'പിറന്നാളിന് പ്രത്യേക പൂജയും പായസവും; തന്റെ പേരിലും അമ്പലമുണ്ട്'; വെളിപ്പെടുത്തി ലക്ഷ്മി നായര്‍
മലയാളി പ്രേക്ഷകര്‍ക്കിടെയില്‍ പാചക പരീക്ഷണങ്ങളുമായി എത്തിയ ലക്ഷ്മി നായര്‍ വളരെ പെട്ടെന്നാണ് എല്ലാവര്‍ക്കും പ്രിയപ്പെട്ടതായത്. കൈരളി ടി വിയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ എല്ലാം തന്നെ ഹിറ്റായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പോയി അവിടെയുള്ള രുചികള്‍ പരിചയപ്പെടുത്തുന്ന പരിപാടിയും ഹിറ്റാണ്.

അടുത്തിടെ യൂട്യൂബില്‍ വ്‌ളോഗിംഗ് രംഗത്തേക്ക് ലക്ഷ്മി നായര്‍ എത്തിയിരുന്നു. ലക്ഷ്മി നായര്‍ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഓരോ വീഡിയോയ്ക്കുമുള്ളത്. എന്നാല്‍ ഇപ്പോഴിതാ ലക്ഷ്മി നായര്‍ തന്നെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്.

ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തയതോടെയാണ് ലക്ഷ്മി നായര്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ടെന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്. ലക്ഷ്മി നായരുടെ പേരില്‍ ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടെന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.

ലക്ഷ്മി നായര്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്, അങ്ങനെ ഒരു സംഭവമുണ്ട്. മുനിയാണ്ടി എന്നാണ് ആ പുള്ളിയുടെ പേര്. എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോേഷമാണ്. പൂജയും പായസ വിതരണമൊക്കെ അവിടെ നടക്കാറുണ്ടെന്ന് ലക്ഷ്മി നായര്‍ പരിപാടിയില്‍ പറഞ്ഞു.

ലക്ഷ്മി നായര്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്, അങ്ങനെ ഒരു സംഭവമുണ്ട്. മുനിയാണ്ടി എന്നാണ് ആ പുള്ളിയുടെ പേര്. എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോേഷമാണ്. പൂജയും പായസ വിതരണമൊക്കെ അവിടെ നടക്കാറുണ്ടെന്ന് ലക്ഷ്മി നായര്‍ പരിപാടിയില്‍ പറഞ്ഞു.

ലക്ഷ്മി നായര്‍ മാത്രമല്ല, മലയാളി സിനിമ താരം ഹണി റോസും ഇതേ വെളിപ്പെടുത്തല്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. നടിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ അമ്പലം പണിതെന്നാണ് ഹണി റോസ് വെളിപ്പെടുത്തിയത്. ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതല്‍ സ്ഥിരമായി വിളിച്ച് അഭിനന്ദിക്കുന്ന ഒരു ആരാധകനാണ് ഇതിന് പിന്നിലെന്നാണ് ഹണി റോസ് അന്ന് വെളിപ്പെടുത്തിയത്.

തന്റെ എല്ലാ സിനിമയും കണ്ട് അദ്ദേഹം അഭിപ്രായം പറയാറുണ്ട്. അദ്ദേഹം എല്ലാ സിനിമയും കണ്ട് അഭിപ്രായം പറയാറുണ്ട്. പത്ത് പതിനഞ്ച് വര്‍ഷമായി അദ്ദേഹം സ്ഥിരമായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു. ഇതേ പരിപാടിയില്‍ വച്ചാണ് ഹണി റോസും ഇക്കാര്യം വെളിപ്പെടുത്തിയത്.












Click it and Unblock the Notifications