നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ് ലക്ഷ്യം വച്ചത് മഞ്ജു വാര്യരെ തന്നെയെന്ന്? എന്താണ് ഇതിന് പിന്നില്‍

കൊച്ചി: കൊച്ചിയില്‍ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമ വിചാരണയ്ക്ക് ഇരയാകേണ്ടി വന്ന ആളാണ് ജനപ്രിയ നായകന്‍. ഒടുവില്‍ ദിലീപ് തന്നെ ഈ വിഷയത്തില്‍ പരസ്യമായി രംഗത്ത് വന്നു.

'മഞ്ജുവിനൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന് ദിലീപ് ആഗ്രഹിച്ചു'... വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി

ദിലീപിന്റെ പേര് പറയാതെ ഒരു ഇംഗ്ലീഷ് പത്രം ആയിരുന്നു വ്യക്തമായ സൂചനകള്‍ നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കേരളത്തിലെ പ്രമുഖ ഇടത് നേതാവിന്റെ മക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു ആ വാര്‍ത്ത.

പിന്നീട് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ദിലീപിനെതിരെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്‍കി. ഇതോടെ ദിലീപ് രൂക്ഷമായി പ്രതികരിച്ചു.

സിനിമ മംഗളത്തില്‍ മുതിര്‍ന്ന സിനിമ ലേഖന്‍ പല്ലിശ്ശേരി ദിലീപിനെതിരെ തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതി. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ലക്കത്തിലാണ് മറ്റ് ചില കാര്യങ്ങള്‍ കൂടി ആരോപിക്കുന്നത്. ദിലീപ് ഗൂഢാലോചനാ ആരോപണം ഉയർത്തിയത് മഞ്ജു വാര്യർക്കെതിരെയാണെന്നാണ് ഇപ്പോൾ പല്ലിശ്ശേരി പറയുന്നത്.

പ്രമുഖ നടന്‍

നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ പ്രമുഖ നടനാണെന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ വന്നത്. ഡിഎന്‍എ എന്ന മുബൈ പത്രത്തില്‍ ആയിരുന്നു ആദ്യം ഇത്തരം ഒരു ആരോപണം ഉയര്‍ന്നത്.

നടന്‍ മാത്രമല്ല, നേതാവിന്റെ മക്കളും

പ്രമുഖ നടന് മാത്രമല്ല, കേരളത്തിലെ പ്രധാനപ്പെട്ട ഇടത് നേതാവിന്റെ രണ്ട് മക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന രീതിയില്‍ ആയിരുന്നു ആ വാര്‍ത്ത. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ദിലീപും, ബിനീഷ് കോടിയേരിയും

പ്രമുഖ നടന്‍ ദിലീപ് ആണെന്നും, നേതാവിന്‌റെ മക്കളില്‍ ഒരാള്‍ ബിനീഷ് കോടിയേരിയാണെന്നും പ്രചാരണം ഉയര്‍ന്നു. രണ്ട് പേരും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു.

ചോദ്യം ചെയ്‌തെന്ന് പോലും

പ്രമുഖ നടന്റെ ആലുവയിലെ വസതിയില്‍ എത്തി പോലീസ് ചെയ്തു എന്ന രീതിയില്‍ മാതൃഭൂമിയപം മനോരമയും അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോഴാണ് സഹികെട്ട് ദിലീപ് പരസ്യമായി രംഗത്ത് വന്നത്.

ആലുവയിലെ നടന്‍

ആലുവയില്‍ വീടുന്ന സിനിമ നടന്‍മാരെയെല്ലാം താന്‍ വിളിച്ച് അന്വേഷിച്ചു എന്നും ആരുടെ വീട്ടിലും പോലീസ് എത്തിയിട്ടില്ല എന്നും ആയിരുന്നു ദിലീപിന്റെ പ്രതികരണം. തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയെ ദിലീപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പോലീസും വ്യക്തമാക്കി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യംചെയ്യുകയോ അദ്ദേഹത്തില്‍ നിന്ന് മൊഴി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി. വ്യാജ പ്രചാരണം സംബന്ധിച്ച് ദിലീപ് പോലീസില്‍ പരാതി നല്‍കുകയും അക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുംബൈ പത്രത്തിനെതിരെ

ജോര്‍ജേട്ടന്‍സ് പൂരം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിനിടെയാണ് ദിലീപ് പൊട്ടിത്തെറിച്ചത്. മുംബൈ ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് പത്രം ആണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ എന്നായിരുന്നു ദിലീപ് പറഞ്ഞത്.

ലക്ഷ്യം വച്ചത് മഞ്ജു വാര്യരെ?

മുംബൈ കേന്ദ്രമായുള്ള പത്രത്തിനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ചത് വഴി ദിലീപ് ലക്ഷ്യം വച്ചത് മഞ്ജു വാര്യരെ ആണെന്നാണ് ഇപ്പോള്‍ സിനിമ മംഗളത്തില്‍ പല്ലിശ്ശേരി എഴുതുന്നത്. എന്താണ് അതിന് കാരണം?

ആരാണ് അത്?

ബോംബേയില്‍ താമസിക്കുന്ന പരസ്യ ചിത്രങ്ങള്‍ സംവധാനം ചെയ്യുന്ന ശ്രീകുമാറിന്റെ പേര് പറയാതെ ദിലീപ് പറയുകയായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. ദിലീപ് അങ്ങനെ പറഞ്ഞപ്പോള്‍ തന്നെ അതിന് പിന്നില്‍ കരുക്കള്‍ നീക്കിയത് മഞ്ജു വാര്യര്‍ ആണെന്ന് വ്യക്തമാക്കിയിരിക്കുകയല്ലേ എന്നാണ് പല്ലിശ്ശേരിയുടെ ചോദ്യം.

പരസ്പരം ഔട്ട് ആക്കാന്‍

എന്തായാലും ഒരുകാര്യം സത്യമാണ്. കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും, പ്രതിയെ ശിക്ഷിച്ചാലും ഇല്ലെങ്കിലും മുന്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ശക്തി മത്സരം തുടര്‍ന്നുകൊണ്ടിരിക്കും. മഞ്ജുവിനെ ഔട്ടാക്കാന്‍ ദിലീപും, ദിലീപിനെ ഔട്ടാക്കാന്‍ മഞ്ജുവും ഏതറ്റം വരേയും പോകുമെന്നാണ് ചൂടുള്ള വാര്‍ത്ത- പല്ലിശ്ശേരി എഴുതിയത് ഇങ്ങനെയാണ്.

ദിലീപും മഞ്ജുവും പിരിയാന്‍

മഞ്ജു വാര്യരും ദിലീപും വിവാഹ ബന്ധം വേര്‍പിരിയാനുളള കാരണങ്ങള്‍ എന്ന് പറഞ്ഞാണ് പല്ലിശ്ശേരി തന്നെ അഭ്രലോകം എന്ന പംക്തിയില്‍ ഒരുപാട് കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഇതിനൊക്കെ എന്താണ് അടിസ്ഥാനം എന്ന ചോദ്യവും സിനിമ ലോകം ഉന്നയിക്കുന്നുണ്ട്.

ദിലീപിനെ ലക്ഷ്യം വച്ച്, തുടര്‍ച്ചയായി

നടി ആക്രമിക്കപ്പെട്ടതിന് ശേഷം പുറത്തിറങ്ങിയ സിനിമ മംഗളം ലക്കങ്ങളില്‍ എല്ലാം തന്നെ ദിലീപിനെ പരസ്യമായി ലക്ഷ്യം വക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. പല്ലിശ്ശേരി തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലായിരുന്നു ഇതെല്ലാം ഉണ്ടായിരുന്നു.

പള്‍സര്‍ സുനിയും ദിലീപും

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നു എന്ന ആരോപണവും പല്ലിശ്ശേരി ഉന്നയിച്ചിരുന്നു. സുനിയുടെ ബന്ധു പറഞ്ഞു എന്ന രീതിയില്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+