'അൽപം ഉളുപ്പുണ്ടെങ്കില്‍ ഇമ്മാതിരി വൃത്തികേടുകള്‍ ഇനി ഛര്‍ദിച്ചു വെക്കരുത്';കൈരളി പരിപാടിക്കെതിരെ വിമർശനം
കൊച്ചി; കൈരളി ചാനലിലെ 'ലൗഡ് സ്പീക്കർ' എന്ന പരിപാടിക്കെതിരെ സോഷ്യൽ മീഡിയിൽ വിമർശനം കടുക്കുന്നു. ഫോട്ടോഷൂട്ടിന്റെ പേരിൽ സിനിമാ നടിമാരെ വിമർശിച്ച് കൊണ്ടുള്ള പരിപാടിയുടെ എപ്പിസോഡാണ് വിവാദങ്ങൾക്ക് കാരണമായത്. നടിമാരായ സ്രിന്ദ, ഗോപിക, എസ്തർ തുടങ്ങിയവരുടെ വസ്ത്രധാരണത്തെയാണ് ഷോയിലൂടെ ആക്ഷേപിക്കുന്നത്.
ലിജോമോൾ ജോസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്..ക്രിസ്ത്യൻ ആചാര പ്രകാരം അണിഞ്ഞൊരുങ്ങി താരം
എന്തൊക്കെ വൃത്തികെടുകളുടെ സമ്മേളനമാണ് ഇതിന്റെയൊക്കെ സ്ക്രിപ്റ്റ് എഴുതുന്നവരുടെ മനസ്സില്‍ നിന്ന് വരുന്നത് എന്ന് മനസിലാവുന്നില്ലെന്ന് സിനിമാ പ്രവർത്തകനായ ആരവ് അഞ്ചൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരവിന്റെ പ്രതികരണം വായിക്കാം

ഈ ഫോട്ടോഷൂട്ടുകൾ കാണുമ്പോഴുള്ള സദാചാര സിൻഡ്രോമിന്റെ ഭയാനകമായ വേർഷനുകൾ ഇനിയും അവസാനിക്കുന്നില്ല എന്നത് എന്തൊരു കഷ്ട്ടമാണെന്ന് നോക്കണേ..ഓണലൈൻ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളേ അങ്ങേയറ്റം വൃത്തികെട്ടൊരു വേർഷൻ ദാ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കർ എന്ന കൈരളിയുടെ പ്രോഗ്രാമിലാണ്.

എന്തൊക്കെ വൃത്തികെടുകളുടെ സമ്മേളനമാണ് ഇതിന്റെയൊക്കെ സ്ക്രിപ്റ്റ് എഴുതുന്നവരുടെ മനസ്സിൽ നിന്ന് വരുന്നത് എന്ന് മനസിലാവുന്നില്ല.
എന്നിട്ട് എല്ലാത്തിന്റെയും ഇടയിൽ "വ്യക്തി സ്വാതന്ത്ര്യം,വസ്ത്ര സ്വാതന്ത്ര്യം" എന്നിങ്ങനെ തുടങ്ങിയ കുറച്ചു വാക്കുകൾ എന്തിനോ തിളയ്ക്കുന്ന സാമ്പാറു കണക്കെ പറഞ്ഞു വെച്ചിട്ടുമുണ്ട്, ഈ വാക്കുകളെ കുറിച്ചൊരു മിനിമം ബോധ്യം ഇവർക്ക് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു പരിപാടി പോലും ഇവർ പടച്ചു വിടില്ലായിരുന്നു എന്നത് മറ്റൊരു സത്യം.

@_estheranil വലുതായി എന്ന് കാണിക്കാൻ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തുന്നത് എന്നൊക്കെയാണ് ഇവരുടെ ഭാഷ്യം,
എന്റെ പൊന്ന് ഊളകളെ മനുഷ്യർ ആവുമ്പോ വർഷം ചെല്ലും തോറും പ്രായം കൂടും.ദൃശ്യത്തിൽ അഭിനയിക്കുമ്പോൾ ആ കോച്ച് ചെറിയ കുട്ടിയായിരുന്നു എന്ന് കരുതി എല്ലാ കാലത്തും അങ്ങനെ തന്നെ ഇരിക്കണം എന്ന നിഷ്കളങ്കമായ ചിന്തയാണോ ഈ സ്റ്റേറ്റ്മെന്റിന് പിന്നിൽ? അല്ലെന്ന് പകൽ പോലെ വെക്തമാണ്.

പിന്നെ @gopika_ramesh_ സിനിമ മേഖലയിലേ സംവിധായകരുടെയും പ്രൊഡ്യൂസർമാരുടെയും ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് "ഗ്ലാമർസ്" ആയി ഫോട്ടോഷൂട്ട് നടത്തുന്നത് എന്നതാണ് ഇവരുടെ വിഷമം..അല്ല മനുഷ്യരെ, ഇനിയിപ്പോ അങ്ങനെ ആണെങ്കിൽ തന്നെ നിങ്ങൾക്ക് അതിൽ എന്തിനാണിത്ര വേവലാതി എന്ന് മനസിലാവുന്നില്ല..

മുകളിൽ പറഞ്ഞ "വെക്തി സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം " എന്നീ വകുപ്പുകൾ ഇനി ഗോപികയ്ക്ക് ബാധകമല്ല എന്നാണോ ഈ ലൗഡ് സ്പീക്കർ ടീം ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ല.

@srindaa ഫോട്ടോകണ്ട് ഏതൊക്കെയോ താര സുന്ദരികൾ മൂക്കത്ത് വിരൽ വെച്ചു എന്നൊക്കെയാണ് ലൗഡ് സ്പീക്കർ ടീം പറയുന്നത്. (സൃന്ദയുടെ ഫോട്ടോ കണ്ടു അങ്ങനെ ആരെങ്കിലുമൊക്കെ മൂക്കത്ത് വിരൽ വെച്ച് പോയിട്ടുണ്ടെങ്കിൽ അതിന് പ്രത്യേക അഭിനന്ദനങ്ങൾ) പോരാത്തതിന് സൃന്ദ താൻ മോഡേൺ ആണ് എന്നും ഗ്ലാമർ വേഷങ്ങൾ തനിക്ക് ചെയ്യാൻ കഴിയുമെന്നുമൊക്കെയുള്ള സൂചനകളാണ് ഈ ഫോട്ടോഷൂട്ടിൽ നിന്നൊക്കെ ഇവർക്ക് കിട്ടിയതത്രേ..

ഈ വസ്ത്രം കണ്ട് അതിൽ നിന്നും സൂചന കണ്ടുപിടിക്കുന്നതിന്റെ മറ്റൊരു വൃത്തികെട്ടൊരു വേർഷനാണ് കേട്ടോ "അവളുടെ വസ്ത്രം കാരണമാണ് പീഡിപ്പിക്കപെട്ടത് " എന്ന് പറയുന്നവരുടേത്.എന്തായാലും ഒരല്പം ഉളുപ്പുണ്ടെങ്കിൽ ഇമ്മാതിരി വൃത്തികേടുകൾ ഇനിയെങ്കിലുമിങ്ങനെ എവിടെയും ശർദ്ധിച്ചു വെക്കരുത്..!!, ആരവ് കുറിപ്പിൽ പറയുന്നു.

അതേസമയം നിരവധി പേരാണ് വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.ചില പ്രതികരണങ്ങൾ വായിക്കാം-ഇതിന്റെ മറ്റൊരുതരം തരംതാഴ്ന്ന പരുപാടി ആണ് സ്റ്റാർ മാജിക് വ്യക്തിത്വത്തയും വ്യക്തികളുടെ ശരീരത്തെയും അധിക്ഷേപിക്കുന്ന ഇതിലും മോശമായ പരുപാടി ഇല്ല , ഈ പ്രോഗ്രാമിനൊക്കെ ലക്ഷകണക്കിന് ആസ്വാദകർ ഉണ്ടെന്നതാണ് സങ്കടപ്പെടുത്തുന്ന വസ്തുത. ഈ പരിപാടികൾ വഴി അത്തരം കളിയാക്കലുകൾ കോമഡി ആണെന്ന് പറയാതെ പറയുകയല്ലേ ഇവർ, എന്നായിരുന്നു ഒരാളുടെ കമന്റ്.ഇതൊക്കെ സ്ക്രിപ്റ്റഡ് ആണോയെന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. ഷോയിലെ അവതാരകരുടെ ശരീരഭാഷയിൽ നിന്നും ഇതൊക്കെ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ആണെന്ന് തോന്നുന്നുണ്ടെന്നും ചിലർ കമൻറായി കുറിച്ചു.

തമാശ എന്താണെന്നു വെച്ചാൽ 18 തികയുന്നതിനു മുൻപ് ഒരു പെൺകുട്ടിയെ കല്യാണം കഴിപ്പിക്കുന്നതൊന്നും ഇവര് ചോദ്യം ചെയ്യില്ല,, ഫോട്ടോഷൂട്ടുകളുടെ കമന്റ് ബോക്സിൽ കാണിക്കുന്നതിന്റെ പത്തിലൊന്നു രോഷം പോലും കാണില്ല അത്തരം നിയമവിരുദ്ധ വിവാഹങ്ങൾ ചുറ്റിനും നടക്കുമ്പോൾ. 20 വയസ്സുള്ള ഈ ആളുകൾ സ്വമേധയാ അവർക്കിഷ്ടമുള്ളതു ചെയ്യുമ്പോൾ ''അയ്യൊ, ദൃശ്യത്തിലെ കുട്ടി, ജോർജുകുട്ടിയുടെ മോൾ, വലുതായെന്നു കാണിക്കാൻ" എന്നൊക്കെയുള്ള വിലാപങ്ങൾ , പിന്നെ ദൃശ്യം പ്രമേയം വെച്ച് കൊറേ ഊള കോമഡി വിലാപങ്ങൾ .ഇങ്ങനെയൊക്കെ തിരുത്താൻ നടക്കുന്നതിന്റെ നൂറിലൊന്നു ആത്മാർത്ഥത മതി 15ഇലും 16ഇലും 17ഇലും നിർബന്ധിത വിവാഹം, പഠിപ്പു മുടങ്ങൽ, മാരിറ്റൽ റേപ്പ് - ഇതിനൊക്കെ ഇരയാകുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ , എന്നായിരുന്നു ഒരാൾ കുറിച്ചത്.

അതേസമയം കൈരളി ചാനലിനേയും ചിലർ വിമർശിക്കുന്നുണ്ട്. വനിതാമതിലും, സ്ത്രീപ്രവേശനവും നടത്തിയ പാർട്ടിയുടെ ചാനലിൽ ആണ് ഈ ഊളത്തരം എന്നായിരുന്നു ഒരാളുടെ പ്രതികരണം.'ആ ചാനൽ തന്നെ അടച്ചു പൂട്ടേണ്ട സമയം എന്നേ കഴിഞ്ഞു സദാചാരവും manipulated ന്യൂസും രാഷ്‌ട്രീയവും അല്ലാതെ വാല്യൂ ഉള്ള എന്തെങ്കിലും ആ ചാനലിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മുൻപൊരിക്കൽ സീരിയൽ അഭിനേതാക്കളുടെ ഒരു കുക്കറി ഷോ നടത്തിയിട്ട് അതിനിടക്ക് മത്സരാർത്ഥികൾ തമ്മിൽ ഉണ്ടായ വഴക്ക് telecast ചെയ്ത് റേറ്റിംഗ് കൂട്ടാൻ നോക്കിയ ചരിത്രം വരെ ഈ ചാനലിന് ഉണ്ട്', മറ്റൊരു കമന്റിൽ പറയുന്നു.
ലൗഡ് സ്പീക്കർ പരിപാടിക്കെതിരെ നേരത്തേ സ്രിന്ദയും എസ്തറും രംഗത്തെത്തിയിരുന്നു. ഇത് 2021 ആണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ, ഇനിയും ഇത്തരം പരിപാടികള്‍ ഇനി വിലപ്പോവില്ല.ഇത്തരം ടോക്‌സിക് സ്വഭാവ രീതികളില്‍ നിന്നും കാഴ്ചപാടുകളിൽ നിന്നെല്ലാം മാറാൻ ശ്രമിക്കുന്ന, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പോരാടുകയും സ്വന്തം ശരീരം സ്‌നേഹിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇവിടെ ചിലര്‍ ഇരുപതിനായിരം അടി പിന്നോട്ട് പോവുകയാണ്, എന്നായിരുന്നു സ്രിന്ദ കുറിച്ചത്.


Click it and Unblock the Notifications
