കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജനെ ട്രോളുന്നത് നിര്‍ത്തിക്കോ.. സിപിഎം മുന്‍ എംഎല്‍എയുടെ ഭീഷണി വൈറല്‍!

  • By Desk
Google Oneindia Malayalam News

അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളക്കാരനാക്കിയ കായികമന്ത്രി ഇ പി ജയരാജനെ ട്രോള്‍ ചെയ്യുന്നവര്‍ക്ക് സി പി എം നേതാവിന്റെ വക ഭീഷണി. സി പി എം നേതാവും കുന്നംകുളം മുന്‍ എം എല്‍ എയുമായ ബാബു എം പാലിശ്ശേരിയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ജയരാജനെ ട്രോളുന്നവരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടത്. സോഷ്യല്‍ മീഡിയ ബാബു എം പാലിശേരിയുടെ ഈ ഭീഷണി പോസ്റ്റ് ഷെയര്‍ ചെയ്ത് വൈറലാക്കുകയാണ് ഇപ്പോള്‍.

<strong>മുഹമ്മദ് അലിയെ അനുസ്മരിച്ച നടന്‍ പൃഥ്വിരാജിനും കിട്ടി പണി... അപ്പണി ഇങ്ങനെ...</strong>മുഹമ്മദ് അലിയെ അനുസ്മരിച്ച നടന്‍ പൃഥ്വിരാജിനും കിട്ടി പണി... അപ്പണി ഇങ്ങനെ...

നര്‍മത്തിന് വകുപ്പുള്ളത് കൊണ്ട് ജയരാജന്റെ പ്രസ്താവന ചെറുതായി ആഘോഷിച്ചാലും മനസിലാക്കാം. വിമര്‍ശിക്കുന്നതിലും തെറ്റ് പറയുന്നില്ല. പക്ഷേ അവിടന്നും വിട്ട് എടാ പോടാ മണ്ടാ അത്രത്തോളം വേണ്ട. ബന്ധപ്പെട്ടവര്‍ അത് നിര്‍ത്തിക്കോ. ശ്ലീലമായ ഭാഷയില്‍ ഒറ്റവരി. അതിനപ്പുറത്തേക്ക് പോകുന്നത് ആത്മഹത്യാപരമാണ്. അതിനാല്‍ നമുക്കിത് ഇവിടെ നിര്‍ത്താം - ബാബു എം പാലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

epjayarajan

എന്നാല്‍ ബാബു എം പാലിശ്ശേരിയുടെ പോസ്റ്റിനോട് അതിരൂക്ഷമായിട്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. ആരെ ട്രോളണം അത് എങ്ങനെ ട്രോളണം എന്ന് രാഷ്ട്രീയ നേതാക്കന്മാരാണോ തീരുമാനിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ ചോദിക്കുന്നത്. ട്രോള്‍ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാനാണോ കേരളം ഭരിക്കുന്ന സി പി എമ്മിന്റെ പരിപാടി എന്ന് ചോദിക്കുന്നവരുമുണ്ട്. മുന്‍ എം എല്‍ എയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ്.

English summary
CPIM Ex MLA Babu M Palissery's Facebook post about EP Jayarajan goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X