'മഞ്ജുവിനൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന് ദിലീപ് ആഗ്രഹിച്ചു'... വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച സിനിമ മംഗളം പുത്തന്‍ വിവാദത്തിന് തുടക്കമിടുന്നു. മഞ്ജു വാര്യര്‍- ദിലീപ് വിവാഹ മോചനവും ദിലീപ്-കാവ്യ മാധവന്‍ വിവാഹവും ഒക്കെയാണ് വിഷയം. നേരത്തെ വിവാദ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ മുതിര്‍ന്ന സിനിമ ലേഖകന്‍ പല്ലിശ്ശേരി തന്നെയാണ് ഈ റിപ്പോര്‍ട്ടും എഴുതിയിരിക്കുന്നത്.
മഞ്ജു വാര്യരേയും കാവ്യയേയും ഭാര്യയാക്കണം എന്ന് ദിലീപിന് ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് പല്ലിശ്ശേരി 'അഭ്രലോകം' എന്ന തന്റെ പംക്തിയില്‍ എഴുതിയിരിക്കുന്നത്. അഭ്രപാളിയുടെ 424-ാം എപ്പിസോഡിലാണ് ഇത്.
സിനിമ രംഗത്ത് ദിലീപ്-കാവ്യ ബന്ധം വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചുവെന്നും പല്ലിശ്ശേരി വിവരിക്കുന്നുണ്ട്. ഞെട്ടിപ്പിക്കുന്നതാണ് അക്കാര്യങ്ങള്‍.

ദിലീപ്- മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് വഴി വച്ചത് തന്റെ എഴുത്തല്ലേ എന്ന് പലരും വാട്‌സ് ആപ്പിലും മറ്റുമായി ചോദിച്ചു. അതിനുള്ള മറുപടി ഒരു കുറിപ്പായി തയ്യാറാക്കി. ഉത്തരം തന്റെ പംക്തിയിലൂടെ തന്നെ തരാം എന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി 'അഭ്രപാളി' തുടങ്ങുന്നത്.

തനിക്ക് സിനിമ മേഖലയില്‍ ആരോടും ഒരു തരത്തിലും ഉള്ള വൈരാഗ്യവും ഇല്ല. അതേസമയം ആരുമായും പ്രത്യേക സ്‌നേഹവും ഇല്ല. അവര്‍ അവരുടെ ജോലി ചെയ്യുന്നു, താന്‍ തന്റെ ജോലി ചെയ്യുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്.

മഞ്ജുവിനെ വിവാഹം കഴിച്ചതിന് ശേഷവും കാവ്യ മാധവനുമായി ബന്ധം പുലര്‍ത്തിയിരുന്ന നടനാണ് ദിലീപ്. മലയാള സിനിമയില്‍ പ്രേം നസീറിനും ഷീലയ്ക്കും ഉണ്ടായിരുന്ന സ്ഥാനമാണ് ദിലീപിനും കാവ്യ മാധവനും നല്‍കിയിരുന്നത് എന്നാണ് പല്ലിശ്ശേരി പറയുന്നത്.

ഞെട്ടിപ്പിക്കുന്ന കാര്യമാണ് പല്ലിശ്ശേര തുടര്‍ന്ന് പറയുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം കാവ്യയേയും ഭാര്യയാക്കാന്‍ ദിലീപിന് ആഗ്രഹം ഉണ്ടായിരുന്നു എന്നാണത്. എന്നാല്‍ ഇതിനൊന്നും തെളിവുകള്‍ ഹാജരാക്കാന്‍ പല്ലിശ്ശേരിക്ക് കഴിയുമോ എന്ന ചോദ്യവും പ്രസക്തമാണ്.

വിവാഹം കഴിക്കുന്ന കാര്യത്തില്‍ കാവ്യ മാധവന് ദിലീപ് ഉറപ്പ് കൊടുത്തിരുന്നു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. ഈ ഉറപ്പിനെ തുടര്‍ന്നായിരുന്നത്രെ കാവ്യ ദിലീപുമായി എല്ലാ രീതിയിലും അടുത്തത്.

കാവ്യ മാധവന്റെ വിവാഹം നിശ്ചയിച്ചപ്പോഴും ദിലീപ് ബന്ധം തുടരാന്‍ ആഗ്രഹിച്ചിരുന്നു എന്നൊക്കെയാണ് പല്ലിശ്ശേരി എഴുതി വച്ചിരിക്കുന്നത്. എല്ലാം കൈവിട്ടുപോകും എന്ന് തോന്നിയപ്പോഴാണത്രെ ശക്തമായി തിരികെ വിളിച്ചത്.

മുന്‍മന്ത്രി കെബി ഗണേഷ് കുമാറും ഇടവേള ബാബുവും ആയി സംസാരിച്ചുകൊണ്ടിരിക്കെ ദിലീപിന് കാവ്യയുടെ ഫോണ്‍ വന്നു. 'ബോംബ് പൊട്ടിക്കഴിഞ്ഞു' എന്നാണത്രെ രണ്ട് പേരോടുമായി പറഞ്ഞത്.

എന്താണ് സംഭവം എന്ന് ഗണേഷും ഇടവേള ബാബുവും ചോദിച്ചു എന്നാണ് പല്ലിശ്ശേരി പറയുന്നത്. 'അതേ, ബോംബ് എന്ന് പറഞ്ഞാല്‍, കാവ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് ലാന്റ് ചെയ്തിരിക്കുന്നു എന്നര്‍ത്ഥം'. ഇങ്ങനെ ആയിരുന്നത്രെ ദിലീപിന്റെ മറുപടി.

ഇനി എന്തായിരിക്കും കാവ്യയുടെ പരിപാടി എന്ന് ഗണേഷും ഇടവേള ബാബവും വീണ്ടും ചോദിച്ചത്രെ. 'അവള്‍ എന്നോടൊപ്പം ഉണ്ടാകും, ജീവിതാവസാനം വരെ' എന്നായിരുന്നത്രെ ദിലീപിന്റെ മറുപടി.

ദിലീപിന് ഭാര്യയും കുഞ്ഞും ഇല്ലേ എന്ന കാര്യം ചോദിച്ചപ്പോള്‍ ഇതായിരുന്നുവത്രെ മറുപടി' കാവ്യ പിന്നെ എന്ത് ചെയ്യും? എന്റെ രണ്ടാം ഭാര്യയായിരിക്കാന്‍ അവള്‍ക്ക് സമ്മതമാണ്'. പല്ലിശ്ശേരിയോട് ഇതെല്ലാം ആരാണ് പറഞ്ഞത് എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം.

ഈ വിഷയത്തില്‍ ഗണേഷ് കുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്രെ. ഇതിന് കൂട്ടുനില്‍ക്കില്ലെന്നും ഗണേഷ് വ്യക്തമാക്കിയെന്നാണ് പല്ലിശ്ശേരി പറയുന്നത്. വിയോജിപ്പ് പ്രകടമാക്കി ഗണേഷ് അവിടെ നിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു എന്നും പറയുന്നുണ്ട്.

ഇക്കാര്യം സ്ഥിരീകരിക്കാനെന്ന വണ്ണം മറ്റൊരു കാര്യവും പല്ലിശ്ശേരി പറയുന്നുണ്ട്. ദിലീപ്, കാവ്യ മാധവന്‍ വിവാഹത്തില്‍ ഗണേഷ് കുമാറും ഇടവേള ബാബുവും പങ്കെടുത്തിരുന്നില്ല എന്നതാണത്.

ദിലീപിനും ഭാവനയ്ക്കും വേണ്ടി ഭാവനയുടെ മുറിയുടെ താക്കോല്‍ ചോദിച്ചു എന്നാണ് മറ്റൊന്ന്. ദിലീപ് സിനിമയിലെ നായികയായിരുന്ന ഭാവന താക്കാല്‍ നല്‍കിയത്രെ. എന്നാല്‍ രണ്ട് പേരും മുറിയില്‍ കടക്കുന്നത് മറ്റ് ചില നടിമാര്‍ കണ്ടുവെന്നാണ് പല്ലിശ്ശേരി പറയുന്നത്.

ഈ വിവരം ചിലര്‍ മഞ്ജു വാര്യയെ അറിയിച്ചു. എന്നാല്‍ ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നത്രെ മഞ്ജു പ്രതികരിച്ചത്. തന്നേയും കുഞ്ഞിനേയും അത്രയ്ക്ക് ഇഷ്ടമാണെന്നും മഞ്ജു പറഞ്ഞു എന്നാണ് പല്ലിശ്ശേരിയുടെ എഴുത്ത്.

ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യരുടെ സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും സൂചിപ്പിച്ചത്രെ. അപ്പോഴും മഞ്ജു വാര്യര്‍ അത് വിശ്വസിച്ചില്ലെന്നാണ് പല്ലിശ്ശേരിയുടെ പംക്തിയില്‍ എഴുതി വച്ചിരിക്കുന്നത്.

ഭാവനയെ വിളിച്ചുവരുത്തി ഗീതു മോഹന്‍ദാസും സംഘവും ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് സംസാരിച്ചു. അപ്പോള്‍ അടുത്ത മുറിയില്‍ മഞ്ജു വാര്യരും ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവിനും ഭാവനയ്ക്കും ഇക്കാര്യം അറിയില്ലായിരുന്നു. ഭാവന എല്ലാം തുറന്ന് പറഞ്ഞു. അപ്പോള്‍ മഞ്ജു വാര്യര്‍ പൊട്ടിക്കരയുന്ന ശബ്ദം കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യത്തിന്‍രെ ഗൗരവം പിടികിട്ടിയത്- പല്ലിശ്ശേരി പറയുന്ന മറ്റൊരു കാര്യം ഇതാണ്.

ഭാവന പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കൂട്ടുകാരികള്‍ വീണ്ടും പറഞ്ഞപ്പോഴും മഞ്ജു വിശ്വസിച്ചില്ലത്രെ. എല്ലാം ദിലീപിന്റെ വായില്‍ നിന്ന് തന്നെ കേള്‍ക്കണം എന്നാണ് മഞ്ജു പറഞ്ഞത് എന്നാണ് പല്ലിശ്ശേരി പറയുന്നത്.

ഇക്കാര്യങ്ങള്‍ മഞ്ജു വാര്യര്‍ നേരിട്ട് തന്നെ ദിലീപിനോട് ചോദിച്ചുവെന്നാണ് പിന്നെ പറയുന്നത്. ഒടുവില്‍ ദിലീപ് സമ്മതിച്ചത്രെ. കാവ്യയെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് കൂടി ദിലീപ് പറഞ്ഞുവെന്നാണ് പല്ലിശ്ശേരി പറയുന്നത്. ഇക്കാര്യം പല്ലിശ്ശേരിക്ക് എങ്ങനെ അറിയം എന്ന് മാത്രം ചോദിക്കരുത്. അത് അദ്ദേഹം ഒരിടത്തും പറയുന്നില്ല.

തന്റെ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ സാധ്യമല്ലെന്ന് മഞ്ജു വ്യക്തമാക്കിയത്രെ. മറ്റെന്തെങ്കിലും സംഭവിച്ചാല്‍ ഒരുമിച്ച് ജീവിക്കില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു എന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ട്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ നൃത്തത്തിലേക്കും സിനിമയിലേക്കും തിരിച്ചുവരുമെന്ന് മഞ്ജു വ്യക്തമാക്കിയത്രെ. എന്നാല്‍ തന്റെ ഭാര്യയായിരിക്കുന്നിടത്തോളം അത് നടക്കില്ലെന്നാണത്രെ ദിലീപ് പറഞ്ഞത്.

താന്‍ സിനിമയിലേക്കോ നൃത്തത്തിലേക്കോ തിരിച്ച് പോകില്ല. മകളുടെ അമ്മയായും ദിലീപിന്റെ ഭാര്യയായും ജീവിക്കാം. പക്ഷേ അവള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കൂടി മഞ്ജു പറഞ്ഞുവത്രെ. എന്നാല്‍, അത് നടക്കാത്ത കാര്യമാണ് . താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ കൂടെ കാവ്യയും ഉണ്ടാകും. രണ്ട് പേരേയും തനിക്ക് വേണം എന്നാണത്രെ ദിലീപ് പറഞ്ഞത്.

മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം പല്ലിശ്ശേരിയുടെ ഭാഷയില്‍ പോലും ദിലീപും മഞ്ജു വാര്യരും തമ്മിലുള്ളതാണ്. മൂന്നാമതൊരാള്‍ അത് കേട്ടിട്ടില്ല. പിന്നെങ്ങനെ പല്ലിശ്ശേരിക്ക് ഇതെല്ലാം ഇത്ര ആധികാരികമെന്ന രീതിയില്‍ പറയാന്‍ പറ്റുന്നു?

ഈ സംഭവങ്ങളെ തുടര്‍ന്നാണ് മഞ്ജു വാര്യര്‍ ആലുവയിലെ വീടി വിട്ടിറങ്ങി തൃശൂരില്‍ എത്തുന്നത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. വെറും കൈയ്യോടെയാണ് മഞ്ജു തൃശൂരിലേക്ക് മടങ്ങിയതത്രെ.

ദിലീപും മഞ്ജു വാര്യരും പിരിയുന്നതിന് മുമ്പ് തന്നെ ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് വാര്‍ത്ത എഴുതിയ ആളാണ് പല്ലിശ്ശേരി. തന്റെ പംക്തിയില്‍ അതിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. അന്നത് ദിലീപ് നിഷേധിച്ചെങ്കിലും ഒടുവില്‍ എന്താണ് സംഭവിച്ചത് എന്നാണ് പല്ലിശ്ശേരിയുടെ ചോദ്യം

എല്ലാവര്‍ക്കും ഒരു സൂപ്പര്‍ കാലമുണ്ട്. അതിന്റെ ലഹരിയില്‍ ആണ് ദിലീപ് ഇപ്പോള്‍ എന്നാണ് പല്ലിശ്ശേരി പറയുന്നത്. ഇപ്പോള്‍ ദിലീപിനേക്കാള്‍ മുകളിലാണ് മഞ്ജു വാര്യര്‍. കുറച്ച് മാസങ്ങള്‍ കൊണ്ടാണ് മഞ്ജു തന്റെ സ്ഥാനം ഉയരത്തിലെത്തിച്ചതെന്നും പല്ലിശ്ശേരി പറയുന്നത്. ദിലീപിന് സങ്കല്‍പിക്കാവുന്നതിനും അപ്പുറമാണിത് എന്നാണ് പല്ലിശ്ശേരിയുടെ വാക്കുകള്‍.

മഞ്ജു പിണങ്ങിപ്പോയതിന് കാരണക്കാരായ നടിമാരേയും അവരുടെ ഭര്‍ത്താക്കന്‍മാരേയും സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചു എന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്. മുന്‍ ലക്കങ്ങളിലും പല്ലിശ്ശേരി ഈ ആരോപണം ഉന്നയിച്ചിരുന്നു.


Click it and Unblock the Notifications
