• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നീ മാത്തുക്കുട്ടിയല്ലെടാ... തേപ്പുക്കുട്ടി, പോത്തുകുട്ടി'!!! ഉടൻപണത്തിനും മാത്തുവിനും ട്രോൾ!!!

  • By Desk
Google Oneindia Malayalam News

മഴവില്‍ മനോരമയിലെ 'ഉടന്‍ പണം' എന്നത് ഏറെ ജനപ്രീതിയുള്ള പരിപാടി ആയിരുന്നു. മാത്തുക്കുട്ടിയും രാജ് കലേഷും ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. രണ്ട് പേരും അവതാരകര്‍ എന്ന രീതിയില്‍ പേരെടുത്തവരും ആണ്.

എന്നാല്‍ 'ഉടന്‍ പണത്തിന്റെ' 84-ാം എപ്പിസോഡ് വന്‍ വിവാദത്തിലായിരിക്കുകയാണ് ഇപ്പോള്‍. പരിപാടിയില്‍ പങ്കെടുത്ത പറവൂര്‍ സ്വദേശിനി ഷാഹിനയെ മനപ്പൂര്‍വ്വം മാത്തുക്കുട്ടി പുറത്താക്കുകയായിരുന്നു എന്നാണ് ആരോപണം. ഷാഹിന കൂടുതല്‍ പണം സ്വന്തമാക്കും എന്ന് കണ്ടതോടെ ആണ് മാത്തുക്കുട്ടി ഇങ്ങനെ ചെയ്തത് എന്നാണ് ആരോപണം.

ഷാഹിനയെ പുറത്താക്കിയതിനുള്ള കാരണം കേട്ടാല്‍ ആര്‍ക്കായാലും ചിരിവരും. എടിഎമ്മിന് ഡാന്‍സ് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞായിരുന്നു അത്. ഇതൊക്കെ കണ്ടാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ... അവര്‍ നല്ല എട്ടിന്റെ പണി തന്നെയാണ് മാത്തുക്കുട്ടിയ്ക്കായി ഒരുക്കിയിരിക്കുന്നത്!

മരംകൊത്തി മോറന്‍!!!

മരംകൊത്തി മോറന്‍!!!

ഒരു ലൈഫ് പോലും ഉപയോഗിക്കാതെ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ഡാന്‍സ് കളിപ്പിച്ച് പുറത്താക്കിയ മരംകൊത്തി മോറനാണത്രെ മാത്തുക്കുട്ടി... ഇനി ആരും മാത്തുക്കുട്ടിയെ പ്രശംസിച്ച് വരാതിരിക്കുന്നതാവും നല്ലത്!

കുത്തുപാള എടുപ്പിക്കുമോ

കുത്തുപാള എടുപ്പിക്കുമോ

ഉടന്‍ പണം എന്ന പരിപാടിക്ക് ഒരു പ്രത്യേകതയുണ്ട്. പേര് പോലെ തന്നെ ഉടന്‍ പണം കൊടുക്കും. ഷാഹിനയെ പോലുള്ള പെണ്‍കുട്ടികള്‍ വന്നാല്‍ പിന്നെ കുത്തുപാളയെടുക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... അപ്പോള്‍ പിന്നെ എന്ത് ചെയ്യാന്‍ അല്ലേ?

ഇതാണോ ഡാന്‍സ്

ഇതാണോ ഡാന്‍സ്

എന്തായാലും കണ്ടവര്‍ക്കൊന്നും ഷാഹിനയുടെ ഡാന്‍സ് അത്ര മോശമായി തോന്നിയില്ല. പക്ഷേ, മാത്തുക്കുട്ടിയ്ക്കും എടിഎമ്മിനും അങ്ങനെ തോന്നു. ഡാന്‍സ് വേണമെങ്കില്‍ എടിഎം പഠിപ്പിച്ചുകൊടുക്കും!

ഇതാണ് സത്യകഥ!

ഇതാണ് സത്യകഥ!

മാത്തു വെറുതേ മുന്നില്‍ നില്‍ക്കുന്നേ എന്നേ ഉള്ളൂ... എടിഎമ്മിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് പ്രൊഡ്യൂസര്‍ ആണ്. ഇത് ഇപ്പോഴേ ആളുകള്‍ക്ക് മനസ്സിലാകുന്നുള്ളോ എന്നാലിചിച്ചിട്ടാണ് ചിരിവരുന്നത്!

ആ ട്രസ്റ്റ്

ആ ട്രസ്റ്റ്

എടിഎം നിയന്ത്രിക്കുന്നത് ആരാണെന്ന്- ഒരു ട്രസ്റ്റ് ആണത്രെ! ആരൊക്കെയാണ് ആ ട്രസ്റ്റിലെ അംഗങ്ങള്‍ എന്ന് ചോദിച്ചാല്‍- മാത്തു, കല്ലു, പിന്നെ പരിപാടിയുടെ പ്രൊഡ്യൂസറും!

നൃത്ത കുലപതി!!!

നൃത്ത കുലപതി!!!

ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിനെ പോലും കവച്ചുവക്കുന്ന ഒരു ഡാന്‍സര്‍ ഉണ്ടോ എന്നല്ലേ സംശയം... അതാ അങ്ങോട്ട് നോക്കൂ... കണ്ടോ കേരളത്തിന്റെ നൃത്ത കുലപതിയായ എടിഎമ്മിനെ!

പൊങ്കാല

പൊങ്കാല

സംഗതി മാത്തുവിന്റേയും കല്ലുവിന്റേയും കുഴപ്പമല്ലെന്നാണ് ചിലര്‍ പറയുന്നത്. പ്രൊഡ്യൂസര്‍ പറയുന്നത് പോലെ ചെയ്യാനല്ലേ അവര്‍ക്ക് പറ്റൂ... തെറ്റ് ചെയ്തത് പ്രൊഡ്യൂസര്‍ ആണെങ്കിലും അതിനുള്ള പൊങ്കാല മാത്തുവിനും കല്ലുവിനും ഉള്ളതാണ്!

സാധാരണ എടിഎമ്മും

സാധാരണ എടിഎമ്മും

ഇനിയിപ്പോള്‍ ഉടന്‍ പണം സ്റ്റൈലില്‍ സാധാരണ എടിഎമ്മുകളും തുടങ്ങുമോ എന്നാണ് സംശയം. പിന്‍ നമ്പര്‍ കുത്തിയ സ്റ്റൈല്‍ പോരെന്ന് പറഞ്ഞ് പാതി പൈസ തന്ന് പറഞ്ഞ് വിടാന്‍ പോലും സാധ്യതയുണ്ട്!

ഉടന്‍പണം എടിഎം

ഉടന്‍പണം എടിഎം

സംഗതി മാറിക്കയറിയതാണ്... പക്ഷേ, മുഴുവന്‍ പണവും കിട്ടണമെങ്കില്‍ ഡാന്‍സ് കളിക്കണം എന്നൊക്കെ പറഞ്ഞാല്‍ എന്ത് ചെയ്യാന്‍. കിട്ടിയ പൈസയും കൊണ്ട് തിരിച്ചുപോന്നു!

രണ്ട് വിധം

രണ്ട് വിധം

ഡാന്‍സിന് മാര്‍ക്ക് ഇടാന്‍ കഴിവുള്ള ഒരുപാട് പ്രമുഖര്‍ ഉണ്ട്. എന്നാല്‍ ഡാന്‍സിന് മാര്‍ക്കിടാന്‍ മാത്രം കഴിവുള്ള എടിഎം സ്വന്തമായി ഉള്ള രണ്ട് പേരേ ഉള്ളൂ... അത് മാത്തുവും കല്ലുവും ആണത്രെ!

എത്ര കിട്ടും

എത്ര കിട്ടും

ഉടന്‍ പണം പരിപാടി മുഴുവന്‍ പറ്റിപ്പാണ് എന്നാണ് ഇപ്പോഴത്തെ ആരോപണം. ഇത്രയും കാലം അതൊക്കെ കണ്ട് ചിരിച്ചവര്‍ തന്നെയാണ് ഇതും പറയുന്നത് എന്ന് മറക്കണ്ട...ബൈ ദബൈ... ഈ ആളെ പറ്റിക്കുന്നതിന് രണ്ട് പേര്‍ക്കും ഒരു ദിവസം എന്ത് കിട്ടും!

അപ്പോ പുറത്താക്കിക്കളയും

അപ്പോ പുറത്താക്കിക്കളയും

ഗെയിമില്‍ അമ്പതിനായിരത്തിന് മുകളില്‍ ആരെത്തിയാലും അപ്പോള്‍ പുറത്താക്കിക്കളയും എന്ന്- ആര് പുറത്താക്കും എന്ന് ചോദിക്കരുത്. അത് തങ്ങള്‍ തന്നെ അങ്ങ് പുറത്താക്കും എന്നാണത്രെ മാത്തു പറയുന്നത്!

വേറെ വഴിയില്ല

വേറെ വഴിയില്ല

ചോദ്യങ്ങള്‍ക്കൊക്കെ ഇങ്ങനെ കൃത്യം കൃത്യം ആയി ഉത്തരം പറയാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും. ഒഴിഞ്ഞുപോകാന്‍ ഒരു അവസരം കൊടുത്തിട്ട് പോലും അത് ഉപയോഗപ്പെടുത്തിയില്ല. അപ്പോള്‍ പിന്നെ ഡാന്‍സ് കളിപ്പിച്ച് തന്നെ പുറത്താക്കേണ്ടി വരും!

ബാഡ് ഡാന്‍സ്

ബാഡ് ഡാന്‍സ്

ഉടന്‍ പണം കണ്ട് മറ്റ് എടിഎമ്മുകളും ആ സ്വഭാവം തുടങ്ങിയതിന് ശേഷം നടക്കുന്ന കാര്യങ്ങള്‍. മുഴുവന്‍ പണം കിട്ടണമെങ്കില്‍ ഡാന്‍സ് കളിക്കണം എന്ന്... അത് മാത്രം പോര, ഡാന്‍സ് എടിഎമ്മിന് ഇഷ്ടപ്പെടുക കൂടി വേണം!

പാവം എടിഎം

പാവം എടിഎം

ജീവനില്ലാത്ത പാവം ആ എടിഎമ്മിനെ എന്തിനാണ് ഇങ്ങനെ കുറ്റം പറയുന്ന്. അതിന് ഡാന്‍സ് ഒക്കെ കണ്ട് എന്തെങ്കിലും പറയാന്‍ പറ്റുമോ!

ആനമയിലൊട്ടകം

ആനമയിലൊട്ടകം

പൂരപ്പറമ്പില്‍ ആനമയിലൊട്ടകവും കറക്കിക്കുത്തും നടത്തുന്നത് പോലെ ആണല്ലേ ഈ പരിപാടിയും നടത്തുന്നത്. എടുഎമ്മിന് എന്ത് ഇഷ്ടപ്പെടണം എന്ന് തീരുമാനിക്കുന്നത് ഇതുപോലെ തന്നെ മാത്തുക്കുട്ടി ആയിരിക്കും!

പൈസ പോകും എന്ന് തോന്നിയാല്‍

പൈസ പോകും എന്ന് തോന്നിയാല്‍

എന്നാലും എടിഎമ്മിന് ഡാന്‍സ് ഒക്കെ ജഡ്ജ് ചെയ്യാന്‍ അറിയുമോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. കൂടിതല്‍ പൈസ പോകുന്ന സമയങ്ങളില്‍ ചിലപ്പോള്‍ അതും ചെയ്യാറുണ്ടെന്നാണത്രെ ഉടന്‍ പണത്തിലെ എടിഎം തെളിയിച്ചിരിക്കുന്നത്.

തേപ്പുക്കുട്ടി!!!

തേപ്പുക്കുട്ടി!!!

എന്നാലും ആ പെണ്‍കുട്ടിയോട് ഇത്രയും വലിയ തേപ്പ് കാണിക്കാന്‍ പാടില്ലായിരുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതോടെ മാത്തുക്കുട്ടിയ്ക്ക് പുതിയൊരു പേരും ഇട്ടിട്ടുണ്ട്... തേപ്പുക്കുട്ടി!

അശ്വാസം!!!

അശ്വാസം!!!

സാധാരണ എടിഎമ്മിനെ ഇപ്പോള്‍ ഉടന്‍പണം എടിഎമ്മിന് ചെറുതായി പേടിയുണ്ടത്രെ!!! പക്ഷേ, ഡാന്‍സിന് മാര്‍ക്ക് ഇടാന്‍ അറിയില്ല എന്ന് പറഞ്ഞതോടെ ആശ്വാസമായി!

ചങ്ക് പറിയും

ചങ്ക് പറിയും

ഒരു പതിനായിരത്തിന് മുകളിലുള്ള തുക കൊടുക്കാന്‍ മാത്തുവിന് ഭയങ്കര വിഷമം ആണത്രെ... എന്നാല്‍ കല്ലുവിനാകട്ടെ ചങ്ക് പറിയുന്ന വേദന ആണെന്ന്!!! ഇതെല്ലാം നാട്ടുകാര്‍ കാണുന്നും ഉണ്ട്!

അപ്പോള്‍ അങ്ങനെ ആണോ

അപ്പോള്‍ അങ്ങനെ ആണോ

സത്യത്തില്‍ ആരാണ് ഈ എടിഎം എന്ന സംശയം പലര്‍ക്കും ഉണ്ട്. അത് പ്രൊഡ്യൂസര്‍ എങ്ങാനും ആണോ... അതോ, ഈ മാത്തുവും കല്ലുവും തന്നെ ആണോ ആ എടിഎം!

വളരാന്‍ അനുവദിച്ചുകൂട

വളരാന്‍ അനുവദിച്ചുകൂട

ആദ്യമായിട്ടാണ് ഒരാള്‍ ഒരു ലക്ഷം രൂപയുടെ അടുത്തെത്തുന്നത്. അത് കണ്ടപ്പോള്‍ തന്നെ മാത്തുവും കല്ലുവും തീരുമാനിച്ചത്രെ- ഇവളെ ഇനിയും വളരാന്‍ അനുവദിച്ചുകൂട!

പോത്തുകുട്ടി

പോത്തുകുട്ടി

തേപ്പ് കുട്ടി എന്ന പേര് നേരത്തേ തന്നെ ട്രോളന്‍മാര്‍ നല്‍കിക്കഴിഞ്ഞു. അതിന് ശേഷം ഇതാ വരുന്നു പോത്തുകുട്ടി... മാത്തുക്കുട്ടിയെ പോലുള്ളവര്‍ക്ക് ആ പേരൊക്കെ മതിയത്രെ!

വട്ടല്ല, വട്ടല്ല

വട്ടല്ല, വട്ടല്ല

ഒരു ലക്ഷത്തിന്റെ ചോദ്യത്തില്‍ ഒരു സിംപിള്‍ ടാസ്‌ക് മാത്തുക്കുട്ടി കൊടുത്തപ്പോള്‍ കല്ലുപോലും പേടിച്ചുപോയത്രെ... പിന്നെ ഔട്ടാക്കിയപ്പോള്‍ ആണ് വട്ടല്ല എന്ന് മനസ്സിലായത് എന്ന്!

മൈക്കിള്‍ ജാക്‌സണ്‍ വരേണ്ടി വരുമോ

മൈക്കിള്‍ ജാക്‌സണ്‍ വരേണ്ടി വരുമോ

ഇക്കണക്കിന് ആണെങ്കില്‍ എടിഎമ്മിന് ഇഷ്ടപ്പെടുന്ന രീതിയില്‍ ഡാന്‍സ് ചെയ്യണം എങ്കില്‍ മൈക്കിള്‍ ജാക്‌സണെ ഒക്കെ കൊണ്ടുവരേണ്ടി വരും. അതിപ്പോള്‍ പറ്റുകയും ഇല്ലല്ലോ

ഇതെല്ലാം ഒരു റീസണാ?

ഇതെല്ലാം ഒരു റീസണാ?

ഒരു ലൈഫ് ലൈന്‍ പോലും ഇല്ലാതെ നന്നായി പെര്‍ഫോം ചെയ്ത പെണ്‍കുട്ടിയെ പുറത്താക്കാന്‍ കണ്ടെത്തിയ ഒരു കാരണം... ആരായാലും ചോദിച്ച് പോകും- ഇതെല്ലാം ഒരു റീസണ്‍ ആണോ?

ഇതാണ് ജഡ്ജ് എങ്കില്‍

ഇതാണ് ജഡ്ജ് എങ്കില്‍

സാധാരണ നൃത്ത പരിപാടികളില്‍ സാധാരണ ജഡ്ജസ് പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. അതും കഴിഞ്ഞിട്ട് ഉടന്‍പണം മോഡല്‍ എടിഎം ജഡ്ജിന്റെ ഒരു വിധിപ്രഖ്യാപിക്കല്‍ ഉണ്ടാകും... അതായിരിക്കും കൊലമാസ്!

ഉടായിപ്പ് പണം

ഉടായിപ്പ് പണം

ഉടന്‍ പണം എന്ന് പേരിടുന്നതിനേക്കാള്‍ നല്ലത് ഉഡായിപ്പ് പണം എന്ന് ഇടുന്നതായിരുന്നത്രെ... അധികം ഡെക്കറേഷന്‍ ഒന്നും വേണ്ടെന്ന്!

പ്രത്യേകതയുള്ള എടിഎം

പ്രത്യേകതയുള്ള എടിഎം

ഉടന്‍ പണത്തിലെ എടിഎം എന്ന് പറയുന്നത് മറ്റുള്ള എടിഎമ്മുകളെ പോലെ അല്ല. അതിന് ഒരു പ്രത്യേകതയുണ്ട്- ഡാന്‍സ് കളിച്ച് ഇഷ്ടപ്പെട്ടാല്‍ മാത്രമേ പൈസ കൊടുക്കൂ!

മേലാല്‍ കണ്ടുപോകരുത്

മേലാല്‍ കണ്ടുപോകരുത്

ഇതുമാതിരി തക്കിട തരികിട ഉടായിപിപ് പണം പരിപാടിയുമായി മേലാല്‍ കണ്ടുപോകരുത് എന്നൊക്കെയാണ് മാത്തുക്കുട്ടിയ്ക്കുള്ള ഭീഷണികള്‍!

 ഇതിലും ഭേദം

ഇതിലും ഭേദം

ഇതിലും ഭേദം കട്ടപ്പാര എടുത്ത് കക്കാന്‍ പോകുന്നതാണെന്ന് പ്രേക്ഷകര്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ... കഷ്ടം തന്നെയെന്ന്!

മനുഷ്യ രക്തം കൊണ്ട് ' മഹാഘോര കാളിയജ്ഞം'... പ്രാകൃതം, പൈശാചികം; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍!മനുഷ്യ രക്തം കൊണ്ട് ' മഹാഘോര കാളിയജ്ഞം'... പ്രാകൃതം, പൈശാചികം; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍!

മഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനംമഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനം

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

English summary
Criticism towards Mazhavil Manorama's Udan Panam program; trolls against Mathukkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X