മുസ്ലീങ്ങളെ ഇങ്ങനെ പേടിയ്ക്കണോ? പര്‍ദയിട്ട യുവതിയ്ക്കൊപ്പം ചിത്രമെടുത്ത യുവാവ് ഫേസ്ബുക്കിലെ താരം
മത തീവ്രവാദത്തിന്റെ പേരില്‍ ലോകത്തെങ്ങും ഇസ്ലാം പേടി പടര്‍ന്ന് പിടിയ്ക്കുകയാണല്ലോ.ഐസിസോ അല്‍ഖ്വയ്ദയോ, ബോകോ ഹരാമോ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് മുസ്ലീങ്ങളെ എല്ലാം പഴിച്ചിട്ട് വല്ല കാര്യവുമുണ്ടോ? പര്‍ദ ധരിച്ച സ്ത്രീയേയോ തലപ്പാവ് വച്ച പുരുഷനേയോ കണ്ടാല്‍ ഉണ്ടാകുന്ന അസ്വസ്ഥതയില്‍ നിന്നും സമൂഹം എന്ന് മോചിതരാകും?
മുസ്ലിങ്ങളെ പേടിയ്ക്കുകയും ആട്ടിപ്പായിക്കുകയുമൊക്കെ ചെയ്യുന്ന പാശ്ചാത്യര്‍ക്ക് ഒരൊറ്റ ചിത്രത്തിലൂടെ മറുപടി നല്‍കിയിരിയ്ക്കുയാണ് ഡാന്റേ ജാമി കോയിന്‍ എന്ന ചെറുപ്പക്കാരന്‍. സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണ് ഡാന്റേ. തിങ്കളാഴ്ചകള്‍ വളരെ തിരക്കേറിയ ദിവസവും. എന്നിട്ടും നിഖാബ്( മുസ്ലീം സ്ത്രീകള്‍ ധരിയ്ക്കുന്ന വസ്ത്രം, ഇത് ധരിച്ചാല്‍ കണ്ണുകള്‍ മാത്രമേ പുറത്ത് കാണുകയുള്ളൂ) ധരിച്ച ഒരു യുവതി തിരക്കുകള്‍ക്കിടയിലൊന്നും പെടാതെ സുഖമായി ഇരിയ്ക്കുന്നത് ഡാന്റേ കണ്ടു.
തിരക്കേറിയ മെട്രോ ട്രെയിനില്‍ ഈ സ്ത്രീയ്ക്ക് മാത്രം എങ്ങനെ സീറ്റ് കിട്ടി? ആറ് സീറ്റുകള്‍ അവരുടെ അടുത്ത് ഒഴിഞ്ഞ് കിടക്കുന്നെങ്കിലും ആരും ഇരിയ്ക്കാത്തതെന്തേ? മുസ്ലീം സ്ത്രീ ആയതിനാല്‍ സഹയാത്രികര്‍ ഇസ്ലാമോഫോബിയ മൂലം അവരെ ഒറ്റപ്പെടുത്തിയതാണെന്ന് മനസിലാക്കാന്‍ ഡാന്റേയ്ക് മൂന്നാമതൊരുവട്ടം ആലോചിയ്‌ക്കേണ്ടി വന്നില്ല. പിന്നീട് ഒന്നും നോക്കിയില്ല. 'ഞാന്‍ ദേ ഇവിടെ ഇരിയ്ക്കുകയാണ് 'എന്ന് പ്രഖ്യാപിച്ച് ഡാന്റേ സ്ത്രീയ്ക്ക് എതിര്‍ വശത്ത് ഇരുന്നു....സകല മുസ്ലീം പേടിക്കാരുടേയും നെറ്റി ചുളിഞ്ഞുവെന്ന് പ്രത്യേകം പറയേണ്ടല്ലോ...

ചിത്രം
മുസ്ലീം പേടിയില്‍ ക്രൂരമായി അവഗണിയ്‌ക്കെപ്പടുന്നവരെ തുറന്ന് കാട്ടാന്‍ തിരക്കേറിയ ട്രെയിനില്‍ ഒറ്റപ്പെട്ട് പോയ ആ സ്ത്രീയുടെ ചിത്രം തന്നെ ധാരാളം. ഡാന്റെ സ്ത്രീയുടെ ചിത്രങ്ങളും തന്റെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മണിയ്ക്കൂറുകള്‍ക്കകം ആയിരങ്ങളാണ് ചിത്രം ലൈക്ക് ചെയ്തത്.

നന്ദി പറഞ്ഞു
ഡാന്റേയോട് സംസാരിയ്ക്കാന്‍ താത്പര്യം കാണിച്ചില്ലെങ്കിലും നിഖാബ് ധരിച്ച സ്ത്രീ തന്നോട് നന്ദി പറഞ്ഞതായും തന്റെ പ്രവൃത്തിയില്‍ സന്തോഷം പ്രകടിപ്പിച്ചതായും ഡാന്റെ ഫേസ്ബുക്കില്‍ കുറിച്ചു

പിന്നീട്
ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി

പ്രതീക്ഷിയ്ക്കുന്നു
താന്‍ ചെയ്ത പ്രവൃത്തിയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ പേര്‍ ഇസ്ലാമോഫോബിയില്‍ നിന്നും മോചിതരാകുമെന്നാണ് ഡാന്റെ പ്രതീക്ഷിയ്ക്കുന്നത്.


Click it and Unblock the Notifications
