ചാനലില്‍ മഞ്ജു പിള്ള കിടപ്പറ രഹസ്യം ചികയുന്നു ?
ചാനലുകളില്‍ ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട പരിപാടികള്‍ ഹിറ്റാവുമ്പോള്‍ സമാനമായ പരിപാടികള്‍ മറ്റു ചാനലുകളിലും തുടങ്ങുക സ്വാഭാവികമാണ്. സീരിയലുകള്‍ മുതല്‍ റിയാലിറ്റിഷോകള്‍ വരെ ഇത്തരത്തില്‍ അനുകരിക്കപ്പെടാറുണ്ട്. ഇതുതന്നെയാണ് കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പരിപാടികളുടെ കാര്യവും. സൂര്യ ടിവിയില്‍ കുട്ടിപ്പട്ടാളമെന്ന പരിപാടി തുടങ്ങിയപ്പോള്‍ അത് വലിയ ഹിറ്റായി മാറി. അവതാരകയായ സുബിയ്ക്ക് കോമഡിയിലുള്ള പിടി പരിപാടിയെ കുടുംബസദസ്സുകള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. ഇതോടെ ഈ ആശയം മറ്റു ചാനലുകളും ഏറ്റെടുത്തു, വിവിധ പരിപാടികള്‍ തുടങ്ങുകയും ചെയ്തു.
പറഞ്ഞുവരുന്നത് ചാനലുകളുടെ കോപ്പിയടിയുടെ കാര്യങ്ങളെക്കുറിച്ചല്ല. ഇത്തരത്തിലൊരുപരിപാടി പുലിവാലുപിടിച്ചിരിക്കുന്നതിനെക്കുറിച്ചാണ്. ഒരു ചാനലില്‍ കുട്ടികളുമായുള്ള ചാറ്റ്‌ഷോ അവതരിപ്പിക്കുന്നത് പ്രശസ്ത നടി മഞ്ജു പിള്ളയാണ്. മഞ്ജി പിള്ളയെന്ന് പറഞ്ഞാല്‍ കോമഡിയില്‍ വലിയ പാരമ്പര്യമുള്ളയാളാണ്. എസ്പി പിള്ളയുടെ കൊച്ചുമകളാണ് താരം. ഇതേ മഞ്ജു പരിപാടിയില്‍ കുട്ടികളോടുള്ള സംസാരത്തിനിടെ കിടപ്പറരഹസ്യങ്ങള്‍ ചികയുന്നുവെന്ന് ആരോപണമുയര്‍ന്നിരിക്കുകയാണ്.

കുട്ടികളോട് മാതാപിതാക്കളുടെ കിടപ്പറക്കാര്യങ്ങളെക്കുറിച്ച ്അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നാണ് ആരോപണം. ഇത് കാഴ്ചക്കാരില്‍ ഇഷ്ടക്കേടുണ്ടാക്കുന്നുണ്ടത്രേ. കൊച്ചുകുട്ടികളെ വിളിച്ചുവരുത്തി ഗൂഢാര്‍ത്ഥങ്ങള്‍ വച്ച് സംസാരിക്കുന്നുവെന്നും അച്ഛനമ്മമാരുടെ മുന്നില്‍ വച്ച് കുട്ടികളോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ബാലപീഡനം നടത്തുകയാണ് മഞ്ജു ചെയ്യുന്നതെന്നുമാണ് ആരോപണം.
കുട്ടികളോടുള്ള ചോദ്യങ്ങള്‍ക്കിടെ അച്ഛനും അമ്മയും പരസ്പരം ഉമ്മവെയ്ക്കാറുണ്ടോ. കിടപ്പറയില്‍ അവരെന്തെല്ലാം ചെയ്യുന്നുവെന്നതരത്തിലുള്ള ചോദ്യങ്ങളാണത്രേ മഞ്ജു ചോദിക്കുന്നത്.
മഞ്ജു അവതരിപ്പിക്കുന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ ചില മാതാപിതാക്കള്‍തന്നെ ഇത്തരം ചോദ്യങ്ങളെ എതിര്‍ത്തുവെന്നും എഡിറ്റിങ് ആവശ്യപ്പെട്ടുവെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്തായാലും അവതരണത്തിന്റെ കാര്യത്തില്‍ മഞ്ജുവും പരിപാടിയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ അണിയറക്കാരും ശ്രദ്ധിച്ചില്ലെങ്കില്‍ പരിപാടി ബാലപീഡനമെന്ന പേരില്‍ ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ച്ചെന്ന് ചാടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.


Click it and Unblock the Notifications
