ഡിജിറ്റല്‍ ഇന്ത്യയും പ്രൊഫൈല്‍ പേടിയും, ഫേസ്ബുക്കിന് ട്രോള്‍ ഫേസ്ബുക്കില്‍ തന്നെ!

കുമ്പിടിയാ കുമ്പിടി.. അന്ന് ഇന്റര്‍നെറ്റ് ഓര്‍ഗ്, ഇന്ന് ഫ്രീ ബേസിക്, ഇപ്പോ ഇതാ ഡിജിറ്റല്‍ ഇന്ത്യ... ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരെ Internet.org എന്ന ഫേസ്ബുക്ക് പരിപാടിക്കുള്ള പിന്തുണയാക്കി മാറ്റുന്നു എന്ന ക്യാംപെയ്ന്‍ ഫേസ്ബുക്ക് സ്ഥാപകന്ഡ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ശരിക്കും പണി കൊടുത്തു. പണിയുടെസാമ്പിളാണ് തുടക്കത്തില്‍ കൊടുത്തിരിക്കുന്നത്.

പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവരുടെ ഡാറ്റ വെച്ച് internet.org ന് സപ്പോര്‍ട്ട് കൂട്ടാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളാണ് വിമര്‍ശനത്തിന് കാരണമായത്. തുടര്‍ന്ന് സുക്കര്‍ ബര്‍ഗിനെയും നരേന്ദ്ര മോദിയെയും ട്രോളി ട്രോളര്‍മാര്‍ രംഗത്ത് വന്നു. പ്രൊഫൈല്‍ ചിത്രം മാറ്റി പണി കിട്ടിയവരെയും പ്രൊഫൈല്‍ ചിത്രം മാറ്റാതെ മസില് പിടിച്ച് നിന്നവരെയും ട്രോളന്മാര്‍ വെറുതെ വിട്ടില്ല... കാണൂ ഫേസ്ബുക്കിലെ സൂപ്പര്‍ ട്രോളുകളുടെ സാംപിള്‍.

കുമ്പിടിയാ കുമ്പിടി

കുമ്പിടിയാ കുമ്പിടി

കുമ്പിടിയാ കുമ്പിടി.. അന്ന് ഇന്റര്‍നെറ്റ് ഓര്‍ഗ്, ഇന്ന് ഫ്രീ ബേസിക്, ഇപ്പോ ഇതാ ഡിജിറ്റല്‍ ഇന്ത്യ.. പലമുഖം പക്ഷേ ഒരേ സാധനം

പറ്റിച്ചേ

പറ്റിച്ചേ

പ്രൊഫൈല്‍ ചിത്രം മാറ്റിയ ഇന്ത്യക്കാരെ പറ്റിച്ച ചാരിതാര്‍ഥ്യത്തോടെ പുഞ്ചിരിക്കുന്ന സുക്കര്‍ബര്‍ഗ് എങ്ങനെയുണ്ട്

സഖാക്കള്‍ക്കൊരു ട്രോള്‍

സഖാക്കള്‍ക്കൊരു ട്രോള്‍

ഡിജിറ്റല്‍ ഇന്ത്യ എന്ന് കേട്ട് കലി പൂണ്ട സഖാക്കളെയാണ് ഈ ട്രോള്‍ ഉന്നം വെക്കുന്നത്. പട്ടിണി എന്ന് പറയുന്ന സഖാവിനോട് മുമ്പ് കേട്ടിട്ടില്ലേ എന്നാണ് ചോദ്യം

Internet.org സ്പീക്കിങ്

Internet.org സ്പീക്കിങ്

ഡിജിറ്റല്‍ ഇന്ത്യയെ ഡയല്‍ ചെയ്തപ്പോള്‍ ഇന്റര്‍നെറ്റ് ഓര്‍ഗ് ഫോണെടുത്താല്‍ എങ്ങനിരിക്കും

ഇരട്ടത്താപ്പല്ലേ

ഇരട്ടത്താപ്പല്ലേ

കേരളത്തില്‍ ഡി പി മാറ്റിയാല്‍ ലോകം ഡിജിറ്റല്‍ ഇന്ത്യയെ ശ്രദ്ധിക്കില്ലത്രെ. സേവ് ഗാസ എന്ന് പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയവരുടേതാണ് പരിഹാസം.

ഇന്ത്യേടെ കൊടി

ഇന്ത്യേടെ കൊടി

1983 ലെ പ്രശസ്തമായ ഡയലോഗാണ് ട്രോളന്മാര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യേടെ കൊടി എന്തിനാണെന്ന് നിവിന്‍ പോളിക്കും അറിയില്ല

അല്ല ശരിക്കും ഉണ്ടോ

അല്ല ശരിക്കും ഉണ്ടോ

ഡി പി മാറ്റി കുടുങ്ങിയ പ്രൊഫൈലിന്റേതാണ് ചോദ്യം, ഡിജിറ്റല്‍ ഇന്ത്യയ്ക്ക് internet.org ഉമായി എന്തേലും ബന്ധമുണ്ടോ

ഇതാണോ നടന്നത്

ഇതാണോ നടന്നത്

അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിക്കലാണോ ഈ കാംപെയ്‌നിലൂടെ നടന്നത്

ഗാന്ധി ജയന്തി അല്ല

ഗാന്ധി ജയന്തി അല്ല

ഗാന്ധിജയന്തിയാണ് എന്ന് കരുതി വരെ ഡി പി മാറ്റിയവരുണ്ടേ്രത

കാഴ്ചയ്ക്കാണ് കുഴപ്പം

കാഴ്ചയ്ക്കാണ് കുഴപ്പം

ഈ പറക്കും തളിക ഫെയിം നിത്യാ മേനോനെ ഡിജിറ്റല്‍ ഇന്ത്യ വിശദീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു.

അനുകരണങ്ങളാണ്

അനുകരണങ്ങളാണ്

അനുകരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. അവന്‍ പല പേരുകളില്‍ വരും

ഒന്നും പറയാനില്ലേ

ഒന്നും പറയാനില്ലേ

മോദി വിരുദ്ധര്‍ പലതും പറയും. ഒന്നും പറയാന്‍ കിട്ടിയില്ലെങ്കില്‍ ഗുജറാത്തിലെ ഭ്രൂണവും ഫാസിസവും വരെ പറയും

അന്ന് പറഞ്ഞു കംപ്യൂട്ടറേ വേണ്ടെന്ന്

അന്ന് പറഞ്ഞു കംപ്യൂട്ടറേ വേണ്ടെന്ന്

സി പി എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധ സമരങ്ങള്‍ക്കുമുണ്ട് ട്രോളന്മാരുടെ വക കൊട്ട്

വൈ ഫൈ പുഴുങ്ങിത്തിന്നാന്‍ പറ്റുമോ

വൈ ഫൈ പുഴുങ്ങിത്തിന്നാന്‍ പറ്റുമോ

ഫ്രീ വൈഫൈ കിട്ടിയിട്ടെന്തിനാ പുഴുങ്ങി തിന്നാന്‍ പറ്റുമോ. പുഴുങ്ങിത്തിന്നലാണല്ലോ നമ്മുടെ സ്ഥിരം പരിപാടി.

മണ്ടന്മാരാക്കിയോ

മണ്ടന്മാരാക്കിയോ

ബാഹുബലിയിലെ രമ്യാ കൃഷ്ണന്റെ ചിത്രം വച്ചാണ് ട്രോള്‍. പരമേശ്വരാ......

ലോകാവസാനമല്ലേ

ലോകാവസാനമല്ലേ

ലോകാവസാനം വരുന്നു എന്നും പറഞ്ഞ് ഉറങ്ങാന്‍ പോയതാണ്. പിറ്റേന്ന് ഫേസ്ബുക്കില്‍ കേറിയപ്പോള്‍ ഇവിടെയെല്ലാവരും ഡിജിറ്റല്‍ ഇന്ത്യയായി

എല്ലാരും മാറ്റുന്നു ഈ ഞാനും

എല്ലാരും മാറ്റുന്നു ഈ ഞാനും

എന്തിനാണ് എന്നറിയില്ല, എല്ലാരും മാറ്റുന്നു ഈ ഞാനും ഡി പി മാറ്റുന്നു ഇത്രേയുള്ളൂ കാര്യം

സുക്കുവും ടീമും

സുക്കുവും ടീമും

ഇന്ത്യക്കാരെ പറ്റിക്കാന്‍ നോക്കുന്ന സുക്കുവിനെയും ടീമിനെയും ഇന്ത്യക്കാര്‍ തല്ലി ഓടിക്കുന്നു

സുഡാപ്പിയാണ് മോദി വിരോധിയും

സുഡാപ്പിയാണ് മോദി വിരോധിയും

സുഡാപ്പികളും മോദി വിരോധികളും പ്രോഫൈല്‍ പടം മാറ്റില്ല. മറ്റൊരു ട്രോള്‍

ക്ലീനാണ് കേട്ടോ

ക്ലീനാണ് കേട്ടോ

ഡിജിറ്റല്‍ ഇന്ത്യ എന്നത്തേക്ക് റെഡിയാകും എന്ന് നോക്കാന്‍ വന്നവര്‍. കിട്ടിയത് ഇന്റര്‍നെറ്റ് ഓര്‍ഗ്

എന്ത് കുന്തം ആണ് യുവറോണര്‍

എന്ത് കുന്തം ആണ് യുവറോണര്‍

പുണ്യാളന്‍ അഗര്‍ബത്തി ട്രോള്‍ കാണൂ

എന്താ ചിരി

എന്താ ചിരി

കുമ്പിടിയുടെ മറ്റൊരു ചിരി നോക്കൂ

എന്താണത് ആവോ

എന്താണത് ആവോ

സപ്പോര്‍ട്ട് ചെയ്യുന്നത് ഡിജിറ്റല്‍ ഇന്ത്യയെ, എന്താണ് ഡിജിറ്റല്‍ ഇന്ത്യ ആവോ.....

പ്രേമം ഇഫക്ട്

പ്രേമം ഇഫക്ട്

ഡിജിറ്റല്‍ ഇന്ത്യയിലെ പ്രേമം ഇഫക്ട്. സപ്പോര്‍ട്ട് ചെയ്യുന്നവരും ചെയ്യാതാതവരും നിവിന്‍ പോളി ലുക്കില്‍.

എല്ലാവരും ട്രോളി ഞാനും

എല്ലാവരും ട്രോളി ഞാനും

നീയെന്തിനാ ഡി പി മാറ്റിയത്. എല്ലാവരും മാറ്റിയിട്ട്. അപ്പോ ഇപ്പോ ട്രോളുന്നതോ. അത് എല്ലാവരും ട്രോളിയിട്ട്. എങ്ങനുണ്ട്.

 എന്തിനാണ് മാറ്റിയത്

എന്തിനാണ് മാറ്റിയത്

പ്രൊഫൈല്‍ ഫോട്ടോ മാറ്റിയ ആര്‍ക്കെങ്കിലും അറിയാമോ ഇതെന്താ സംഭവം എന്ന്.

സുക്കര്‍ബര്‍ഗ് പറഞ്ഞു

സുക്കര്‍ബര്‍ഗ് പറഞ്ഞു

എന്തിനാ എല്ലാവരും പ്രൊഫൈല്‍ ഫോട്ടോ മാറ്റിയത്. സുക്കര്‍ബര്‍ഗ് പറഞ്ഞിട്ടാണോ

സപ്പോര്‍ട്ട്

സപ്പോര്‍ട്ട്

നെറ്റ് ന്യൂട്രാലിറ്റിയോടെ ഡിജിറ്റല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ കാംപെയ്ന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+