'ഇവനെന്തൊരു ദുരന്തമാണെടാ'.... മെസ്സിയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ട്രോള്‍ പൊങ്കാല!!!
കോപ്പ അമേരിക്ക ഫൈനലില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചിലിയോട് പരാജയപ്പെട്ട അര്‍ജന്റീന ടീമിനെ കൊന്ന് കൊലവിളിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. ഫുട്ബോളിന്റെ മിശിഹ എന്ന് വിളിക്കപ്പെട്ട ലയണല്‍ മെസ്സി ഇപ്പോള്‍ മല്ലൂ ട്രോളര്‍മാരുടെ മിശിഹയായി മാറിയിരിക്കുകയാണ്.
മെസ്സിയേയും അര്‍ജന്റീന ആരാധകരേയും കൊന്ന് കൊലവിളിയ്ക്കുന്നത് ബ്രസീല്‍ ഫാന്‍സ് ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പക്ഷേ ഈ ട്രോളുകള്‍ കണ്ടാല്‍ മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നല്ല, ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് പോലും വിരമിച്ച് പോകും.

ഏത് കൊല്‍ക്കത്തയ്ക്ക്
മെസ്സിയുടെ ആ ഫ്രീ കിക്ക് കണ്ടാല്‍ ഏത് ഫാനും ചോദിച്ച് പോകും... ഏത് കൊല്‍ക്കത്തയ്ക്കാണ് ചങ്ങായി അടിക്കുന്നതെന്ന്!

എല്ലാ കപ്പിലും
എല്ലാ ടൂര്‍ണമെന്റിലും ഫൈനല്‍ ഉണ്ടല്ലോ എന്നത് മാത്രമാണ് ഇപ്പോള്‍ അര്‍ജന്റീനക്കാരുടെ ഒരു ആശ്വാസം!!!

ജയിക്കാന്‍ അറിയില്ല
ഞങ്ങള്‍ക്ക് കളിയ്ക്കാന്‍ മാത്രമല്ലേ അറിയൂ... ജയിക്കാന്‍ അറിയില്ലല്ലോ!!!

ഫൈനലിന് ശേഷം
എന്തൊക്കെ ആയിരുന്നു ... ഹാട്രിക്ക്, ഏഴ് ഗോളിന്റെ ജയം... കളി കഴിഞ്ഞപ്പോള്‍ ഇങ്ങനെ ആയി.

ക്യാമറ പോലും മറിച്ചിട്ടു
മെസ്സി പോസ്റ്റിലേയ്ക്ക് അടിച്ചതാ... പക്ഷേ ഗ്യാലറിയിലിരുന്ന ക്യാമറയാ മറിഞ്ഞ് വീണത്!!!

ബ്രാക്കാര്ക്കും
എല്ലാം അര്‍ജന്റീനയ്ക്ക് മാത്രം പോരല്ലോ... ആദ്യ റൗണ്ടില്‍ പുറത്തായ ബ്രസീലിനും കിടക്കട്ടെ ഒന്ന്.

ശശി
ശരിയ്ക്കും ശശീന്ന് തന്നെ ആണോ പേര് എന്ന് സംശയം തോന്നും.

ദയവായി കളിയാക്കരുത്
ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായവര്‍ ദയവായി കളിയാക്കരുത്!

കളര്‍ ടിവിയ്ക്കും മുമ്പ്
കളര്‍ ടിവി ഒക്കെ വരുന്നതിന് മുമ്പ് ഒരു കപ്പെടുത്തവരാ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായവരെ കളിയാക്കുന്നത്.

ചില്ലി സാറ... ചില്ലി
ഇനിയിപ്പോള്‍ അര്ജന്റീനക്കാരൊക്കെ ഇങ്ങനെ പറയേണ്ടിവരും.

അതും പോയല്ലോ
അങ്ങനെ ഒരു പെനാള്‍ട്ടി കിക്ക് എടുത്ത ആളാണല്ലോ ഈ മിശിഹ എന്ന് കേള്‍ക്കുമ്പോഴാ!

റഫറി ബ്രസീലുകാരനാ
ബ്രസീലുകാരനായ റഫറി ഇറക്കിയാ തങ്ങളെ തോല്പിച്ചതെന്നാണ് ഇപ്പോ അര്‍ജന്റീനക്കാര്‍ പറയുന്നത്.

പാവം... അല്ലേ
രണ്ടാം തവണയും ചിലി കപ്പുംകൊണ്ട് പോകുന്നത് ഇങ്ങനെ നോക്കിനില്ക്കാനല്ലേ മെസ്സിയ്ക്ക് പറ്റിയുള്ളൂ!

ഇവനെന്തൊരു തോല്‍വിയാടാ...
അര്‍ജന്റീന ആരാധകരും ചോദിയ്ക്കുന്നു... ഈ മെസ്സി എന്തൊരു തോല്‍വിയാ!!!

വിടപറയുകയാണോ...
ഒരു കപ്പ് പോലും സ്വന്തമാക്കാതെ വിടപറയുകയാണോ മെസ്സീ...

ചില്ലി ചിക്കനൊന്നും വേണ്ട
ഇനി ചിലി എന്നോ, ചില്ലി എന്നോ പറഞ്ഞാല്‍ ബ്രസീലുകാര്‍ സെവന് അപ്പ് കണ്ടതുപോലെ ആകും അര്‍ജന്റീനക്കാരുടെ അവസ്ഥ.

ഇങ്ങനെ ട്രോളാതെടാ
സെമി ഫൈനലില്‍ പോലും എത്താത്തവര്‍ എന്തിനിങ്ങനെ ട്രോളുന്നു... പാവം മെസ്സി!

മെസ്സിയുടെ പ്രതികാരം
കഴിഞ്ഞ കോപ്പയുടെ പ്രതികാരം തീര്ക്കാനിറങ്ങിയതാ... ഒടുവില്‍ മുണ്ടും പൊക്കി ഓടേണ്ടി വന്നു.

കണ്ണില്‍ മരമുള്ളവന്
കണ്ണില്‍ മരം ഉള്ളവനാണ് കണ്ണില്‍ കരട് പോയവനെ കളിയാക്കുന്നത് എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍.

കപ്പടിപ്പിച്ചതല്ലേ
എല്ലാം കളിയും ജയിക്കും. എന്നിട്ട് ഫൈനലില്‍ തോറ്റ് കൊടുക്കും. അതല്ലേ ഹീറോയിസം.

ജയിച്ചില്ലേല്‍
എങ്ങനെയെങ്കിലും ജയിച്ചേ പറ്റൂ എന്നും പറഞ്ഞ് ആരാധകര്‍ ഇറക്കി വിട്ടതാ... ഓര്‍മവച്ച നാള് മുതല്‍ കാത്തിരിയ്ക്കുന്നതല്ലേ

പടിക്കല്‍ കലം
പടിക്കല്‍ കൊണ്ടുവന്ന് കലം ഉടയ്ക്കുക എന്ന് കേട്ടില്ലേ... അതാണ് നമ്മുടെ അര്‍ജന്റീന ടീം ഈയിടെയായി ചെയ്യുന്നത്.

സാറാ... ഇങ്ങനെ ചോദിയ്ക്കല്ലേ
എല്‍ദോച്ചായന്റെ ഒരു ഗതികേടേ... സാറാ, ചിലി... സാറ ചിലി!

ആ വാച്ച് ഒന്ന് കിട്ടുമോ
സൂര്യയുടെ 24 ലെ വാച്ച് ഒന്ന് കിട്ടിയിരുന്നെങ്കില്‍ മെസ്സി എല്ലാം ശരിയാക്കിയേനെ!

ബേബി സഖാവേ... എവിടെപ്പോയി
മെസ്സിയെ 'സഖാവാക്കിയ' എംഎ ബേബി ഒക്കെ ഇനി എന്ത് ചെയ്യും എന്നാലോചിച്ചിട്ടാ...

അത്രയ്ക്ക് ചീപ്പ് ആണോ
ഒരു പെനാള്‍ട്ടി പോലും പോസ്റ്റിലടിയ്ക്കാന് അറിയാത്തത്ര ചീപ്പ് ആണോ ഈ ലയണല്‍ മെസ്സി!!!

ഭഗവതി ചതിച്ചതാ
ചുറ്റുവിളക്ക് നേര്‍ന്ന ഭഗവതി ചതിച്ചതുകൊണ്ടാ ഇങ്ങനെ തോറ്റുപോയത്... അല്ലാതെ കളിയ്ക്കാഞ്ഞില്ല!!!

ഇതേ അവസ്ഥ
ഇതേ അവസ്ഥ ആയിപ്പോയല്ലോ എന്റെ അര്‍ജന്റീനേ നിങ്ങള്‍ക്കും!

തളരരുത് രാമന് കുട്ടീ
ഇനിയിപ്പോ ഇതല്ലാതെ എന്ത് പറഞ്ഞ് ആശ്വസിപ്പിയ്ക്കും.

പെനാള്‍ട്ടി ആയതോണ്ടാ...
പെനാള്‍ട്ടി ആയതുകൊണ്ടാ... ഫ്രീ കിക്ക് ആയുരുന്നേല് തകര്‍ത്തേനെയെന്ന് മെസ്സി... അപ്പോ കിട്ടിയ ഫ്രീ കിക്ക് ഒക്കെ എവിടെ പോയി ആവോ?

തൊലച്ച്
എല്ലാവരും കാത്തിരുന്ന് കണ്ടതാ... തിളക്കത്തില്‍ ദിലീപ് ചെയ്തത് പോലെ ആയിപ്പോയില്ലേ!

ചിക്കന്‍ ചില്ലിയും ബീഫ് ചില്ലിയും
ഇനി ചില്ലി ഐറ്റംസ് ഒന്നും വേണ്ടത്രെ.... വല്ല ബൊളീവിയന്‍ ചിക്കനോ, കെഎഫ്സിയോ പിടിയ്ക്കാം!

വരല്ലേന്ന് പറ
അവന്മാരോട് ഫൈനല്‍ കളിയ്ക്കാന്‍ ഇനി വരല്ലേന്ന് പറയാനാണത്രെ അര്‍ജന്റീനക്കാരുടെ പദ്ധതി.

കരയല്ലേ ബേബി സഖാവേ
അര്‍ജന്റീന അമേരിക്കയെ തോല്പിച്ചപ്പോള് എന്തൊക്കെ ആയിരിന്നു സഖാവിന്റെ ഗീര്‍വ്വാണങ്ങള്‍

സ്വപ്നമല്ല കേട്ടോ
സ്വപ്നത്തില്‍ കളിയ്ക്കുന്നതല്ല കേട്ടോ ഈ ഫൈനല്‍. നേരിട്ട് കളിച്ചപ്പോള്‍ ദേ... ദിങ്ങനെ ആയിപ്പോയി.

എവിടെ പോയാലും
എവിടെ ഫൈനല്‍ കളിയ്ക്കാന്‍ പോയാലും മെസ്സിയുടെ വിധി ഇത് തന്നെ ആണല്ലോ എന്നോര്‍ക്കുമ്പോഴാ!

തുറക്കൂല്ലെടാ...
ഇനി ഒരൊറ്റ അര്‍ജന്റീന ഫാനും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിയ്ക്കണ്ട... അമ്മാതിരി ട്രോള്‍ അല്ലേ ഇറങ്ങുന്നത്.

ശരിയ്ക്കും ഉള്ള മിശിഹ
ശരിയ്ക്കും ഉള്ള ഈശോ മിഹിശ തന്നെ നേരിട്ട് ഇടപെട്ടതാണോ എന്നാണ് ചിലരുടെ സംശയം!

ആര്‍ക്കാടാ കാര്‍ഡ് വേണ്ടത്
കളിയില്‍ ശരിയ്ക്കും തിളങ്ങിയത് ആ റഫറി ആണോ എന്നൊരു സംശയം. എത്ര കാര്‍ഡാ കൊടുത്തത്.

ചതിച്ചതാണത്രെ... ആര്
റഫറി ചതിച്ചതാണെന്നാ പറയുന്നേ... അപ്പോ പിന്നേ ആദ്യം ചുവപ്പ് കാര്‍ഡ് കൊടുത്ത് പുറത്തിരുത്തിയത് ഏത് ടീമുകാരനെയാണെന്നാ പറഞ്ഞേ!!

രണ്ട് പ്രാവശ്യം
എത്ര പ്രാവശ്യം തോറ്റിട്ടുണ്ടെന്നാ പറഞ്ഞേ...

ആരുണ്ടെടാ.... നാറ്റിക്കല്ലേ
വലിയ കാര്യത്തില്‍ ഇറങ്ങിയതാ... ഇനിയിപ്പോ നാറ്റിക്കല്ലേ എന്നും പറഞ്ഞ് രക്ഷപ്പെടാനേ പറ്റൂ!

ആദ്യം കളിച്ചപ്പോള്‍
ആദ്യത്തെ കളി കളിച്ചപ്പോള്‍ ചിലിയെ കുറിച്ച് ഇങ്ങനെയാ തോന്നിയത്. പക്ഷേ ശരിയ്ക്കും ഉള്ള ചിലി ഇങ്ങനെയാണെന്ന് ഫൈനലിലാണത്രെ മനസ്സിലായത്.

രാജേട്ടനാണ് പ്രതീക്ഷ
വിഷമിയ്ക്കണ്ട അര്‍ജന്റീന ഫാന്‍സ്.... നിങ്ങടെ സമയം വരും എന്ന് പറയാന്‍ ഒ രാജഗോപാലിനെ പോലെ വേറെ ആര്‍ക്കുണ്ട് യോഗ്യത!

ആ റഫറിയെ അങ്ങ്
കളി കണ്ടുകൊണ്ടിരുന്ന അര്‍ജന്റീന ഫാന്‍സിന് ആ റഫറിയെ തട്ടിക്കളയാന്‍ തോന്നിയിരുന്നെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല!

ദൈന്യം
ഒരു ശരാശരി അര്‍ജന്റീനക്കാരന്റെ ഇപ്പോഴത്തെ ഭാവം...

ദുരന്തം ആണെടോ...
മെസ്സിയെ കുറിച്ച് അര്‍ജന്റീന ഫാന്‍സ് ഇപ്പോള്‍ പറയുന്നത് ഇങ്ങനെ ആണത്രെ....

ആര് വന്നാലും
ഇനിയിപ്പോ ആര് വന്നാലും ഗോളടിയ്ക്കില്ലെന്നാണ് ചിലിയുടെ ഗോളി ബ്രാവോ പറയുന്നത്. പ്രത്യേകിച്ച് മെസ്സി വന്നാലും

ഈ കളിയ്ക്ക് ഞാനില്ല
ഇങ്ങനെ തോല്പിയ്ക്കാനാണെങ്കില് ഈ കളിയ്ക്ക് ഞാനില്ലെന്നാണത്രെ മെസ്സി പറയുന്നത്.

കാത്തിരിയ്ക്കുന്ന ശശി
അര്‍ജന്റീനയ്ക്ക് ഒരു കപ്പ് കിട്ടുമ്പോള്‍ ഒരു ശരാശരി ഫാന്റെ താടി ഇത്രയും വളര്‍ന്നിരിക്കും.

ഈ തല്ലിപ്പൊളി കപ്പ്
അല്ലേലും ഈ തല്ലിപ്പൊളി കപ്പ് ഞങ്ങള്‍ക്ക് വേണ്ടെന്നാണ് ഇപ്പോള്‍ അര ഫാന്‍സ് പറയുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications