റിയാലിറ്റിഷോയില്‍ മല്ലികയെ വേശ്യയെന്ന് വിളിച്ചു
ബോളിവുഡിന്റെ ഗ്ലാമര്‍താരം മല്ലിക ഷെരാവത് റിയാലിറ്റിഷോയിലൂടെ പ്രതിശ്രുതവരനെ തിരഞ്ഞെടുക്കാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ക്ക് വന്‍ പ്രചാരമായിരുന്നു ലഭിച്ചത്. ഷോ തുടങ്ങിയപ്പോള്‍ അനുദിനം അത് വാര്‍ത്തകളില്‍ ഇടം നേടി. മല്ലികയുടെ പ്രകടനങ്ങളും പ്രസ്താവനകളുമെല്ലാം വലിയ ശ്രദ്ധനേടുകയും ചെയ്തു. ഇങ്ങനെയിരിക്കെയാണ് നിനച്ചിരിക്കാതെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായത്, സഹികെട്ട മല്ലിക മൂന്നു ദിവസത്തേയ്ക്ക് ദി ബാച്ചിലരെറ്റ് ഇന്ത്യ-മേരേ ഖയാലോം കി മല്ലിക എന്ന യുടെ ചിത്രീകരണം നിര്‍ത്തിവപ്പിച്ചു.
മല്ലിക പ്രകോപിതയാകാന്‍ കാര്യമെന്തെന്നല്ലേ, മത്സരാര്‍ത്ഥികള്‍ മല്ലികയെ വേശ്യയെന്ന് വിളിച്ച് ആക്ഷേപിച്ചു. ഇത് കേട്ട് സഹികെട്ടതോടെയാണ് മല്ലിക ഷോ നിര്‍ത്തിവെപ്പിച്ചത്.

ഒക്ടോബര്‍ 22ന് ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത എപ്പിലോഡിലായിരുന്നു മൂന്ന് മത്സരാര്‍ത്ഥികള്‍ മല്ലികയെ അസഭ്യം പറഞ്ഞത്. ഷോയില്‍ അതിഥിയായെത്തിയ മഹേഷ് ഭട്ടിന് മുന്നില്‍ വച്ചായിരുന്നു അപമാനിയ്ക്കല്‍ നടന്നത്.
മത്സരാര്‍ത്ഥികള്‍ തന്നെ വേശ്യയെന്ന് വിശേഷിപ്പിക്കുന്നത് കേട്ട് മല്ലിക കരച്ചിലിന്റെ വക്കോളമെത്തി. പിന്നീട് മൂന്ന് ദിവസത്തേയ്ക്ക് ഷോയുടെ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കാനും അവര്‍ ആവശ്യപ്പെട്ടു.
അണിയറക്കാര്‍ എത്ര പറഞ്ഞിട്ടും ഷൂട്ടിങ് തുടരാന്‍ അനുവദിക്കാത്ത മല്ലിക, പ്രൊഡക്ഷന്‍ ഹൗസിലെ ഉന്നതര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഉറച്ച നിലപാടെടുക്കുകയായിരുന്നുവത്രേ.












Click it and Unblock the Notifications