കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം; പെണ്‍കുട്ടി പോലീസിന് കൊടുത്ത പണി

  • By Sandra
Google Oneindia Malayalam News

സേലം: ഫേസ്ബുക്കില്‍ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ മനംനൊന്ത് 21കാരി ആത്മഹത്യ ചെയ്തു. കോളേജ് വിദ്യാര്‍ത്ഥിനിയായ വിഷ്ണു പ്രിയയാണ് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് തൂങ്ങിമരിച്ചത്.

ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത കുറ്റവാളിയെ കണ്ടെത്താതെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച പെണ്‍കുട്ടിയുടെ പിതാവ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ബിഎസ്‌സി പൂര്‍ത്തിയാക്കിയ വിഷ്ണുപ്രിയ തൊഴില്‍ രഹിതയാണ്.

കഴിഞ്ഞ ആഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. കുറ്റക്കാരനെ 15 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ ഉറപ്പിലാണ് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയത്. രണ്ടാമതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ മെസേജായി ലഭിച്ചതാണ് തിങ്കളാഴ്ച പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.

facebook

ക്ലോസറ്റിന് മുകളിലെ പെണ്‍കുട്ടി; ഫേസ്ബുക്കില്‍ വൈറലാവുന്നുക്ലോസറ്റിന് മുകളിലെ പെണ്‍കുട്ടി; ഫേസ്ബുക്കില്‍ വൈറലാവുന്നു

അന്വേഷണം വേഗത്തിലാക്കുന്നതിന് വേണ്ടി സൈബര്‍ സെല്‍ ഉദ്യോഗസ്ഥന് 2000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കിയിരുന്നുവെന്നും എന്നിട്ടും അന്വേഷണം വേഗത്തിലാക്കിയില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിനിടെ യുവാവ് വെടിയേറ്റ് മരിച്ചു ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിനിടെ യുവാവ് വെടിയേറ്റ് മരിച്ചു

English summary
21 year old girl ends life after nude picture appered in socila media platform facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X