Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരുകനും ലാലേട്ടനും കിടുവെന്ന് കളക്ടര്‍ ബ്രോ... ഇത് സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായില്ലെങ്കില്‍ പിന്നെ!!!

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. മലയാളം ഇന്നേവരെ കാണാത്ത പോലത്തെ ഒരു മാസ് ചിത്രമാണ് പുലിമുരുകന്‍ എന്നാണ് ഫാന്‍സ് പറഞ്ഞുനടക്കുന്നത്. ഫാന്‍സ് ഇത് പറയും അത്ഭുതം വേണ്ട. പക്ഷേ ഫാന്‍സല്ലാത്തവരും പടം കണ്ട് നല്ല അഭിപ്രായം പറയുന്നുണ്ട് അപ്പോഴോ.

Read Also: മമ്മൂട്ടിയുടെ ജോപ്പനെ പുലി പിടിച്ചു, ലാലേട്ടനെന്ന പുലി... ട്രോളുകള്‍, ഇത് കിടിലന്‍ ട്രോളുകള്‍!

നല്ല സിനിമകള്‍ കണ്ട് നല്ല അഭിപ്രായം പറയാറുള്ള കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ക്കുമുണ്ട് പുലിമുരുകനെ പറ്റി ചിലത് പറയാന്‍. ലാലേട്ടന്‍ നേരിട്ട് പറഞ്ഞിട്ട് പോലും വിശ്വസിക്കാതിരുന്ന കളക്ടര്‍ ബ്രോ പടം കണ്ടതും പക്ഷേ ഫ്‌ളാറ്റ്. ഇത് സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായില്ലെങ്കില്‍ പിന്നെ എന്ത് എന്ന് ചോദിച്ചാണ് ബ്രോ അവസാനിപ്പിക്കുന്നത്.

ലാലേട്ടന്‍ പറഞ്ഞിരുന്നു

ലാലേട്ടന്‍ പറഞ്ഞിരുന്നു

ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം യദൃശ്ചയാ കണ്ടപ്പോള്‍ ലാലേട്ടന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ മേക്കിംഗ് ഒരൊന്നൊന്നര മേക്കിങ്ങാണെന്ന് പറഞ്ഞത്. സ്റ്റണ്ട് സീനുകളെ പറ്റി അദ്ദേഹം പറഞ്ഞതൊക്കെ കൊഞ്ചം ഓവറല്ലെ എന്ന് പോലും തോന്നി - പുലിമുരുകനെ പറ്റി കളക്ടര്‍ ബ്രോ പറയുന്നത് ഇങ്ങനെയാണ്.

ഇനിയെന്ത് ബ്രഹ്മാണ്ഡം

ഇനിയെന്ത് ബ്രഹ്മാണ്ഡം

ഹിന്ദിയിലും തെലുങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളില്‍ കാണാത്ത എന്ത് സ്റ്റണ്ട്? മഗധീരയും ബാഹുബലിയും കണ്ട മലയാളിയെ അതുക്കും മേലെ എന്ത് ബ്രഹ്മാണ്ഡ ചിത്രം കാണിക്കാന്‍? മനസ്സില്‍ ഇതൊക്കെ ആയിരുന്നു - ബ്രോ പറയുന്നു.

പടം കണ്ടപ്പോ മനസിലായി

പടം കണ്ടപ്പോ മനസിലായി

ഇന്നിപ്പൊ ചിത്രം കണ്ടു. ലാലേട്ടന്‍ നൂറുശതമാനം ശരിയായിരുന്നു. ഒരു മാസ്സ് കമേഷ്യല്‍ പടം എന്നതിനെക്കാള്‍ നിലവാരമുള്ള സി.ജി. വര്‍ക്ക് പടത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ നല്ല ഉദാഹരണമാണീ ചിത്രം.

ഭീകരമായ ഒരു തെളിയിക്കല്‍

ഭീകരമായ ഒരു തെളിയിക്കല്‍

പടം ബ്രഹ്മാണ്ഡമാവാന്‍ ഫാന്റസി തന്നെ വേണമെന്നില്ല എന്നും ഈ ചിത്രം തെളിയിക്കുന്നു. വൈശാഖ് എന്ന സംവിധായകനും ഷാജി കുമാറെന്ന ഛായാഗ്രാഹകനും ഭീകരന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണ് സൂര്‍ത്തുക്കളേ!

സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായില്ലെങ്കില്‍

സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായില്ലെങ്കില്‍

മോഹന്‍ലാല്‍ എന്ന ആക്ഷന്‍ ഹീറോയെ മൂന്നാം മുറയിലും അധിപനിലും കണ്ടപ്പൊ കുട്ടിക്കാലത്ത് തോന്നിയ ആ ത്രില്‍ ഇന്ന് പുലിമുരുകന്‍ കണ്ടപ്പൊ തോന്നി. അല്ല, അതുക്കും മേലെ തോന്നി. 'കുട്ടി' മോഹന്‍ലാലും കിഡു. ഇത് സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായില്ലെങ്കില്‍ പിന്നെ... - ഇങ്ങനെയാണ് കളക്ടര്‍ ബ്രോ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇനി പോസ്റ്റിന് കീഴെ വന്ന ചില കമന്റുകള്‍ നോക്കാം.

ഒരു മമ്മൂട്ടി ഫാന്‍

ഒരു മമ്മൂട്ടി ഫാന്‍

ഇത് വരെ വന്ന ഒറ്റ റിവ്യുവും വിശ്വാസ യോഗ്യം അല്ലായിരുന്നു.. ഇത് കേട്ടപ്പോള്‍ ഉറപ്പായി മാസ് ഹിറ്റ് ..ഒരു കാര്യം എഴുതാന്‍ വിട്ടുപോയി ഞാനൊരു കട്ട മമ്മൂക്ക ഫാനാണ്.

കളക്ടര്‍ ബ്രോ മുത്താണ്

കളക്ടര്‍ ബ്രോ മുത്താണ്

ഒരു മാസ്സ് പടത്തിന് ലോജിക്ക് കുറവാണ്... ബുദ്ധിജീവികളുടെ റിവ്യൂവിനേക്കാള്‍ ഒരു പ്രേക്ഷകന്‍ വിശ്വസിക്കുക ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ താങ്കള്‍ നടത്തിയ ഈ വിലയിരുത്തലാണ് ...... കളക്ടര്‍ ബ്രോ നിങ്ങ മുത്താണ്

കൊടും ഭികരന്മാരണവര്‍

കൊടും ഭികരന്മാരണവര്‍

വൈശാഖ് എന്ന സംവിധായകനും ഷാജി കുമാറെന്ന ഛായാഗ്രാഹകനും ഭീകരന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണ്.... സത്യം...! കൊടും ഭികരന്മാരണവര്‍ .

കിട്ടിയ ഏറ്റവും നല്ല റിവ്യൂ

കിട്ടിയ ഏറ്റവും നല്ല റിവ്യൂ

പുലിമുരുകന് കിട്ടിയ ഏറ്റവും നല്ല റിവ്യൂ. മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എന്നതിലുപരി പ്രശംസനീയം ഈ പ്രായത്തിലും ലാലേട്ടന്‍ എടുക്കുന്ന റിസ്‌കും ഡെഡിക്കേഷനും ആണെന്നാണ് എന്റെ ഒരു ഇത്.. എന്തായാലും ഈ റിവ്യൂ സൂപ്പറായിറുക്ക് ബ്രോ...

സച്ചിനും മോഹന്‍ലാലും

സച്ചിനും മോഹന്‍ലാലും

ക്രിക്കറ്റില്‍ സച്ചിനും സിനിമയില്‍ മോഹന്‍ലാലും ഒരു പൊലെ തന്നെ..അവര്‍ തകര്‍ക്കേണ്ട റെക്കൊര്‍ഡുകള്‍ അവരുടെ പേരില്‍ തന്നെ ഉള്ളതായിരിക്കും.. എറ്റവും വേഗത്തില്‍ 30 കോടി 'ഒപ്പം' നേടിക്കഴിഞ്ഞു.. എറ്റവും കൂടുതല്‍ കളക്ഷന്‍ 'ദൃശ്യം' നേടിക്കഴിഞ്ഞു.. പുലി മുരുകന്‍ തകര്‍ക്കാന്‍ പൊകുന്നത് ഈ റെക്കൊര്‍ഡുകള്‍ ..

ആരാധകര്‍ക്ക് മാത്രം

ആരാധകര്‍ക്ക് മാത്രം

മോഹന്‍ലാല്‍ ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്ന തിരക്കഥക്ക് കോടികളുടെ സാധ്യതകളും സങ്കേതങ്ങളും ഉപയോഗിച്ചു മാസ്സ് എഫ്ഫക്റ്റ് ഉണ്ടാക്കുകയാണ് പുലിമുരുകന്‍ ചെയ്തത്. അത്തരം കാഴ്ചകള്‍ ആണ് സിനിമ ഇന്ന് വിശ്വസിക്കുന്നുവെങ്കില്‍ പുലിമുരുകന്‍ ആസ്വാദ്യമായേക്കാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+