കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ വാട്സ്ആപ്പിന് വിലക്ക്: പിന്നില്‍ സെന്‍സര്‍ഷിപ്പ്! കാരണങ്ങള്‍ ഇങ്ങനെ

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന രാഷ്ട്രീയ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ചൈന ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് കര്‍ശനമാക്കിയിട്ടുള്ളത്

Google Oneindia Malayalam News

ബീജിങ്: ഫേസ്ബുക്കിന്‍റെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പ് വാട്സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി ചൈന. അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രീയ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ചൈന ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് കര്‍ശനമാക്കിയിട്ടുള്ളത്. കഴിഞ്ഞ കുറച്ചുമാസമായി ചൈന വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സെപ്തംബര്‍ 23 മുതല്‍ വാട്സ്ആപ്പിനും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചിരുന്നതായി ഓപ്പണ്‍ ഒബ്സെര്‍വേറ്ററി നെറ്റ് വര്‍ക്ക് ഇന്‍റര്‍ഫിയറന്‍സിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ സെന്‍സര്‍ഷിപ്പ്, നിരീക്ഷണം എന്നിവ കണ്ടെത്തുന്നതിനുള്ള സംഘമാണ് ഓപ്പണ്‍ ഒബ്സര്‍വേറ്ററി ഓഫ് നെറ്റ് വര്‍ക്ക് ഇന്‍റര്‍ഫിയറന്‍സ്.

എന്നാല്‍ സെപ്തംബര്‍ 19 മുതല്‍ തന്നെ ഫേസ്ബുക്കിന്‍റെ വാട്സ്ആപ്പ് ചൈനയില്‍ പലഭാഗങ്ങളിലും ലഭ്യമാകുന്നില്ലെന്നാണ് ട്വിറ്റര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാല്‍ വിപിഎന്‍ കണക്ഷനുള്ളവര്‍ക്ക് വാട്സ്ആപ്പ് ലഭ്യമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ചൈനീസ് സര്‍ക്കാര്‍ വിപി​എന്നിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും ഗൂഗിളിനും നേരത്തെ തന്നെ ചൈനയില്‍ വിലക്കുണ്ട്.

 ആപ്പിന്‍റെ പിറവി

ആപ്പിന്‍റെ പിറവി

2009 ലാണ് ബ്രിയാന്‍ ആക്ടണ്‍, ജാന്‍ കോം, എന്നിവര്‍ എസ്എംഎസുകള്‍ക്ക് ബദലായി വാട്സ്ആപ്പ് ആരംഭിച്ചത്. കോണ്ടാക്ട് ബുക്ക് അപ് ലോഡ് ചെയ്യാനും ആര്‍ക്കും മെസേജ് ചെയ്യാനും അനുവദിക്കുന്നതാണ് ആപ്പിന്‍റെ രീതി. ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, ബ്ലാക്ക് ബെറി, വിന്‍ഡോസ് ഫോണുകളിലും നോക്കിയ ഫോണുകളിലും ലഭിക്കുന്ന ആപ്പിന്‍റെ വെബ് പതിപ്പും ലഭ്യമാണ്.

ഫേസ്ബുക്കിനൊപ്പം

ഫേസ്ബുക്കിനൊപ്പം

2014 ഫെബ്രുവരിയിലാണ് 19 മില്യണിന് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് വാട്സആപ്പിനെ സ്വന്തമാക്കുന്നത്. ഫേസ്ബുക്ക് ഏറ്റെടുത്ത് ഒമ്പത് മാസത്തിന് ശേഷമാണ് സെപ്തംബര്‍ 30 ന്

 എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ അയയ്ക്കുന്ന മെസേജുകള്‍ മൂന്നാമത് ഒരാള്‍കാണുന്നതും ഹാക്ക് ചെയ്യുന്നതും തടയുന്നതിനായി വാട്‌സ്ആപ്പ് ആയിരുന്നു ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നത്.

സുരക്ഷിതമല്ല രഹസ്യവും

സുരക്ഷിതമല്ല രഹസ്യവും


വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാട്‌സ്ആപ്പ് കൊണ്ടുവന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് ഉപയോക്താക്കളുടെ ചാറ്റുകള്‍ രഹസ്യമോ സുരക്ഷിതമോ ആകുന്നില്ലെന്നാണ് ഗവേഷകന്റെ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ തോഭിയാസ് ബോള്‍ട്ടര്‍ ഗവേഷകനെ ഉദ്ധരിച്ച് എന്ന ദി ഗാര്‍ഡിയന്‍ ദിനപത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാട്‌സ്ആപ്പ് സുരക്ഷ അവകാശപ്പെടുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നും ഫേസ്ബുക്കിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഗവേഷകന്‍ തോഭിയാസ് ബോള്‍ട്ടന്‍ പറയുന്നു.

എന്‍ക്രിപ്ഷന്‍ എങ്ങനെ

എന്‍ക്രിപ്ഷന്‍ എങ്ങനെ

വാട്‌സ്ആപ്പിലെ ഓരോ ചാറ്റിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് കമ്പനി അവകാശപ്പെടുന്ന എന്‍ഡ് ടു എന്‍ക്രിപ്ഷന്‍ സംവിധാനം വരുന്നതോടെ വാട്ട് ആപ്പിന്റെ ഇന്റേണല്‍ സെര്‍വ്വറില്‍ ഉപയോക്താക്കളുടെ മെസേജുകള്‍ സേവ് ആവുകയില്ലെന്നും വാട്‌സആപ്പ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Instant messaging service WhatsApp has been largely blocked in China, the media reported. The Open Observatory of Network Interference (OONI), a global observation network for detecting censorship, surveillance and traffic manipulation, suggested on Monday night that Chinese internet service providers started blocking access to WhatsApp on September 23, reports CNN.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X