Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേയ്ബുക്കില്‍ തെന്നിവീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിനെ തനിക്ക് പേടിയാണെന്നും ഇദ്ദേഹം പറഞ്ഞു. സ്വന്തം പേജിലൂടെ തന്നെയാണ ഈ കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനാലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. വനിതകളെ അപമാനിച്ചുള്ള പോസ്റ്റിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പിനോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

ഫേസ് ബുക്കില്‍ തെന്നിവീണ കഴുത

ഫേസ് ബുക്കില്‍ തെന്നിവീണ കഴുത

ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സ്വന്തം പേജിലൂടെയാണ് ഈ പ്രസ്ഥാവന നടത്തിയത്.

ജീവിത്തില്‍ ആരെയും പേടിച്ചില്ല

ജീവിത്തില്‍ ആരെയും പേടിച്ചില്ല

ജീവിതത്തില്‍ ആരെയും ഒന്നിനെയും പേടിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഫേസ്ബുക്ക എന്ന് കേള്‍ക്കുമ്പോള്‍ പേടിയാണ്.

സൈബര്‍ ഗുണ്ടായിസം

സൈബര്‍ ഗുണ്ടായിസം

തനിക്കെതിരെ സോഷ്യല്‍ മീഡിയ സൈബര്‍ ഗുണ്ടായിസമാണ് നടത്തുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സപ്പോര്‍ട്ടില്ല

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സപ്പോര്‍ട്ടില്ല

കഴിഞ്ഞ രണ്ടാഴ്ചയായി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചപ്പോള്‍ വേദന തോന്നുന്നുവെന്നും പറഞ്ഞു.

ഖേദം പ്രകടിപ്പിച്ച ചെറിയാന്‍ ഫിലിപ്പ്

ഖേദം പ്രകടിപ്പിച്ച ചെറിയാന്‍ ഫിലിപ്പ്

ഫേസ്ബു്ക്ക് പോസ്റ്റ് ഇങ്ങനെയാണ്,ഫേസ്ബുക്കിലെ എന്റെ ചില പരാമര്‍ശങ്ങള്‍ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടാക്കിയിട്ടുനെങ്കില്‍ അതില്‍ എനിക്ക് നിര്‍വ്യാജമായ ഖേദമുണ്ട്. ജീവിതത്തില്‍ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാന്‍ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകള്‍ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അവയെ സമൂഹമദ്ധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതില്‍ അത്യധികമായ ദു:ഖമുണ്ട്. ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ ഞാന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ല.

സ്ത്രീ വിരോധിയല്ല

സ്ത്രീ വിരോധിയല്ല

താന്‍ സ്ത്രീ വിരോധിയല്ലെന്ന വിശദീകരണവുമായി സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചു. സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്നും ഫേസ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

വിവാദമായ ഫേസ്ബുക്ക പോസ്റ്റ്

'തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട' എന്നായിരുന്നു പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+