Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്നസ്ഖലനവും രതിമൂർച്ചയും; അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിദ്യാർഥികളുടെ പച്ചത്തെറി.. ജോലിപോലും?

Recommended Video

cmsvideo
    രതിമൂര്‍ച്ഛ! അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു | Oneindia Malayalam

    ഫേസ്ബുക്കിൽ രണ്ട് വരി കവിത എഴുതിയിട്ട കോളജ് അധ്യാപകനെതിരെ സദാചാര പോലീസ് കളി. അധ്യാപകനെ സദാചാരം പഠിപ്പിക്കാൻ ഇറങ്ങിയവരിൽ സ്വന്തം വിദ്യാർഥികളും ഉണ്ട് എന്നതാണ് രസകരമായ കാര്യം. സംഭവം നാട്ടിലും കോളജിലും വിവാദമായതോടെ ജോലി വിടാൻ തീരുമാനിച്ചിരിക്കുകയാണ് അധ്യാപകനായ അജിൻ ലാൽ. വിശദമായ വിവരങ്ങൾ നോക്കൂ...

    ഇതായിരുന്നു ആ പോസ്റ്റ്

    ഇതായിരുന്നു ആ പോസ്റ്റ്

    സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്പോഴാണ് സ്വപ്ന സ്ഘലനം സംഭവിക്കുന്നത്... ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു. എന്റെ തുടകള്‍ നനഞ്ഞു എന്നു ഞാന്‍ തിരിച്ചറിയുന്നതുവരെയും അത് അവള്‍ തന്നെ ആയിരുന്നു. - ഇതായിരുന്നു കോഴിക്കോട് നാദാപുരം എംഇടി കോളേജിലെ അധ്യാപകനായ അജിൻ ലാൽ ഫേസ്ബുക്കിൽ എഴുതിയത്.

    കൂട്ടായ ആക്രമണം

    കൂട്ടായ ആക്രമണം

    അധ്യാപകനായ അജിൻ ലാലിന്റെ വാക്കുകള്‍ അശ്ലീലമാണെന്ന് ഒരുപാട് പേർ കമൻറിൽ രേഖപ്പെടുത്തി. ഇതിൽ അജിൻ ലാലിന്റെ വിദ്യാർഥികളും ഉണ്ടായിരുന്നു. വിദ്യാർഥികളിൽ ചിലർ ഇൻ ബോക്സിൽ എത്തി അജിൻ ലാലിനെ കണ്ണ് പൊട്ടുന്ന ചീത്ത വരെ വിളിച്ചു. സംഭവം വിവാദമായതോടെ അജിൻ ലാൽ വിശദീകരണവുമായി രംഗത്തെത്തി.

    അജിൻ ലാലിന് പറയാനുള്ളത്

    അജിൻ ലാലിന് പറയാനുള്ളത്

    പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളോടും വിദ്യാർഥികളോടും സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാൽ ഞാൻ പറയട്ടെ പക്ഷെ എല്ലാവരും മുഴുവനായ്റ്റ് വായിക്കണം. പിന്നെ കഴിഞ്ഞ 2 ദിവസമായി ഫേസ്ബുക്കിലും വാട്സാപ്പിലുമായി നിങ്ങൾ ചർച്ച ചെയ്യുന്ന പോസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കും മുൻപ്, നിങ്ങൾ ആഗ്രഹിക്കുന്നത് എന്റെ രാജി ആണെങ്കിൽ അതിനു ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

    തുറന്ന് പറയാമായിരുന്നില്ലേ

    തുറന്ന് പറയാമായിരുന്നില്ലേ

    നിങ്ങൾക്ക് എന്നോട് പറയാമായിരുന്നു ഞങ്ങൾക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല എന്നു അതിനുള്ള ഒരു സ്പേസ് ഞാൻ നിങ്ങൾക്ക് എന്നും തന്നിട്ടുണ്ട് എന്നെ ആവശ്യമില്ല എന്നു തോന്നുനിടത്തു എവിടെ ആണെങ്കിലും നിൽക്കാൻ ആഗ്രഹിക്കതൊരാളാണ് ഞാൻ. ഈ ഒരു പോസ്റ്റിന്റെ പേരിൽ മാത്രമാണ് നിങ്ങൾ എന്നെ പുറത്താക്കാൻ ആവിശ്യപ്പെടുന്നത് എന്നു ഇപ്പഴും വിശ്വസിക്കാൻ കഴിയുന്നില്ല.

    ചോദ്യം ചെയ്യാൻ കാരണം

    ചോദ്യം ചെയ്യാൻ കാരണം

    ഇനി മറ്റുള്ളവർ പറഞ്ഞതു പോലുള്ള ഏതെങ്കിലും കാര്യ കാരണങ്ങൾ ഉണ്ടെങ്കിൽ അതിലേക്ക് ഒന്നും തന്നെ കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി പോസ്റ്റ് മാത്രമാണ് വിഷയമെങ്കിൽ അതിലേക്ക് വരാം. പോസ്റ്റ് എല്ലാവരും നന്നായിട്ട് വായിച്ചതു കൊണ്ടു ഞാൻ വീണ്ടും ആവർത്ഥിക്കുന്നില്ല. ആ പോസ്റ്റിൽ ''ഞാൻ ഇന്നവളെ ശരിക്കും കണ്ടു'' എന്നതിനു പകരം അവൻ കണ്ടു എന്നായിരുന്നെങ്കിൽ, എന്റെ തുടകൾ എന്നതിന് പകരം അവന്റെ തുടകൾ എന്നായിരുന്നു എങ്കിൽ നിങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാൻ കഴിയില്ലായിരുന്നു.

    ഇതിലെന്താണ് പ്രത്യേകത

    ഇതിലെന്താണ് പ്രത്യേകത

    അല്ലെങ്കിൽ അവൻ ആരുമാകാം എന്ന ഉത്തരത്തിൽ തീരുന്ന പ്രസ്‌നേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഞാൻ "ഞാൻ" എന്നു തന്നെ എഴുതിയത് അതെനിക്ക് സംഭവിച്ചത് കൊണ്ടു മാത്രമായിരിക്കണം എന്നില്ല. ഞാൻ മുൻപും എഴുതാറുണ്ട് എം ഈ ടിയിൽ വന്നതിനു ശേഷവും എഴുതിയിട്ടുണ്ട് അന്നൊന്നും ഇതുപോലൊരു കമെന്റ്സുമായി നിങ്ങൾ ആരും വന്നിട്ടില്ല. അതു കൊണ്ട് തന്നെ ഞാൻ ഇതെഴുതുമ്പോഴും എന്റെ എല്ലാ എഴുത്തു പോലെയുള്ള ഒന്നായിട്ടെ കരുതിയുള്ളൂ.

    അത് വേറെ ആരുമല്ല

    അത് വേറെ ആരുമല്ല

    ഇനി അവൾ ആണ് പ്രശ്നമെങ്കിൽ അവൾ എന്റെ കാമുകി മാത്രമാണ് അല്ലാതെ നിങ്ങളാരും പറഞ്ഞ സ്റ്റുഡൻസ് അല്ല. 8 വർഷത്തെ എന്റെ പ്രണയം അതു എം ഈ ടി യിൽ പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നത്തിന്റെയും എത്രയോ മുന്നേ തുടങ്ങിയതാണ്. പ്രണയം എന്നു കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസിലേക്ക് വരുന്നത് കോളേജ് വരാന്തയിൽ ഇരുന്നു ഒന്നിച്ചിരുന്നു സംസാരിക്കുന്നതു, കൈ പിടിച്ചു ഒപ്പം ചേർന്നു നടക്കുന്നതു, അല്ലെങ്കിൽ കാന്റീനിൽ ഇരുന്നു വാ തോരാതെ സംസാരിക്കുന്നവരുടെ ചിത്രങ്ങളാണോ?

    അതു കാമമല്ല പ്രണയമാണ്

    അതു കാമമല്ല പ്രണയമാണ്

    എങ്കിൽ എന്റെ പ്രണയം ഇതൊന്നും ആയിരുന്നില്ല ഇതിനൊന്നുമുള്ള അവസരങ്ങളും കിട്ടിയിട്ടില്ല. എന്റെ പ്രണയം പല സ്റ്റേജ്സിൽ കൂടെ കടന്നു പോയിട്ടുണ്ട് ഒരു വർഷം മുന്നേ ബ്രേക്ക് അപ്പും ആയി. നിങ്ങൾക്ക് ആ പോസ്റ്റിലെ വരികൾക്ക് മുകളിലൂടെ വായിച്ചപ്പോൾ തോന്നിയത് അതെന്റെ കർമമാണ് എന്നാണെകിൽ നിങ്ങൾക്കാർക്കും വായിച്ചു നീർത്തു എടുക്കാൻ പറ്റാത്ത എന്റെ തീവ്ര നഷ്ട പ്രണയുമുണ്ടതിൽ. അതു കൊണ്ടാണ് നിങ്ങൾ ഈ പോസ്റ്റ് എത്ര വളച്ചൊടിച്ചിട്ടും ഞാൻ ഡിലീറ്റ് ചെയ്യാത്തത് അതു കാമമല്ല പ്രണയമാണ് അതുകൊണ്ടു ഈ ഒരു കാര്യത്തിൽ എനിക്ക് തെറ്റു പറ്റി ന്നു ഞാൻ പറയാത്തതും.

    ആരെയും കുറ്റപ്പെടുത്തുന്നില്ല

    ആരെയും കുറ്റപ്പെടുത്തുന്നില്ല

    ഞാൻ നിങ്ങളുടെ ആരുടേം ആസ്വാദന തലത്തെ കുറ്റപ്പെടുത്തുവാൻ വരുന്നില്ല. ഒരു കാര്യം സംഗ്രഹിക്കാൻ കഴിയുന്നില്ല എങ്കിൽ അതിനെ വേറൊരു രീതിയിൽ വളച്ചൊടിക്കുന്നത് എന്തിന്? വായിച്ചിട്ട് മനസ്സിലാവാത്ത എന്റെ പല സുഹൃത്തുക്കളും ഇൻബോക്സിൽ വന്നു ചോദിച്ചിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് കമലാ സുരയ്യയിനെയോ, ചുള്ളിക്കാടിനെയോ ബഷീറിനെയോ പുനത്തിൽന്നെയോ ഒന്നും സജിസ്റ് ചെയ്യുന്നില്ല. പ്രണയം അതിന്റെ എല്ലാ അർത്ഥത്തിലും മനസിലാക്കി പ്രണയിക്കുമ്പോൾ നമ്മളിൽ എല്ലാവരിലും ഒരു കലാകാരൻ ജനിക്കും എന്നതാണ്.

    പറയാനുള്ള സങ്കടങ്ങൾ

    പറയാനുള്ള സങ്കടങ്ങൾ

    ഇങ്ങനെ ഒക്കെ ആണേലും ഉള്ളിൽ ഒരുപാടുണ്ട് ട്ടോ സങ്കടങ്ങൾ അതൊക്കെ നിങ്ങൾ അറിയുക തന്നെ വേണം സെന്റിമെന്സ് എന്നു പറകുഞ്ഞു കളിയാക്കിക്കോളൂ എങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരിൽ നിങ്ങൾ ഒക്കെ ഇങ്ങനെ ടാർഗറ്റ് ചെയ്തു ആക്രമിച്ചപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ് 17 വർഷം ഞാൻ കഷ്ടപ്പെട്ടു പഠിച്ചു ഉണ്ടാക്കിയ എന്റെ ക്യാരീർ ആണ്.

    ആദ്യം ജോലി കിട്ടി ആദ്യം ജോലി പോയി

    ആദ്യം ജോലി കിട്ടി ആദ്യം ജോലി പോയി

    ഈ ഒരു പ്രൊഫഷൻ അല്ലാതെ വേറെ ഒന്നിനെ പറ്റിയും ഇതുവരെ സ്വപ്നങ്ങൾ കണ്ടിട്ടില്ല. ഈ ഒരു ജോലിയിലേക്ക് എത്തുന്നതിനു മുൻപ് പല ജോലിയും ചെയ്തിട്ടുണ്ട് പകുടിക്കാൻ. construction, വീഡിയോ വർക്, baloon decoration etc etc .. എന്നിട്ടും ഞാൻ ഒരു മാഷ് ആയതു ചെറുപ്പത്തിൽ തൊട്ടു കണ്ട സ്വപ്നം ഏത് സാഹചര്യത്തിലും നെഞ്ചോട് ചേർത്തു പിടിച്ചത് കൊണ്ടാണ്. വീട്ടിലെ ഏക സ്ഥിര വരുമാനക്കാരൻ, പോണ്ടി ബാച്ചിൽ കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയതിലെ ആദ്യ ജോലിക്കാരൻ ദേ ഇപ്പൊ ആദ്യം ജോലി പോയ ആൾ.

    നഷ്ടങ്ങളാണ് ചുറ്റും

    നഷ്ടങ്ങളാണ് ചുറ്റും

    ഇതെഴുതുമ്പോഴും എന്റെ മുന്നിൽ നിന്നു എന്നെ നോക്കി ചിരിക്കുന്ന 2 ഫോർമൽ ഷർട്ടും പാന്റും ഉണ്ട്.. ആദ്യമായി വാങ്ങിച്ചവ. ഇനിയും എന്റെ പോസ്റ്റിനെ പറ്റി അഗാധമായി ചിന്തിക്കുന്നവർ നാളെ മുതൽ രാവിലെ ഞാൻ എങ്ങോട്ടിറങ്ങും എന്നുള്ള എന്റെ ചിന്തകൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. പിന്നെ ഇതിലൊക്കെ ഉപരി നിങ്ങൾ എനിക്ക് നഷ്ടപ്പെടുത്തിയത് ഫോമൽ ഡ്രെസ്സിൽ ഞാൻ ഇറങ്ങി പോവുന്നത് എന്നും അടുക്കളയുടെ വാതിലിലൂടെ ഞാൻ മറയുന്നതുവരെ നോക്കി നിൽക്കുന്ന എന്റെ അമ്മയുടെ നോട്ടത്തെയാണ്.

    ആരോടും പരിഭവമില്ല

    ആരോടും പരിഭവമില്ല

    എനിക്ക് കിടകുന്ന എന്റെ സാലറിയേക്കാളും വലിയ എന്റെ സമ്പാദ്യം. എങ്കിലും സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്ക് വരണം ഈ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്റെ അമ്മയും പെങ്ങളും എങ്ങനെ ആണെന്ന് അറിയണം. നിങ്ങൾ ആരായാലും എപ്പോ വീട്ടിലേക്ക് വന്നാലും ഒരു ഗ്ലാസ് കട്ടൻ കിട്ടും. ഇന്നലെ വരെ മാഷേന്നു വിളിച്ച ഇന്ന് എന്റെ ഇന്ബോക്സിലേക് വന്നു ചീത്ത വിളിച്ച ഞാൻ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ എല്ലാ സ്റ്റുഡൻസിനോടും സ്നേഹം മാത്രം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+