'ചക്കപ്പഴ'ത്തിലെ പൈങ്കിളിയുടെ വെളിപ്പെടുത്തൽ... തമിഴിൽ നേരിട്ട കാസ്റ്റിങ് കൗച്ച്; പ്ലസ്ടു കഴിഞ്ഞ ഒരുകുട്ടിയോട്
സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സമീപ കാലത്ത് ഒരുപാട് ചർച്ചകൾ നടന്നതാണ്. മീ ടൂ കാമ്പയിന്റെ ഭാഗമായും പല സിനിമ താരങ്ങളും അനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവർക്ക് പോലും അത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടായി എന്നത് ഞെട്ടിപ്പിക്കുന്ന സംഭവം തന്നെ ആയിരുന്നു.
ഫ്‌ലവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ 'ചക്കപ്പഴ'ത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെ ആണ് ശ്രുതി അവതരിപ്പിക്കുന്നത്. തമിഴ് സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ചാണ് ശ്രുതി വെളിപ്പെടുത്തിയിരിക്കുന്നത്.
കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

വനിത ഓൺലൈനിന്റെ 'ഐ ആം ദി ആൻസർ' എന്ന ടോക് ഷോയിൽ സംസാരിക്കവേ ആണ് ശ്രുതി രജനികാന്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തമിഴ് സിനിമാ മേഖലയിൽ നിന്നായിരുന്നു ഇത്. ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു അത് എന്നാണ് ശ്രുതി പറയുന്നത്.

കരിയറിന്റെ തുടക്കത്തിൽ ആയിരുന്നു ഈ സംഭവം നടന്നത് എന്നാണ് ശ്രുതി പറയുന്നത്. ഒരു പുത്ിയ സ്വപ്‌നമെന്നോ ലക്ഷ്യമെന്നോ എന്ന നിലയിൽ ആയിരുന്നു തമിഴിൽ നിന്ന് വന്ന ആ അവസരത്തെ കണ്ടത്. എന്നാൽ അവിടെ ചെന്നപ്പോൾ സംഭവിച്ചത് തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. അതുവരെ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു.

സിനിമയുടെ പൂജയും ഫോട്ടോ ഷൂട്ടും എല്ലാം കഴിഞ്ഞു. വലിയ പ്രതീക്ഷയോടേയും സന്തോഷത്തോടേയും ഇരിക്കുമ്പോൾ ആയിരുന്നു ഇത്തരം ഒരു സംഭവം. തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഒരാൾ ആണ്. അയാളുടെ പേര് പറയാനും തനിക്ക് മടിയൊന്നും ഇല്ലെന്ന് ശ്രുതി പറഞ്ഞു. അതുവരെ കേട്ടറിവ് മാത്രമുള്ള ഒരു സംഭവം ആണ് യഥാർത്ഥ ജീവിതത്തിൽ അന്ന് നേരിടേണ്ടി വന്നത്. പാഷന് വേണ്ടിയാണെങ്കിലും ഒരുതരത്തിലും ഉള്ള വിട്ടു വീഴ്ചകൾക്ക് തയ്യാറാകരുത് എന്നും ശ്രുതി പറയുന്നു.

പ്ലസ് ടു പഠനം കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു തമിഴിൽ അങ്ങനെ ഒരു അവസരം വന്നത്. ആ പ്രായത്തിലുള്ള ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്നൊരു ബോധം പോലും ആ വ്യക്തിക്കുണ്ടായിരുന്നില്ല എന്നും ശ്രുതി വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രുതി രജനികാന്ത് പങ്കെടുത്ത 'ഐ ആം ദി ആൻസർ' ചാറ്റ് ഷോയുടെ പൂർണരൂപം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു.

ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെ ആണ് ശ്രുതി രജനികാന്ത് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ 'പൈങ്കിളി'യെ ആണ് ശ്രുതി അവതരിപ്പിക്കുന്നത്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിലായിരുന്നു ശ്രുതിയ്ക്ക് ഇത്തരം ഒരു മോശം അനുഭവം ഉണ്ടായത്. എന്നാൽ താരപദവിയിൽ ഉള്ള സമയത്ത് പോലും പല നായികമാർക്കും ഇതിലും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ചാർമിള. സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്ത് പോലും ചാർമിളയ്ക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവമാണ്. അതും മലയാളികളിൽ നിന്ന്. സിനിമയുടെ കഥപറയാൻ എന്ന് പറഞ്ഞ് തന്നെ കോഴിക്കോടേക്ക് വിളിച്ചുവരുത്തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു എന്നായിരുന്നു ചാർമിള വെളിപ്പെടുത്തിയത്. മൂന്ന് ചെറുപ്പക്കാരായിരുന്നു അതിന് പിന്നിൽ. അവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും ചാർമിള വെളിപ്പെടുത്തിയത് നാല് വർഷങ്ങൾക്ക് മുമ്പായിരുന്നു.

തെന്നിന്ത്യൻ താരവും രാഷ്ട്രീയ നേതാവും എല്ലാം ആയ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത് കുമാർ. തമിഴ്, മലയാളം, കന്നഡ സിനിമകളിൽ സജീവമായ വരലക്ഷ്മിയ്ക്കും കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. ചാനൽ മേഖലയിലെ ഒരു പ്രമുഖൻ ആയിരുന്നു തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചത് എന്നാണ് വരലക്ഷ്മി വെളിപ്പെടുത്തിയത്. ഇതും നാല് വർഷങ്ങൾക്ക് മുമ്പായിരുന്നു. ട്വിറ്ററിലൂടെ ആയിരുന്നു അന്ന് വരലക്ഷ്മി ശരത്കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാള സിനിമയിൽ ഇന്ന് ഏറ്റവും ശ്രദ്ധേയയായ നടിയാണ് പാർവ്വതി തിരുവോത്ത്. ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പാർവ്വതി നിലപാടുകൾ കൊണ്ടും മലയാള സിനിമ ലോകത്ത് ശക്തമായ സാന്നിധ്യമാണ്. മലയാളത്തിലെ ചില പ്രമുഖ സംവിധായകർ കിടപ്പറയിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നാണ് പാർവ്വതി ഒരിക്കൽ വെള്ിപ്പെടുത്തിയത്. മറ്റ് ഭാഷകളിൽ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടായിട്ടില്ല എന്നും പാർവ്വതി പറയുന്നു.

മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് കെപിഎസി ലളിത. താൻ സിനിമ മേഖലയിൽ നിന്ന് നേരിട്ട ദുരവസ്ഥയെ കുറിച്ച് വിശദമായി തന്നെ ലളിത പറഞ്ഞിട്ടുണ്ട്. അനശ്വര നടൻ അടൂർ ഭാസിയിൽ നിന്നായിരുന്നു തനിക്ക് ഏറ്റവും അധികം ദുരിതം നേരിടേണ്ടി വന്നത് എന്നാണ് ഒരിക്കൽ കെപിഎസി ലളിത പറഞ്ഞത്. അടൂർ ഭാസിയ്ക്ക് വഴങ്ങാത്തതിന്റെ പേരിൽ തന്നെ പല സിനിമകളിൽ നിന്നും അന്ന് പുറത്താക്കുന്ന സാഹചര്യവും ഉണ്ടായതായി ലളിത വെളിപ്പെടുത്തി. പല പഴയകാല പുരുഷ താരങ്ങളെ കുറിച്ചും ഇത്തരത്തിലുളള ആരോപണങ്ങൾ പിന്നീട് ഉയർന്നിട്ടുണ്ട്.

കാസ്റ്റിങ് കൗച്ച് എന്നത് മലയാള സിനിമയിലോ ഇന്ത്യൻ സിനിമയിലോ മാത്രം ഉള്ള ഒരു പ്രശ്‌നമല്ല. ഹോളിവുഡ് സിനിമകളിൽ പോലും ഇത്തരം കാര്യങ്ങൾ നടക്കാറുണ്ട്. മീ ടൂ കാമ്പയിന്റെ ഭാഗമായി പലരും ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ലോകമെങ്ങും വലിയരീതിയിൽ ചർച്ചയായി മാറിയ ഒരു കാമ്പയിൻ ആയിരുന്നു 'മീ ടൂ' കാമ്പയിൻ. താനും ലൈംഗിക പീഡനത്തിന്റെ ഇരയാണെന്ന് വെളിപ്പെടുത്തുന്ന ആ കാമ്പയിൻ ലോകമെമ്പാടും വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തു. ലൈംഗികാതിക്രമത്തെ അതിജീവിച്ചവളും ആക്ടിവിസ്റ്റും ആയ തരാന ബുർക്കെ ആയിരുന്നു ഇത്തരം ഒരു പ്രയോഗം സോഷ്യൽ മീഡിയയിൽ ആദ്യം നടത്തിയത്.












Click it and Unblock the Notifications