ദിലീപിന്റെ പ്രശ്ന പരിഹാരത്തിന് ജ്യോത്സ്യൻ നല്‍കിയ നി‍ർദ്ദേശം? സിനിമ മംഗളം വാ‍‍ർത്ത അത്ഭുതപ്പെടുത്തും

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
cmsvideo
  പ്രശ്നപരിഹാരം ദിലീപ്-കാവ്യ വിവാഹമോചനം? | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത് സിനിമ മംഗളത്തില്‍ പത്രാധിപര്‍ പല്ലിശ്ശേരി എഴുതിയ അഭ്രലോകം എന്ന പംക്തിയില്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ സിനിമ മംഗളത്തിലെ മറ്റൊരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

  ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

  കാവ്യയുടേയും ദിലീപിന്റെ വിവാഹത്തെ കുറിച്ച് ഇവരോട് അടുപ്പമുള്ള ജ്യോത്സ്യന്‍ പറഞ്ഞു എന്നത് സംബന്ധിച്ചാണ് റിപ്പോര്‍ട്ട്. ത്രീഡി കൂമര്‍ എന്ന പംക്തയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

  ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; ഇപ്പോൾ...

  വിവാഹത്തെ കുറിച്ച് ജ്യോത്സ്യന്‍ ആദ്യം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നത്രെ. അത് വഗണിച്ചപ്പോള്‍ സംഭവിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നും ആ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും നിര്‍ദ്ദേശിച്ചിട്ടുണ്ടത്രെ!

  ദിലീപിന്റെ കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്... ഇനിയും അറസ്റ്റ് ഉറപ്പ്? സുനി പറഞ്ഞത് പച്ചക്കള്ളമോ?

  ജ്യോത്സ്യനെ കണ്ടു

  ജ്യോത്സ്യനെ കണ്ടു

  വിവാഹം കഴിക്കാന്‍ തീരുമാനിച്ച ദിലീപും കാവ്യയും തങ്ങള്‍ക്ക് ഏറെ അടുപ്പമുള്ള ജ്യോത്സ്യനെ കണ്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിലീപ് എന്തായാലും ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്.

  ജ്യോത്സ്യന്‍ എതിര്‍ത്തു

  ജ്യോത്സ്യന്‍ എതിര്‍ത്തു

  എന്നാല്‍ വിവാഹക്കാര്യം അറിഞ്ഞപ്പോള്‍ ജ്യോത്സ്യന്‍ എതിര്‍ത്തുവത്രെ. ചില ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു എന്നാണ് സിനിമ മംഗളത്തിലെ റിപ്പോര്‍ട്ട്.

  അവഗണിച്ച് വിവാഹം

  അവഗണിച്ച് വിവാഹം

  ജ്യോത്സ്യന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹം കഴിച്ചത് എന്നാണ് പറയപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്തായാലും അതിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ ദിലീപിനും കാവ്യയ്ക്കും തീരെ ശുഭകരമായിരുന്നില്ല.

  പരിഹാരം തേടി

  പരിഹാരം തേടി

  ജ്യോത്സ്യന്‍ പറഞ്ഞതുപോലെയൊക്കെ കാര്യങ്ങള്‍ സംഭവിച്ചത് പോലെയാണ് ഇരുവര്‍ക്കും തോന്നിയതത്രെ. അതിന് ശേഷം പരിഹാരം തേടി വീണ്ടും ജ്യോത്സ്യനെ സമീപിച്ചു എന്നൊക്കെയാണ് പറയുന്നത്.

  വിവാഹമോചനം!!!

  വിവാഹമോചനം!!!

  എന്നാല്‍ ജോത്സ്യന്‍ നല്‍കിയ പരിഹാര നിര്‍ദ്ദേശം ഞെട്ടിക്കുന്നതായിരുന്നു എന്നാണ് പറയുന്നത്. വിവാഹ മോചനം അത്യാവശ്യമാണ് എന്നാണത്രെ ജ്യോത്സ്യന്‍ പറഞ്ഞത്.

  കേസിന് ഗുണം ചെയ്യും

  കേസിന് ഗുണം ചെയ്യും

  കാവ്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയാല്‍ അത് കേസില്‍ ഗുണം ചെയ്യും എന്നാണത്രെ ജ്യോത്സ്യന്‍ പറഞ്ഞത്. ഇങ്ങനെയാണ് സിനിമ മംഗളത്തില്‍ പറയുന്നത്. കാവ്യയോടും ദിലീപിനോടും അടുപ്പമുള്ളവര്‍ പറഞ്ഞു എന്ന രീതിയില്‍ ആണ് ഈ റിപ്പോര്‍ട്ട്.

  സാങ്കേതികമായി മാത്രം

  സാങ്കേതികമായി മാത്രം

  വിവാഹമോചനം എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള വിവാഹമോചനം അല്ലത്രെ. സാങ്കേതികമായി മാത്രം വിവാഹ ബന്ധം വേര്‍പെടുത്തുക എന്നാണത്രെ ഉദ്ദേശിച്ചത്.

  പ്രശ്‌നം തീര്‍ന്നാല്‍

  പ്രശ്‌നം തീര്‍ന്നാല്‍

  കേസിന്റെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചാല്‍ രണ്ട് പേര്‍ക്കും വീണ്ടും വിവാഹം കഴിച്ച് സുഖമായി ജീവിക്കാം എന്നും ജ്യോത്സ്യന്‍ ഉപദേശിച്ചിട്ടുണ്ടത്രെ. എന്താണ് സത്യമെന്ന് ആര്‍ക്കറിയാം....

  തീരുമാനം എടുക്കേണ്ടത്

  തീരുമാനം എടുക്കേണ്ടത്

  എന്തായാലും ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞു. വിചാരണ തുടങ്ങും വരെ ഇനി വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാന്‍ ഇടയില്ല. ജ്യോത്സ്യന്റെ നിര്‍ദ്ദേശത്തില്‍ തീരുമാനം എടുക്കേണ്ടത് ദിലീപും കാവ്യയും തന്നെ ആണ് എന്ന് അവരോട് അടുപ്പമുള്ളവര്‍ പറയുന്നത് എന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

  ജ്യോത്സ്യനെ കുറിച്ച്

  ജ്യോത്സ്യനെ കുറിച്ച്

  ദിലീപിന്റെ ഭാവി പ്രവചിച്ച ഒരു ജ്യോത്സ്യനെ കുറിച്ച് കുറച്ച് നാളുകളായി വാര്‍ത്തകള്‍ വരുന്നുണ്ട്. ജാമ്യം കിട്ടിക്കഴിഞ്ഞപ്പോള്‍ ഇതിവ് വലിയ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു.

  എത്രമാത്രം

  എത്രമാത്രം

  സിനിമ മംഗളം പുറത്ത് വിട്ട ഈ റിപ്പോര്‍ട്ടില്‍ എത്രമാത്രം സത്യമുണ്ട് എന്ന് പറയാന്‍ സാധിക്കില്ല. ഏതെങ്കിലും ജ്യോത്സ്യന്‍ അങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കുമോ എന്നും അറിയില്ല. എന്തായാലും സംഗതി ഇപ്പോള്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.

  വിവാഹമോചനം നേടിയപ്പോള്‍

  വിവാഹമോചനം നേടിയപ്പോള്‍

  ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടിയത് വലിയ വാര്‍ത്ത ആയിരുന്നു. അതിന് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

  എല്ലാം നിഷേധിച്ചതായിരുന്നു

  എല്ലാം നിഷേധിച്ചതായിരുന്നു

  എന്നാല്‍ അക്കാലത്ത് ഈ വാര്‍ത്തകളെല്ലാം നിഷേധിക്കുകായിരുന്നു ദിലീപും കാവ്യയും. പക്ഷേ ഒരു സുപ്രഭാതത്തില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

  English summary
  Cinema Mangalam Report on Astrologer's suggestion for Dileep and Kavya Madhavan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്