കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'' പ്ലീസ് എന്നെ പീഡിപ്പിക്കൂ എന്ന് ആര്‍ക്കാണ് പറയാന്‍ തോന്നാത്തത്''-കണ്ടതും കേട്ടതും കൈവിട്ടുപോയി..

  • By Pratheeksha
Google Oneindia Malayalam News

പ്രമുഖ മാധ്യമത്തിലെ കണ്ടതും കേട്ടതും എന്ന പംക്തിക്കിപ്പോള്‍ ശനിദശയാണെന്നു തോന്നുന്നു. തൊട്ടതെല്ലാം വിവാദമാവുന്ന കാഴ്ച്ചയാണ് കാണുന്നത്. സുഗതകുമാരിയുടെ അന്യസംസ്ഥാന തൊഴിലാളി പരാമര്‍ശം വന്നതിനു പിന്നാലെയാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ സിപി രാജശേഖരന്റെ പീഡന പരാമര്‍ശം.

എന്നെയൊന്നു പീഡിപ്പിക്കൂ എന്നു പെണ്‍കുട്ടികള്‍ പറയുന്ന വിധത്തില്‍ സര്‍ക്കാരും ജനസമൂഹവും മാറിയെന്നാണ് സിപി രാജശേഖരന്‍ പറയുന്നത്. ഇത് കണ്ടതോടെ കേട്ടതോടെ എഫ് ബിയില്‍ കമന്റുകളുടെ ശരവര്‍ഷമാണ് . ഇത്തരം മാനസീക വൈകല്യം ഉള്ളവരെ വിദഗ്ദ ചികിത്സയ്ക്ക് പറഞ്ഞയക്കേണ്ടതിന് പകരം പത്രാധിപന്മാര്‍ അവരെ വാചക മേളയില്‍ എടുക്കുന്നതില്‍ കടുത്ത വിയോജിപ്പുണ്ടെന്നു തുടങ്ങിയുളള കമന്റുകളാണ് എഫ്ബിയില്‍...

പീഡിപ്പിക്കൂ എന്ന് ആര്‍ക്കാണു പറയാന്‍ തോന്നാത്തത്

പീഡിപ്പിക്കൂ എന്ന് ആര്‍ക്കാണു പറയാന്‍ തോന്നാത്തത്

പീഡിപ്പിക്കപ്പെട്ടു എന്നു കേട്ടാല്‍ ഉടന്‍ അവര്‍ക്ക് വീടും ലക്ഷങ്ങളും ജോലിയും വാഗ്ദാനം ചെയ്യുന്ന സര്‍ക്കാരും കാരുണ്യമുളള ജനസമൂഹവും നമ്മുടെ മുന്നിലുള്ളപ്പോള്‍ എന്നെയൊന്നു പീഡിപ്പിക്കൂ പ്ലീസ് എന്ന് ആര്‍ക്കാണ് പറയാന്‍ തോന്നാത്തത് എന്നാണ് സിപി ചോദിക്കുന്നത്.

കുട്ടികള്‍ കണ്ടു വളരുന്നു

കുട്ടികള്‍ കണ്ടു വളരുന്നു

കഴിഞ്ഞകാല പീഡനകഥകളിലെ നായികമാരില്‍ പലരും സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്നതു നമ്മുടെ കുട്ടികള്‍ കാണുകയല്ലേ എന്നും ഇദ്ദേഹം പറയുന്നു

സാമൂഹ്യവിരുദ്ധന്‍

സാമൂഹ്യവിരുദ്ധന്‍

സിപി രാജശേഖരനെതിരെ കരി ഓയില്‍ ഒഴിച്ചു പ്രതിഷേധിക്കണമെന്നും സാമൂഹ്യ വിരുദ്ധനെന്നും തുടങ്ങിയ കമന്റുകളാണ് എഫ് ബിയില്‍ നിറയുന്നത്.

എഫ് ബി കമന്റ്

എഫ് ബി കമന്റ്

എത്രയെളുപ്പമാണ് ലൈംഗികാക്രമണങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നവരുടെമേല്‍ അതിന്റെ പഴി വച്ചു കെട്ടിയിരിക്കുന്നത്. സ്വന്തം മനസ്സിലെ വൈകൃതമായ രതിഭാവനകള്‍ അഴുകി പുറത്തു വരുന്നതാണ് എന്നെയൊന്ന് പീഡിപ്പിക്കൂ പ്ലീസ് എന്ന ഇയാളുടെ വാചകമെന്നായിരുന്നു മറ്റൊരു കമന്റ്.

എഡിറ്റര്‍

എഡിറ്റര്‍

മുന്‍ ആകാശവാണി ഡയറക്ടറും സുപ്രഭാതം ദിനപത്രത്തിന്റെ എഡിറ്ററുമാണ് രാജശേഖരന്‍

പെണ്‍കുട്ടികളെ കുറ്റപ്പെടുത്തിയില്ല

പെണ്‍കുട്ടികളെ കുറ്റപ്പെടുത്തിയില്ല

താന്‍ മുമ്പെപ്പോഴോ പറഞ്ഞ കാര്യമാണ് പത്രത്തില്‍ വന്നതെന്നും പെണ്‍കുട്ടികളെ കുറ്റപ്പെടുത്തിയല്ല ഇക്കാര്യം വ്യക്തമാക്കിയതെന്നുമാണ് സിപി പറയുന്നത്. അവര്‍ സുഖസൗകര്യങ്ങളോടെ ജീവിച്ചുകൊള്ളട്ടെയെന്നും രാജശേഖരന്‍ പറയുന്നു.

English summary
cp rajasekharan's remark on rape got negative comments in fb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X