കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കാളിയെ പറ്റിക്കണോ, അവിഹിതബന്ധം വേണോ, ഈ മൊബൈല്‍ ആപ്പ് നോക്കൂ....

  • By Kishor
Google Oneindia Malayalam News

പങ്കാളിയോട് വിശ്വാസ വഞ്ചന കാട്ടാതിരിക്കുക എന്നത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും വിജയരഹസ്യം. പങ്കാളിയെ വഞ്ചിക്കാതെ ജീവിക്കുന്നവരെക്കൊണ്ട് അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. കുറിപ്പിന്റെ മാത്രമല്ല, പറഞ്ഞുവരുമ്പോള്‍ ഈ മൊബൈല്‍ ആപ്പിന്റെയും ലക്ഷ്യം അതല്ല. എന്നാല്‍ നിലവിലുള്ള രഹസ്യബന്ധങ്ങള്‍ തടിക്ക് കേട് കൂടാതെ നടത്തിക്കൊണ്ടുപോകാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും എന്ന് മാത്രം.

സ്വിച്ച് എന്ന മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ചാണ് പറയുന്നത്. മൊബൈല്‍ ഫോണ്‍ ഓഫ് - ഓണ്‍ ചെയ്യാതെയും സിം കാര്‍ഡ് മാറ്റിയിടാതെയും അഞ്ച് മൊബൈല്‍ നമ്പറുകള്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണ് ഇത്. ഒരു സ്മാര്‍ട്ട് ഫോണും സിം കാര്‍ഡും പിന്നെ സ്വിച്ച് എന്ന ഈ മൊബൈല്‍ ആപ്പും മാത്രമേ വേണ്ടൂ, സംഗതി വര്‍ക്ക് ഔട്ട് ആകുന്നത് ഇതാ ഇങ്ങനെ...

മൊബൈല്‍ ഒന്ന് മതി, നമ്പര്‍ 5!

മൊബൈല്‍ ഒന്ന് മതി, നമ്പര്‍ 5!

ഓരോ നമ്പറിനും ഓരോ മൊബൈല്‍ എന്ന റിസ്‌കില്ല. ഒരേ മൊബൈലില്‍ തന്നെ അഞ്ച് നമ്പറുകള്‍ വരെ ഉപയോഗിക്കാം. ഫോണ്‍ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും ഏത് നമ്പര്‍ വേണമെന്ന് സെലക്ട് ചെയ്യാനുളള ഓപ്ഷനുണ്ട്. എങ്ങനെയുണ്ട് സ്വിച്ച് എന്ന ഈ ആപ്പ്.

രഹസ്യബന്ധങ്ങള്‍ക്ക് ബെസ്റ്റ്

രഹസ്യബന്ധങ്ങള്‍ക്ക് ബെസ്റ്റ്

ഒന്നിലധികം നമ്പറുകള്‍ അതും ഒരേ മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എന്തൊക്കെ മെച്ചമുണ്ട്. എത്ര ബന്ധങ്ങളാകാം. എത്ര രഹസ്യങ്ങള്‍ സൂക്ഷിക്കാം. ബന്ധങ്ങള്‍ എന്ന് പറഞ്ഞത് അവിഹിത ബന്ധങ്ങള്‍ മാത്രമല്ല കേട്ടോ.

സ്വിച്ച് കാരണമല്ല അവിഹിതം, പിന്നെയോ

സ്വിച്ച് കാരണമല്ല അവിഹിതം, പിന്നെയോ

ഈ ആപ്പ് കാരണം അവിഹിത ബന്ധം കൂടുന്നു എന്ന് പറയുന്നതിനോട് സ്വിച്ചിന്റെ പിന്നിലുള്ളവര്‍ക്ക് യോജിപ്പില്ല. എന്നാല്‍ അവിഹിത ബന്ധമുള്ളവര്‍ ഈ ആപ്പ് കൂടുതലായി ഉപയോഗിക്കുന്നു എന്നത് ശരിയാണ്.

ഐഫോണിലും ആന്‍ഡ്രോയ്ഡിലും

ഐഫോണിലും ആന്‍ഡ്രോയ്ഡിലും

ഐഫോണിലും ആന്‍ഡ്രോയ്ഡിലും സ്വിച്ച് എന്ന ഈ ആപ്പ് ലഭ്യമാണ്. ഇപ്പോഴുള്ള ഫോണില്‍ കൂടുതല്‍ നമ്പറുകള്‍ എന്നതാണ് ഇവരുടെ ടാഗ് ലൈന്‍ തന്നെ.

ലണ്ടനില്‍ മാത്രം

ലണ്ടനില്‍ മാത്രം

ലണ്ടനില്‍ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാന്‍ പറ്റൂ. ലണ്ടന് പുറത്തേക്ക് ഫോണ്‍ വിളിക്കാനും മറ്റു ഉപയോഗിക്കാം. പക്ഷെ എസ് എം എസ് പോകില്ല.

എന്തിനാണ് ഈ ആപ്പ്

എന്തിനാണ് ഈ ആപ്പ്

ബിസിനസ് കോളുകളും മാര്‍ക്കറ്റിങ് കോളുകളും മറ്റും ഒഴിവാക്കാന്‍ വേണ്ടി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഈ ആപ്പിന് പിന്നില്‍. ഓണ്‍ലൈനില്‍ തങ്ങളുടെ ഫോണ്‍ നമ്പറിന്റെ പ്രൈവസി സൂക്ഷിക്കാനും ആളുകളെ ഇത് സഹായിക്കുന്നു.

നേരത്തെ അറിയാമായിരുന്നു

നേരത്തെ അറിയാമായിരുന്നു

ഒന്നിലധികം നമ്പറുകള്‍ ഒരേസമയം ഉപയോഗിക്കാന്‍ പറ്റുന്ന ആപ്പ് അവിഹിത ബന്ധമുള്ളവര്‍ ഉപയോഗിക്കും എന്ന് തങ്ങള്‍ക്ക് തുടക്കത്തിലേ അറിയാമായാരുന്നു. അത് പക്ഷേ ഒഴിവാക്കാന്‍ പറ്റില്ല.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Cheat on your partner with this free mobile app called Swytch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X