്ങളോടെയാണ്.

മമ്മൂട്ടിയോ
മമ്മൂട്ടി തന്റെ ഫേസ്ബുക്കിലെ ചിത്രം ത്രിവര്‍ണമാക്കിയില്ല. എന്നാല്‍ ആരാധകരുടെ പേജുകളില്‍ പലയിടത്തും ത്രിവര്‍ണം ഒട്ടിച്ച മമ്മൂട്ടി ചിത്രങ്ങള്‍ കാണാനുണ്ട്. ഇതാ ഒരു സാംപിള്‍
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications