ദേശീയ ക്രിക്കറ്റര്‍, ഫ്രിസ്ബീ ചാംപ്യന്‍, നടി; സാള്‍ട്ട് മാംഗോ ട്രീയിലെ നായിക പ്രിയയെ കണ്ടോ?
പേര് ലക്ഷ്മി പ്രിയ ചന്ദ്രമൗലി. തമിഴ് സിനിമയാണ് തട്ടകം. മലയാളത്തിലെ അരങ്ങേറ്റം ഇന്ദ്രജിത്തും ആശാ ശരത്തും പ്രധാന വേഷത്തിലെത്തിയ ഏയ്ഞ്ചല്‍സിലൂടെ. ബിജു മേനോന്‍ നായകനായ സാള്‍ട്ട് മാംഗോ ട്രീയിലൂടെ വീണ്ടും ശ്രദ്ധേയയാകുകയാണ് ലക്ഷ്മി പ്രിയ ചന്ദ്രമൗലി. ചിത്രത്തിലെ നായികാ കഥാപാത്രത്തിന്റെ പേരും പ്രിയ എന്ന് തന്നെ.
എന്നാല്‍ സിനിമ മാത്രമല്ല ലക്ഷ്മി പ്രിയ ചന്ദ്രമൗലിയുടെ തട്ടകം. ക്രിക്കറ്റും അള്‍ട്ടിമേറ്റ് ഫ്രിസ്ബീയുമാണ് ലക്ഷ്മി പ്രിയ ചന്ദ്രമൗലിയുടെ ഇഷ്ട കായിക ഇനങ്ങള്‍. ദേശീയ തലത്തില്‍ വരെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട് ലക്ഷ്മി പ്രിയ. അള്‍ട്ടിമേറ്റ് ഫ്രിസ്ബീ ചാംപ്യനുമാണ്. ക്രിക്കറ്റും അഭിനയവും പാഷനാക്കി കൊണ്ടുനടക്കുന്ന ലക്ഷ്മി പ്രിയ ചന്ദ്രമൗലിയെക്കുറിച്ച് കൂടുതല്‍....

തമിഴ് ബ്രാഹ്മണ കുടുംബം
തമിഴ്‌നാട്ടിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. സോഷ്യല്‍ വര്‍ക്കില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി. ഹ്യൂമന്‍ റിസോഴ്‌സില്‍ സ്‌പെഷലൈസേഷന്‍. കോര്‍പറേറ്റ് കമ്പനിയില്‍ എച്ച് ആര്‍ പ്രൊഫഷണല്‍ ആയി കരിയര്‍ തുടങ്ങി.

കായികരംഗം ഇഷ്ടം
ചെറുപ്പം മുതലേ അത്‌ലറ്റിക്‌സിനോട് വലിയ പ്രിയമായിരുന്നു പ്രിയയ്ക്ക്. ജിംനാസ്റ്റിക് പരിശീലനം തുടങ്ങിയത് പത്താം വയസ്സില്‍. ക്രിക്കറ്റും കളിച്ചുതുടങ്ങി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍
ഇന്ത്യയുടെ വനിതാ ബി ടീമിന് വേണ്ടി കളിച്ചിട്ടുണ്ട് ലക്ഷ്മി പ്രിയ ചന്ദ്രമൗലി. വെസ്റ്റ് ഇന്‍ഡീസിനെതിരെ. പിന്നീട് സീരിയസ് ക്രിക്കറ്റ് കളി നിന്നു.

അള്‍ട്ടിമേറ്റ് ഫ്രിസ്ബീ
ചെന്നൈ അള്‍ട്ടിമേറ്റ് ഫ്രിസ്ബീ അംഗമാണ് ലക്ഷ്മി. അള്‍ട്ടിമേറ്റ് ഫ്രിസ്ബീ കോംപറ്റീഷനുകളിലെ സ്ഥിരം അംഗമാണ്.

സിനിമയിലേക്ക്
2010 ല്‍ മുന്തിനം പേശാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി പ്രിയ ചന്ദ്രമൗലി സിനിമാരംഗത്ത് എത്തിയത്. പിന്നീട് ടി വി സീരിയലുകളിലും സിനിമാരംഗത്തും പ്രശസ്തയായി.

മലയാളത്തിലേക്ക്
ഏയ്ഞ്ചല്‍സ് എന്ന സിനിമയിലൂടെ 2014 ല്‍ മലയാളത്തിലെത്തി. ഇന്ദ്രജിത്തും ആശാ ശരത്തും പ്രധാന വേഷം അഭിനയിച്ച സിനിമ പ്രേക്ഷകശ്രദ്ധ നേടിയെങ്കിലും തീയറ്ററില്‍ വിജയിച്ചില്ല.

സാള്‍ട്ട് മാംഗോ ട്രീ കലക്കി
സാള്‍ട്ട് മാംഗോ ട്രീയില്‍ ലക്ഷ്മി പ്രിയ ചന്ദ്രമൗലി അഭിനയിച്ച പ്രിയ എന്ന വീട്ടമ്മയുടെ റോള്‍ ശരിക്കും കലക്കി. മകനെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അമ്മയുടെ വേഷം പ്രിയ ഗംഭീരമാക്കി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ


Click it and Unblock the Notifications