കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫേസ്ബുക്കും വാട്‌സ്ആപ്പും വേണ്ട, സോഷ്യല്‍ മീഡിയക്ക് കേന്ദ്രം വിലങ്ങിടും!

  • By Sandra
Google Oneindia Malayalam News

ദില്ലി: സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലങ്ങിടുന്നു. സോഷ്യല്‍ മീഡിയ, ടെലിവിഷന്‍ എന്നിവയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ നിയമപരമായി നേരിടുന്നതിനായി പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ റേഡിയോ, മാധ്യമങ്ങള്‍ എന്നിവ വഴി സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്നാണ് ചട്ടം. ഇതേ ചട്ടത്തിന്റെ പരിധിയില്‍ സോഷ്യല്‍ മീഡിയകളെ കൂടി ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

 പോക്കെമോന്‍ വ്യാജനെങ്കില്‍ അശ്ലീല വെബ്ബ്‌സൈറ്റിലെത്തും!!! രസകരമായ ചില കാര്യങ്ങളിതാ... പോക്കെമോന്‍ വ്യാജനെങ്കില്‍ അശ്ലീല വെബ്ബ്‌സൈറ്റിലെത്തും!!! രസകരമായ ചില കാര്യങ്ങളിതാ...

വാക്കാലോ, കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ എന്നിവ മുഖേനയോ ഉള്ള വിമര്‍ശനങ്ങളും പുതിയ പെരുമാറ്റച്ചട്ടതോടെ നിയമത്തിന്റെ പരിധിയില്‍വരും. സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളെയോ വിമര്‍ശിക്കുന്നതിനും ഇതോടെ അന്ത്യമാകും. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ്ആപ് എന്നിവയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടത്തുന്ന ഏത് നീക്കങ്ങളും നിയമവിരുദ്ധമായി കണക്കാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഇതോടെ ഒരുങ്ങുന്നത്.

whatsapp-facebook

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലെത്തിക്കുന്ന ഉദ്യോസ്ഥരുടെ നടപടിക്കും വിലങ്ങിടും. സോഷ്യല്‍ ഇടപെടലിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടിയിരിക്കണമെന്നും വരാനിരിക്കുന്ന പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നു.

English summary
Centre government plans to bar government officials from making any statement criticising government specifically now on television, social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X