മനോരമ വിക്ഷേപിച്ച ചന്ദ്രയാൻ എത്തി, മാതൃഭൂമി അയച്ചത് എത്തുന്നതേയുള്ളൂ!!! വിജൃംഭിപ്പിക്കുന്ന ട്രോളുകൾ
ചന്ദ്രയാന്‍ വിക്ഷേപണം മാറ്റിവച്ചത് അറിയാതെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് വാര്‍ത്ത കൊടുത്തവരാണ് കേരളത്തിലെ ചില പത്രങ്ങള്‍. സംഗതി സാങ്കേതികമായി ഒരു എളുപ്പവഴി നോക്കി പരാജയപ്പെട്ടതാണ് എന്നതാണ് സത്യമെങ്കിലും മാധ്യമങ്ങളെ വെറുതേ വിടാന്‍ ട്രോളന്മാര് തയ്യാറല്ല.
അവസാന എഡിഷനുകളില്‍ എല്ലാം കൃത്യമായ വാര്‍ത്ത ആയിരുന്നു മനോരമയും മാതൃഭൂമിയും ഒക്കെ കൊടുത്തത്. പക്ഷേ, ട്രോളന്മാരുടെ കണ്ണില്‍ അതൊന്നും പെടില്ലല്ലോ. അഥവാ പെട്ടാല്‍ തന്നെ, അതും ട്രോളിന് ഒരു ആശയം ആകും എന്നേ ഉള്ളൂ!
മനോരമ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ആണത്രെ ആദ്യം ചന്ദ്രനില്‍ എത്തുക. കാരണം സര്‍ക്കുലേഷനിലും വായനക്കാരുടെ എണ്ണത്തിലും അവരാണല്ലോ ഒന്നാമത്!!!

ഒരു കൈയ്യബദ്ധം
ഒന്നാം പേജ് മുഴുവനായും ചന്ദ്രന്റെ ഫോട്ടോയൊക്കെ വച്ച് ഉഷാര്‍ ആക്കിയതായിരുന്നു. ഇങ്ങനെ ഒരു അബദ്ധം പിണയുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. നാറ്റിക്കരുതെന്ന്!

ഇത് അതല്ല, ജീ
എങ്ങോട്ടെങ്കിലും പോകാം എന്ന് വച്ചാല്‍ അപ്പോള്‍ 'ജി' ഓടിയെത്തും. എങ്ങോട്ടാണെങ്കിലും പോയേക്കാം എന്നാണത്രെ തീരുമാനം. ഒടുക്കം ചന്ദ്രയാന്‍ വിടേണ്ടെന്ന് ഐഎസ്ആര്‍ഒ തീരുമാനിക്കുകയായിരുന്നെന്ന്!

ഇങ്ങനെ ഇറങ്ങിക്കാണും
കേരളത്തിലെ മാധ്യമങ്ങള്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ അല്ലേ... അത് ചന്ദ്രനില്‍ ഇറങ്ങിക്കഴിയുമ്പോള്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും. അവിടെ വൈഫൈ ഇല്ലെങ്കില്‍ ഒരു ചിത്രവും ഇങ്ങോട്ടെത്തും എന്ന് പ്രതീക്ഷിക്കണ്ട!

കുറേയുണ്ടല്ലോ...
ഒരു മാധ്യമം ഒന്നും അല്ലല്ലോ ഇങ്ങനെ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. എല്ലാവരും വിക്ഷേപിച്ച ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയപ്പോള്‍ ഇങ്ങനെ ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്തിട്ടുണ്ടത്രെ!

പൊങ്ങിയിട്ട് കൂടിയില്ല
തള്ളുമ്പോള്‍ നല്ല റങ്കില്‍ തന്നെ തള്ളണമല്ലോ... അങ്ങനെ ഇന്ത്യയുടെ ഓമനത്തിങ്കള്‍ ആകാശത്തിന്റെ അനന്തതയില്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചു എന്നൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. പക്ഷേ, നാട്ടുകാര്‍ സത്യം അറിയാതിരിക്കില്ലല്ലോ!

ഇലക്ഷന് ആയിക്കോട്ടേ...
എന്തായാലും ഇപ്പോള്‍ തിരഞ്ഞെടുപ്പൊന്നും ഇല്ല. ഹരിയാണ്, ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പൊക്കെ വരാനിരിക്കുകയും ആണ്. അപ്പോള്‍ പിന്നെ ചന്ദ്രയാന്‍ അപ്പോള്‍ വിക്ഷേപിച്ചാല്‍ മതിയെന്നെങ്ങാനും ആരെങ്കിലും തീരുമാനിച്ചോ ആവോ!

അരമണിക്കൂര്‍ നേരത്തേ
ഇനിയുള്ള കാലത്ത് അങ്ങ് ചന്ദ്രനില്‍ വരെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍മാര്‍ കാണും. അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു ഫോണ്‍ വിളികൂടി പ്രതീക്ഷിക്കാവുന്നതാണ്.

ഒമാനത്തിങ്കളല്ല
ഇതിപ്പോള്‍ ഓമനത്തിങ്കളല്ല, ഒരുമാതിരി തിങ്കള്‍ ആയിപ്പോയി എന്നാണ് മനോരമ ലേഖകന്‍ പറയുന്നത്. എന്തായാലും ഐഎസ്ആര്‍ഒയെ കണ്ണടച്ച് വിശ്വസിച്ചതിന് ഇത്രയും പണികിട്ടും എന്ന് വിചാരിച്ചില്ലത്രെ!

ഉണ്ടാവേണ്ടതായിരുന്നു
രാഷ്ട്രപതിയൊക്കെ നോക്കി നില്‍ക്കേ ചന്ദ്രയാന്‍ വിക്ഷേപിക്കും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. പിന്നെ ഒന്നും നോക്കിയല്ല... വിക്ഷേപിക്കുമ്പോള്‍ രാഷ്ട്രപതി അതിന് സാക്ഷിയായി എന്നൊന്ന് തട്ടി വിട്ടു. രാഷ്ട്രപതി എവിടെ ആയിരുന്നോ എന്തോ!

ആ ചന്ദ്രയാന്‍
ഐഎസ്ആര്‍ഒ വിക്ഷേപിക്കാനിരുന്ന ചന്ദ്രയാന്‍ ഇപ്പോഴും ശ്രീഹരിക്കോട്ടയില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കാത്തിരിക്കുകയാണ്. പക്ഷേ, കേരളത്തിലെ പത്രങ്ങള്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്താറായി!

എന്നിട്ട് ഞാനറിങ്ങില്ലല്ലോ
ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു എന്നൊക്കെ പറയുമ്പോള്‍ ശരിക്കുമുള്ള ചന്ദ്രയാന്‍ എന്ത് തോന്നും എന്നെങ്കിലും ആലോചിക്കണ്ടേ... പാവം ഇപ്പോഴും ഭൂമിയില്‍ തന്നെ ഇരിക്കുകയാണ്!

പണികൊടുത്തതാണോ
സത്യത്തില്‍ ഫുള്‍ ജാര് സോഡ ഇഫക്ടിന്റെ വല്ല പ്രതിഫലനവും ആണോ ഈ സാങ്കേതിക തകരാര്‍. പൂജയ്ക്ക് വച്ചിരുന്ന ചെറുനാരങ്ങയും പച്ചമുളകും ആരെങ്കിലും എടുത്ത് ഫുള്‍ ജാര് സോഡയിലിട്ടോ ആവോ... നാരങ്ങയില്ലാതെ ഒരു ചന്ദ്രയാനും ഇന്ത്യയില്‍ നിന്ന് പൊങ്ങില്ല!
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications