'ദൈവം സഹായിച്ച് എനിക്ക് അസുഖങ്ങളൊന്നുമില്ല'; അന്ന് സുബി പറഞ്ഞു, താങ്ങാനാവുന്നില്ലെന്ന് പ്രിയപ്പെട്ടവര്‍
സത്യത്തില്‍ എനിക്ക് വണ്ണം വച്ചത് ആഹാരം കഴിച്ചിട്ടല്ല. തൈറോയിഡ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് അതിന് കാരണമെന്ന് സുബി പറഞ്ഞു.

മലയാളികള്‍ക്ക് സുബി സുരേഷിനെ പരിചയപ്പെടുത്താന്‍ മുഖവുരയുടെ ആവശ്യമില്ല. കാരണം , അത്രയേറെ മലയാളികളെ ചിരിപ്പിച്ച കലാകാരിയാണ്. അതുകൊണ്ട് തന്നെ സുബി സുരേഷിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുബി സുരേഷ് ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. സുബിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സുഹൃത്തുക്കളും സിനിമ താരങ്ങളും രംഗത്തെത്തുന്നുണ്ട് .

സ്വപ്‌നങ്ങളെ കുറിച്ച്
എന്നാല്‍ ഇപ്പോഴിതാ സുബി സുരേഷിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ സ്വപ്‌നങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചൊക്കെ സുബി പറഞ്ഞ വാക്കുകളായിരുന്നു വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. സ്വന്തം യൂട്യൂബ് ചാനലിനെ കുറിച്ചും കൃഷിയെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ മനസു തുറന്നിരുന്നു. സുബിയുടെ വാക്കുകളിലേക്ക്...

ആദ്യമൊക്കെ നല്ല രസമായിരുന്നു
എല്ലാ കാര്യത്തിലും പേടി കൂടുതലുള്ള ആളാണ് താനെന്ന് സുബി പറയുന്നു. ലോക്ക് ഡൗണ്‍ കാലം വരെ എപ്പോഴും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു നീണ്ട ഇടവേളയിലേക്ക് പോയപ്പോള്‍ ആദ്യമൊക്കെ നല്ല രസമായിരുന്നു. മാനസികമായി തന്നെ ഒരു വെക്കേഷന്‍ മൂഡിലായിരുന്നു. എനിക്ക് വീട്ടില്‍ തന്നെ ഇരിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ബോറടിക്കാന്‍ തുടങ്ങി.

യൂട്യൂബ് ചാനല്‍ എന്ന ആശയം
ഈ സമയത്ത് ചെറിയ ആശങ്കളും വന്നു തുടങ്ങി. ഇനി എല്ലാം പഴയത് പോലെയാകുമോ എന്ന ചിന്തയ്ക്കിടെയായിരുന്നു എന്റെ ബന്ധു പ്രശാന്ത് പരവൂരും അമ്മയും തമ്മില്‍ സംസാരിക്കുന്നതിനിടെ, യൂട്യൂബ് ചാനല്‍ എന്ന ആശയം മനസിലേക്ക് ഉദിച്ചത്. പ്രശാന്തായിരുന്നു പല പ്രമുഖരുടെയും ചാനല്‍ മാനേജ് ചെയ്യുന്നത്.

സംഗതി ഉഷാറായി
അങ്ങനെ പ്രശാന്തും അമ്മയും തന്ന ധൈര്യത്തിലാണ് ചാനല്‍ തുടങ്ങുന്നത്. സുബി സുരേഷ് ഒഫീഷ്യല്‍ എന്നായിരുന്നു ചാനലിന് പേര് നല്‍കിയത്. ഒരു ദിവസം പ്രശാന്ത് ഒരു ക്യാമറയും കൊണ്ട് വന്ന് എന്റെ ഇന്റര്‍വ്യു പോലെ ആദ്യത്തെ ഭാഗം ഷൂട്ട് ചെയ്തതോടെ സംഗതി ഉഷാറായി. ഒരു മാസത്തിനിടെ 20 ഓളം വീഡിയോകളാണ് പോസ്റ്റ് ചെയ്തത്.

തന്നോടൊപ്പം കട്ടയ്ക്ക് കൂടെ നിന്നു
ഓരോ വീഡിയോയ്ക്കും മികച്ച പ്രതികരണങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. വീട്ടുകാരും പ്രശാന്തും തന്നോടൊപ്പം കട്ടയ്ക്ക് കൂടെ നിന്നു. ചാനല്‍ ഏതെങ്കിലും വിഷയത്തില്‍ ഫോക്കസ് ചെയ്യേണ്ട എന്നാണ് തീരുമാനിച്ചിരുന്നതെന്നും സുബി സുരേഷ് പറഞ്ഞു. അഭിമുഖത്തില്‍ ഡയറ്റിനെ കുറിച്ചും ആരോഗ്യത്തെ കുറിച്ചുമൊക്കെ സുബി പറയുന്നുണ്ട്.

നേരത്തെ ജിമ്മില്‍ പോയിരുന്നു
ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഡയറ്റ് ആരംഭിച്ചിരുന്നു. സ്വയം തിരഞ്ഞെടുത്ത ഡയറ്റ് പ്ലാനായിരുന്നു. ഫുഡ് കണ്‍ട്രോളും വര്‍ക്കൗട്ടുമൊക്കെ ഉണ്ട്. നേരത്തെ ജിമ്മില്‍ പോയിരുന്നു. ലോക്ക് ഡൗണായപ്പോള്‍ അത് മുടങ്ങി. അതിന് പകരമാണ് ഒട്ടം തുടങ്ങിയത്. ട്രെഡ്മില്ലില്‍ കയറാന്‍ പേടിയായതിനാല്‍ ജിമ്മിലേക്ക് ഞാന്‍ രണ്ട് കിലോ മീറ്ററോളം നടന്നാണ് പോയിരുന്നത് തിരിച്ച് വീട്ടിലേക്ക് നടക്കും.

എനിക്ക് അസുഖങ്ങളൊന്നുമില്ല
മധുരം കഴിക്കാറില്ല. ചായയും കാപ്പിയും ഉപയോഗിക്കില്ല. ബേക്കറി പലഹാരങ്ങളും പതിവില്ല. ലോക്ക് ഡൗണ്‍ സമയത്ത് 6 കിലോയോളമാണ് പെട്ടെന്ന് കുറച്ചത്. എങ്കിലും തടി കൂടാതെ ശ്രദ്ധിക്കുന്നുണ്ട്. തടി കുറഞ്ഞപ്പോള്‍ പലരും ഷുഗറാണോ എന്നു ചോദിച്ചു. എന്നാല്‍ ദൈവം സഹായിച്ച് എനിക്ക് അസുഖങ്ങളൊന്നുമില്ല. സത്യത്തില്‍ എനിക്ക് വണ്ണം വച്ചത് ആഹാരം കഴിച്ചിട്ടല്ല. തൈറോയിഡ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് അതിന് കാരണമെന്ന് സുബി പറഞ്ഞു.












Click it and Unblock the Notifications