Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മ പാടിയരാജഹംസം ഫേസ്ബുക്കില്‍ സൂപ്പര്‍ഹിറ്റ്

chandralekha
പത്തനംതിട്ട: രാജഹംസമേ മഴവില്‍ കുടിലില്‍ സ്‌നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ, മറുവാക്കു ചൊല്ലുമോ എവിടെയെന്റെ സ്‌നേഹ ഗായകന്‍ ... ചമയത്തില്‍ കെ എസ് ചിത്ര പാടി ഹിറ്റാക്കിയ ഗാനമാണിത്. ഇപ്പോഴിത് ഫേസ്ബുക്കിലൂടെ ഒന്നുകൂടെ ഹിറ്റായിരിക്കുകയാണ്. ചിത്രയുടെ ശബ്ദത്തിലല്ല എന്ന് മാത്രം, ഒറിജിനലിനെ വെല്ലുന്ന മനോഹാരിതയോടെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഒരു വീട്ടമ്മയാണ്. അതും അവര്‍ പോലും അറിയാതെ ചിത്രീകരിച്ച് യൂട്യൂബിലിട്ടത്.

പത്തനംതിട്ടയിലെ റാന്നി സ്വദേശിനിയായ ചന്ദ്രലേഖയാണ് രാജഹംസം പാടി ഫേസ്ബു്ക്കില്‍ വൈറലായിരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകളും റീഷെയറുകളുമാണ് ഈ പാട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സ്വന്തമാക്കുന്നത്. പണി തീരാത്ത വീട്ടിലിരുന്ന് ഇത്ര മനോഹരമായി പാടുന്ന ഈ പാവംപിടിച്ച വീട്ടമ്മയ്ക്ക് അഭിനന്ദനപ്രവാഹമാണ് ഫേസ്ബുക്കില്‍.

ഫേസ്ബുക്കും ഇ മെയിലും പോയിട്ട് വൈദ്യുതി പോലുമില്ലാത്ത വീട്ടിലിരുന്നാണ് ചന്ദ്രലേഖ ഈ പാട്ട് പാടിത്തീര്‍ത്തത്. അവരറിയാതെ ഭര്‍ത്താവിന്റെ അനുജന്‍ അത് കോപ്പി ചെയ്ത് യൂട്യൂബിലിട്ടു. ദാരിദ്രം കൊണ്ട് പഠനവും പരിശീലനവും മുടങ്ങിയ ചന്ദ്രലേഖ വര്‍ഷങ്ങള്‍ക്ക് ശേഷം ഓണ്‍ലൈന്‍ ലോകത്തിലൂടെ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഭര്‍ത്താവ്.

ഭര്‍ത്താവിന്റെ അനുജന്‍ ദര്‍ശനാണ് ഏട്ടത്തിയമ്മയുടെ പാട്ട് യൂട്യൂബിലിട്ടത്. അപ്പോള്‍ ഇത് ഇത്ര ഹിറ്റായിമാറുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചും. വെറും മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ ഈ പാട്ട് കേട്ടു. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു, എന്നിട്ട് ചോദിക്കുന്നു - എവിടെയായിരുന്നു ഇത്രനാളും ഈ പാട്ടുകാരി?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+