Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന ടോപ്പിക്കില്‍ പറയാനില്ല; രാവിലെ ഭര്‍ത്താവിന്റെ കാലില്‍ തൊഴുമെന്ന് സ്വാസിക

കൊച്ചി: പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് സ്വാസിക വിജയ്. ചതുരം എന്ന ചിത്രത്തില്‍ ഏറെ ബോള്‍ഡായ വേഷം ചെയ്തതോടെ കൂടുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട് സ്വാസിക. നടീ-നടന്മാര്‍ക്ക് തുല്യ വേതനം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ള ഇക്കാലത്ത് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വാസിക മുന്നോട്ട് വെക്കുന്നത്.

മാത്രമല്ല, സ്വാസികയുടെ വിവാഹ സങ്കല്‍പ്പവും വേറിട്ടതാണ്. പഴഞ്ചന്‍ എന്ന് പരിഹാസം ഉയരാന്‍ കാരണമായേക്കാവുന്ന കാഴ്ചപ്പാടുകളാണ് നടിയുടേത്. എന്നാല്‍ ഇതെല്ലാം തന്റെ മാത്രം ഇഷ്ടങ്ങളാണെന്നും മറ്റുള്ള സ്ത്രീകളെല്ലാം ഇങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയില്ലെന്നും ട്വിന്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തുല്യവേനതം വേണമെന്ന ആവശ്യം സിനിമാ ലോകത്ത് ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. ചില നടന്മാര്‍ വലിയ വേതനം വാങ്ങുമ്പോള്‍ നടിമാര്‍ക്ക് അതിന്റെ പകുതി പോലും കിട്ടുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. അപര്‍ണ ബാലമുരളി ഉള്‍പ്പെടെയുള്ള നടിമാര്‍ ഈ വിഷയത്തില്‍ പങ്കുവച്ച അഭിപ്രായങ്ങള്‍ ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ സ്വാസികയുടെ അഭിപ്രായം വ്യത്യസ്തമാണ്.

2

ഏതൊരു താരങ്ങള്‍ക്കും തുടക്കം ആവശ്യമാണ്. ആ ഘട്ടത്തിലുള്ളൊരു വ്യക്തിയാണ് ഞാന്‍. എനിക്കൊരു അവസരം സംവിധായകന്‍ തരുന്നു. ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നു എന്നത് കൊണ്ട് നായകന് കിട്ടുന്ന അത്ര പ്രതിഫലം എനിക്കും കിട്ടണം എന്ന് ഞാന്‍ പറയില്ല. അതേസമയം, ഞാന്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് എത്രത്തോളം വേണ്ടപ്പെട്ടതാകുന്നോ, ആ വേളയില്‍ പ്രതിഫലം ഡിമാന്റ് ചെയ്യാമെന്നും സ്വാസിക പറഞ്ഞു.

3

വിവാഹത്തെ കുറിച്ചുള്ള സ്വാസികയുടെ താല്‍പ്പര്യവും വ്യത്യസ്തമാണ്. വിവാഹ ജീവിതം ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. ഇത്ര വയസില്‍ വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമില്ല. നല്ല രീതിയില്‍ വരുമ്പോള്‍ വരട്ടെ. കല്യാണം എന്നത് വളരെ പവിത്രമായി കാണുന്ന വ്യക്തിയാണ് താനെന്നും സ്വാസിക പറയുന്നു. മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും സ്വാസിക കൂട്ടിച്ചേര്‍ത്തു.

4

എന്റെ ഭര്‍ത്താവ് ഡൊമിനേറ്റിങ് പവറുള്ള ആളായാല്‍ എനിക്ക് കുഴപ്പമില്ല. സ്വാതന്ത്ര്യം അല്‍പ്പം നിയന്ത്രിക്കുന്ന വ്യക്തിയായാലും പ്രശ്‌നമില്ല. എനിക്ക് കുഴപ്പമില്ല എന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. എല്ലാ സ്ത്രീകളും അതുപോലെ ആകണം എന്ന് ഞാന്‍ പറയുന്നില്ലെന്നും സ്വാസിക പ്രത്യേകം സൂചിപ്പിച്ചു.

5

ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഭര്‍ത്താവ് വരുന്ന വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ത്തൊട്ട് തൊഴണം എന്നതും ഞാന്‍ ആഗ്രഹിക്കാറുണ്ട്. ഇതെല്ലാം എന്റെ ഇഷ്ടമാണെന്നും മറ്റുള്ളവര്‍ അങ്ങനെയാകണം എന്ന് പറയുന്നില്ലെന്നും സ്വാസിക പറഞ്ഞു.

6

ഞാന്‍ പറഞ്ഞ പോലെ എല്ലാവരും ചെയ്യണമെന്ന് എനിക്കില്ല. സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന ടോപ്പിക്കിനോടൊന്നും എനിക്ക് പറയാനില്ല. ആ രീതിയിലുള്ള ജീവിത രീതി എനിക്ക് ഇഷ്ടമാണെന്നാണ് പറയുന്നത്. ചില കാര്യങ്ങളില്‍ നോ പറയാന്‍ കഴിയുന്ന ഭര്‍ത്താവാണ് വേണ്ടത്. അതാണ് തന്റെ വിവാഹ സങ്കല്‍പ്പമെന്നും സ്വാസിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+