Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്കപ്പഴത്തിലെ സുമേഷിന് വിവാഹം: റാഫിയ്ക്ക് ആശംസയറിയിച്ച് താരങ്ങളും ആരാധകരും..

മിനിസ്ക്രീനിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ റാഫി വിവാഹിതനാകുന്നു. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട മഹീനയാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുള്ളത്.

കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

1


ടിക്ടോക്കിലൂടെയാണ് റാഫി ശ്രദ്ധിക്കപ്പെടുന്നത്. ഈ പ്രശസ്തിയാണ് പിന്നീട് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലേക്ക് എത്തിക്കുന്നത്. സീരിയലിലെ സുമേഷ് എന്ന റാഫിയുടെ കഥാപാത്രം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറ്റുകയും ചെയ്തു. ഇടക്കാലത്ത് ചില വെബ് സിരീസുകളിലും റാഫി അഭിനയിച്ചിട്ടുണ്ട്. കണിമംഗലം കോവിലകം എന്ന വെബ് സിരീസ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

2

റാഫിയുടെ ജന്മദിനത്തിൽ നടന്ന വിവാഹ നിശ്ചയത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണുണ്ടായിരുന്നത്. അതേ സമയം വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ മഹീനയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് റാഫിയുടെ വിവാഹ വാർത്ത ആരാധകരും അറിയുന്നത്. ജൂലൈ നാലിനായിരുന്നു വിവാഹ നിശ്ചയം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് റാഫി.

3

ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ റാഫിയ്ക്കും മഹീനയ്ക്കും ആശംസകൾ നേർന്നുകൊണ്ട് ചക്കപ്പഴം താരങ്ങളും എത്തിയിട്ടുണ്ട്. അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, ലക്ഷ്മി ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് പുറമേ നിരവധി പേരും ആശംസകളറിയിച്ചിട്ടുള്ളത്. അതേ സമയം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രം പുറത്തുവന്നതോടെ ആശംസയറിയിച്ച് ആരാധകരുമെത്തിയിട്ടുണ്ട്.

4


നേരത്തെ റാഫിയോടൊപ്പമുള്ള ചിത്രങ്ങളും മഹീന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ റാഫിയ്ക്ക് ആശംസയുമായി ചക്കപ്പഴം താരങ്ങളായ ചക്കപ്പഴത്തിലെ സുമേഷിന്റെ അച്ഛനായി എത്തുന്ന അമല്‍രാജ് ദേവും അമ്മയായെത്തുന്ന സബീറ്റ ജോർജും എത്തിയിട്ടുണ്ട്.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+