നിങ്ങള്‍ക്ക് ക്രിസ്ത്യാനികളെ അപമാനിച്ച് മതിയായില്ലേ; ചേര സിനിമയ്ക്കും കുഞ്ചാക്കോ ബോബനുമെതിരെ സൈബർ ആക്രമണം
കൊച്ചി: ഈശോയ്ക്ക് വിവാദത്തിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടൻ കുഞ്ചാക്കോ ബോബനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം. നിമിഷ സജയൻ, റോഷൻ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം 'ചേര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ നടൻ കുഞ്ചാക്കോ ബോബനും പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നടനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

ചിത്രത്തിന്റെ പോസ്റ്ററിലെ ചിത്രമാണ് പ്രകോപനത്തിനുള്ള കാരണം. കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിത്രത്തിന് ചേരയെന്ന പേര് നൽകിയിട്ടുള്ളതും പ്രകോപനത്തിന്റെ കാരണങ്ങളിലൊന്നാണ്. ഇത്തരത്തിലുള്ള സിനിമകളെ കുഞ്ചാക്കോ ബോബൻ പിന്തുണക്കുന്നത് നിരാശാജനകമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഇതിനെല്ലാം പുറമേ ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്നും കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'ഇത് തോന്ന്യവാസം ആണ്, കുറെ കഞ്ചാവടി ഡയറക്ടഴ്സ് കയറി മലയാള സിനിമ നശിപ്പിച്ചു, ചാക്കോ നിന്നെ ദൈവം ഉയര്‍ത്തിയത് നീ മറക്കണ്ട', 'ജിഹാദി പണം വാങ്ങിയാല്‍ ജോലി ചെയ്യണം പക്ഷേ ക്രിസ്ത്യാനികള്‍ എന്തും സഹിക്കും എന്ന് കരുതിയാല്‍ തെറ്റി' എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. 'ഈ സിനിമ ഇറക്കാന്‍ ഒരിക്കലും അനുവദിക്കില്ല, ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര് കടക്കുന്നു,' എന്നിങ്ങനെയാണ് കമന്റുകള്‍. നിങ്ങള്‍ക്ക് ക്രിസ്ത്യാനികളെ അപമാനിച്ചിട്ട് മതിയായില്ലേ എന്നുള്ള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'ഇത് തോന്ന്യവാസം ആണ്, കുറെ കഞ്ചാവടി ഡയറക്ടഴ്സ് കയറി മലയാള സിനിമ നശിപ്പിച്ചു, ചാക്കോ നിന്നെ ദൈവം ഉയര്‍ത്തിയത് നീ മറക്കണ്ട', 'ജിഹാദി പണം വാങ്ങിയാല്‍ ജോലി ചെയ്യണം പക്ഷേ ക്രിസ്ത്യാനികള്‍ എന്തും സഹിക്കും എന്ന് കരുതിയാല്‍ തെറ്റി' എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. 'ഈ സിനിമ ഇറക്കാന്‍ ഒരിക്കലും അനുവദിക്കില്ല, ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര് കടക്കുന്നു,' എന്നിങ്ങനെയാണ് കമന്റുകള്‍. നിങ്ങള്‍ക്ക് ക്രിസ്ത്യാനികളെ അപമാനിച്ചിട്ട് മതിയായില്ലേ എന്നുള്ള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അവരുടെ വിശ്വാസങ്ങളെ കളിയാക്കുന്ന സിനിമ വന്നാൽ മറ്റ് മതത്തിൽപ്പെട്ടവർ ഇങ്ങനെ ആയിരിക്കുമോ പ്രതികരിക്കുകയെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ വിദ്വേഷ പ്രചാരണങ്ങൾ രൂക്ഷമായതോടെ ചേര സിനിമയെ പിന്തുണച്ച് നിരവധി പേർ രംഗത്തത്തിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം അതിര് കടക്കുന്നു. ഇത് പൊതുവായ ഒരു വെല്ലുവിളി ആണെന്നുമാണ് നിമിഷ സജയന്റെ പോസ്റ്റിന് കീഴിലുള്ള കമന്റുകളിലൊന്ന്. കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ഒരു സാ മ്യവുമില്ലെന്നും പറഞ്ഞു ഒരുത്തനും വരാൻ നിൽക്കണ്ട...... എന്നിട്ട് അതിനു പേര് കൊടുത്തത് ചേര എന്നും കുഞ്ചാക്കോ ബോബൻ വർഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണെന്നും വിമർശനമുയർന്നിട്ടുണ്ട്.

ലോക പ്രശസ്ത ചിത്രകാരൻ മൈക്കലാഞ്ജലോയുടെ പ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്റ്റ് ലുക്ക് ഡിസൈൻ ചെയ്തിട്ടുള്ളത്. ലിജിന്‍ ജോസ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം ലൈൻ ഓഫ് കളേഴ്സിന്റെ അര്‍ജുന്‍ എംസിയാണ് നിര്‍മ്മിക്കുന്നത്. നജീം കോയയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിട്ടുള്ളത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമനാണ് സംഗീതം പകരുന്നത്. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ക്യാമറയും ഫ്രാന്‍സീസ് ലൂയിസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ചോര.

ഇത്തരത്തിലൊരു ചർച്ച ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് ചേര സിനിമയുടെ സംവിധായകൻ ലിജിൻ ജോസിന്റെ പ്രതികരണം. പ്രേക്ഷകരിലേക്ക് സിനിമയുടെ ഉള്ളടക്കം എത്തിക്കുകയായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ലൈവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റർ കൊണ്ടുള്ള ലക്ഷ്യം. എന്നാൽ സിനിമയെക്കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് അത് തുടരാം ഇതിൽ പ്രതികരിക്കാൻ താൽപര്യമില്ല എന്നും ലിജിൻ ജോസ് അറിയിച്ചു.

ഒക്ടോബറിൽ ചേരയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ത്രില്ലർ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ നിമിഷയ്ക്കും പുറമെയുള്ള മറ്റു കേന്ദ്ര കഥാപാത്രത്തെക്കുറിച്ച് തീരുമാനം ആയിട്ടില്ലെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ പങ്കുവെക്കാമെന്നും എന്നും സംവിധായകൻ വ്യക്തമാക്കി
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications