Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആര്‍എസ്എസിന്റെ പ്രതികാരം'...? 'പോ മോനെ മോദിയ്ക്ക്' പകരം 'സിപിഎം കില്ലിങ് ആര്‍എസ്എസ് ' ട്രെന്‍ഡിങ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് വിവാദമായ സൊമാലിയ പരാമര്‍ശം ഉണ്ടായത്. അതിന് ശേഷം ട്വിറ്ററിലും ഫേസ്ബുക്കിലും കണ്ട ഹാഷ് ടാഗ് പ്രതിഭാസം ആയിരുന്നു 'പോ മോനെ മോദീ' എന്നത്. സംഗതി ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി.

എന്നാല്‍ അതിന് പ്രതികാരം ചെയ്യുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കൈപ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് ഹാഷ്ടാഗ് പ്രതികാരവും ആയിട്ടാണ്.

സിപിഎം കില്ലിംഗ് ആര്‍എസ്എസ്( #cpmkillingrss) എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. മലയാളികളേക്കാള്‍ അധികം അന്യനാട്ടുകാരാണ് ഈ ഹാഷ്ടാഗ് പ്രതിഭാസത്തില്‍ പങ്കാളികളായിട്ടുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത.

കൈപ്പമംഗലം

കൈപ്പമംഗലം

കൈപ്പലംഗലത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഹാഷ്ടാഗ് കാമ്പയിന്‍ തുടങ്ങിയത്. വന്‍ ഭൂരിപക്ഷത്തോടെ സിപിഎം കേരളത്തില്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത് നടന്നത്.

സിപിഎം കില്ലിംഗ് ആര്‍എസ്എസ്

സിപിഎം കില്ലിംഗ് ആര്‍എസ്എസ്

സിപിഎം കില്ലിംഗ് ആര്‍എസ്എസ് എന്ന ഹാഷ്ടാഗ് ആണ് ഇപ്പോള്‍ ട്രെന്‍ഡ് ചെയ്യുന്നത്. ട്വിറ്റര്‍ ഇന്ത്യയില്‍ രണ്ടാമത്വരെ എത്തി ഈ ഹാഷ്ടാഗ്.

പഴയകഥകള്‍

പഴയകഥകള്‍

പണ്ട് എപി അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങളൊക്കെ ഈ ഹാഷ്ടാഗിന്റെ ഭാഗമായി പലരും കുത്തിപ്പൊക്കി കൊണ്ടുവരുന്നുണ്ട്.

ഭീകരനായ മുഖ്യമന്ത്രി

ഭീകരനായ മുഖ്യമന്ത്രി

കേരളത്തിന് ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്നത് ഒരു ഭീകരനായ മുഖ്യമന്ത്രിയെ( ടെററിസ്റ്റ് സിഎം) ആണ് എന്നൊക്കെയാണ് ഈ ഹാഷ്ടാഗില്‍ പ്രചരിയ്ക്കുന്നത്.

ഹിന്ദുക്കളെ മാത്രം

ഹിന്ദുക്കളെ മാത്രം

ഹിന്ദുക്കളെ മാത്രം കൊല്ലാന്‍ ഇഷ്ടപ്പെടുന്നവരാണ് സിപിഎമ്മുകാര്‍ എന്നും ചിലരൊക്കെ ഈ ഹാഷ്ടാഗിന് കീഴില്‍ കുറിച്ച് വച്ചിട്ടുണ്ട്.

ചോരയില്‍ കുളിയ്ക്കുന്നവര്‍

കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് കുളി പതിവില്ലെന്നാണ് ഒരാള്‍ പറയുന്നത്. അവര്‍ പലപ്പോഴും ചോരയിലാണ് കുളിയ്ക്കുന്നത് എന്നാണ് പറയുന്നത്. അതും ശുദ്ധമായ ഹിന്ദു രക്തത്തില്‍ എന്നാണ് അശോക് ഗരേക്കര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+