ഞങ്ങൾക്കൊരു കോംപ്ലിമെന്റ് ഉണ്ട് സാർ! കംപ്ലയന്റ് കോംപ്ലിമെന്റായപ്പോൾ സംഘികൾക്ക് ട്രോളാഘാതം...

ബിജെപി നൽകിയ പരാതിയിലെ ഭീകരമായ അക്ഷരത്തെറ്റാണ് സംഘികൾക്ക് വീണ്ടും തിരിച്ചടിയായത്.

കത്വ സംഭവത്തിൽ സംഘപരിവാറിനെതിരെ രൂക്ഷ വിമർശനം നടത്തിയ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ദീപക്ക് ശങ്കരനാരായണനെതിരെ ശക്തമായ സൈബർ ആക്രമണമാണ് നടന്നത്. ദീപക്ക് ശങ്കരനാരായണന്റെ ജോലി തെറിപ്പിക്കാൻ വരെ സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിലൂടെ ശ്രമം നടത്തിയിരുന്നു.

സൈബർ ആക്രമണത്തിന് പുറമേ കേരളത്തിലെ ചില ബിജെപിക്കാർ ദീപക്ക് ശങ്കരനാരായണനെതിരെ പോലീസിന് പരാതിയും നൽകി. എങ്ങനെയെങ്കിലും ദീപക്കിനെ അഴിയെണ്ണിപ്പിക്കുന്ന് പ്രഖ്യാപിച്ച സംഘികൾക്ക് പക്ഷേ ഒരു പരാതിയുടെ പേരിലും ട്രോളാഘാതമേൽക്കാനായിരുന്നു വിധി. മറ്റൊന്നുമല്ല, ബിജെപി നൽകിയ പരാതിയിലെ ഭീകരമായ അക്ഷരത്തെറ്റാണ് സംഘികൾക്ക് വീണ്ടും തിരിച്ചടിയായത്.

കംപ്ലയന്റ് കോംപ്ലിമെന്റായി...

കംപ്ലയന്റ് കോംപ്ലിമെന്റായി...

ദീപക്ക് ശങ്കരനാരായണനെതിരായ പരാതിയിൽ വന്ന അക്ഷരത്തെറ്റാണ് ബിജെപിക്കാരെ ഇപ്പോൾ വെള്ളംകുടിപ്പിക്കുന്നത്. ദീപക്കിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ complaint against facebook post എന്നതിനു പകരം compliment against facebook post എന്നാണ് എഴുതിയിരുന്നത്. സംഭവമെന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി. ദീപക്കിന്റെ പണി കളയിക്കാൻ നോക്കിയ സംഘികൾക്ക് ഇപ്പോൾ കോംപ്ലിമെന്റിന്റെ പേരിലുള്ള ട്രോളാക്രമണം കൊണ്ട് രക്ഷയില്ലാത്ത സ്ഥിതിയാണുള്ളത്.

 ഒരു കോംപ്ലിമെന്റ് കൊടുത്തേക്ക്...

ഒരു കോംപ്ലിമെന്റ് കൊടുത്തേക്ക്...

സംഘികൾക്കെതിരായ ട്രോളാക്രമണത്തിലെ സ്ഥിരം വേട്ടമൃഗമായ സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെയാണ് കോംപ്ലിമെന്റ് ട്രോളുകളിലെയും പ്രധാന കഥാപാത്രം. ദീപക്കിനെതിരായ പരാതിയിൽ അക്ഷരത്തെറ്റുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ കളിയാക്കുന്നുവെന്ന് പറയുന്ന 'സങ്കടപുത്രനോട്' അതിനെതിരെയും കോംപ്ലിമെന്റ്സ് കൊടുക്കാനാണ് കുമ്മൻസിന്റെ നിർദേശം.

പോലീസും...

പോലീസും...

ബിജെപിക്കാരുടെ പരാതി കണ്ട് പോലീസുകാർ വരെ അന്തംവിട്ടെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഞങ്ങളെ അപമാനിച്ചവർക്കെതിരെ ഒരു കോംപ്ലിമെന്റുണ്ടെന്ന് പറഞ്ഞാൽ ഏത് പോലീസുകാരനായാലും അന്തംവിടില്ലേ?

കോംപ്ലിമെന്റ് കൊടുക്കാതെ ജയിലിലിടാൻ പറ്റുമോ...

കോംപ്ലിമെന്റ് കൊടുക്കാതെ ജയിലിലിടാൻ പറ്റുമോ...

ദീപക്കിനെതിരായ പരാതി കണ്ട് പോലീസുകാർ വരെ ചോദിച്ചിട്ടും കോംപ്ലിമെന്റ് കൊടുക്കാൻ വന്നതാണെന്നാണ് സംഘികളുടെ ഉത്തരം. ദീപക്ക് ചെയ്തത് ശുദ്ധ തെണ്ടിത്തരമാണെന്ന് പറയുന്നുണ്ടെങ്കിലും കോംപ്ലിമെന്റ് കൊടുക്കണമെന്നാണ് ആവശ്യം. കോംപ്ലിമെന്റ് കൊടുക്കാതെ ജയിലിലിടാൻ പറ്റുമോ...

മൂന്ന് ടിക്കറ്റ്...

മൂന്ന് ടിക്കറ്റ്...

ദീപക്ക് ശങ്കരനാരായണൻ ഹിന്ദുക്കളെ മുഴുവൻ കൊന്നൊടുക്കണമെന്ന് ആഹ്വാനം ചെയ്തെന്നായിരുന്നു സംഘികളുടെ പ്രചരണം. ഈ സംഭവത്തെയും കണക്കിന് കളിയാക്കാൻ ട്രോളന്മാർ മറന്നില്ല. ആരെ കൊന്നിട്ടായാലും സെക്കന്റ് ഷോയ്ക്ക് മൂന്ന് ടിക്കറ്റെടുക്കണമെന്ന് പറഞ്ഞാൽ ആളെ കൊല്ലാൻ ഒരു മടിയില്ലുമെന്നാണ് സംഘികൾ അർത്ഥമാക്കുക.

എൽകെജി പിള്ളോരോടെങ്കിലും....

എൽകെജി പിള്ളോരോടെങ്കിലും....

തങ്ങൾക്കെതിരെ പോസ്റ്റിട്ട ദീപക്കിനെതിരെ ശക്തമായ കോംപ്ലിമെന്റുണ്ടെന്ന് പറഞ്ഞ സംഘിപുത്രനോട് നീയൊക്കെ പീഡിപ്പിക്കാൻ നോക്കുന്ന എൽകെജി പിള്ളേരോട് ചോദിച്ചെങ്കിലും രണ്ടക്ഷരം പഠിക്കാൻ നോക്കടായെന്നാണ് മറുപടി...

 ചിരിക്കാൻ...

ചിരിക്കാൻ...

സാധാരണ കോമഡി കിട്ടാൻ സിനിമ കാണണമെങ്കിലും ഇപ്പോൾ സംഘികളുടെ പോസ്റ്റ് വായിച്ചാൽ മതിയെന്നാണ് ചിലരുടെ അഭിപ്രായം. കോംപ്ലിമെന്റിന് പുറമേ സംഘികളുടെ ഇംഗ്ലീഷിലെ പരിഞ്ജാനം തെളിയിക്കുന്ന പോസ്റ്റുകളാണ് ഈ ട്രോളുകളിൽ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+