കഥയറിയാതെ ആട്ടം കണ്ടിട്ടല്ലേ... തേങ്ങാക്കൊല മാങ്ങാത്തൊലിയെ ന്യായീകരിച്ച് മനോരമ!

ഡി ഫോര്‍ ഡാന്‍സിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ അവതരിപ്പിച്ച ജി പി - പേളി ടീമിന്റെ തേങ്ങാക്കൊല മാങ്ങാത്തൊലിയെ ന്യായീകരിച്ച് മഴവില്‍ മനോരമ ഫേസ്ബുക്കില്‍. ന്യായീകരിക്കാതെ എന്തുചെയ്യും അമ്മാതിരി വിമര്‍ശനമല്ലേ സോഷ്യല്‍ മീഡിയയില്‍ തേങ്ങാക്കൊലക്കെതിരെ ഉണ്ടായത്. ഇത് ഒരു കോമഡി പാരഡി എന്ന ഉദ്ദേശത്തോടെ തന്നെ ചെയ്ത ആല്‍ബം ആണ് എന്നാണ് മനോരമ പറയുന്നത്.

അതില്‍ ഇവര്‍ ഇവരെ തന്നെ അല്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളെ തന്നെയാണ് കളിയാക്കിയിരിക്കുന്നത്. ഈ ഷോ സ്ഥിരമായി കാണുന്നവര്‍ക്ക് അത് മനസിലാകും എന്ന് വിശ്വസിക്കുന്നു എന്നും മനോരമ പോസ്റ്റില്‍ പറയുന്നു. എന്ന് വെച്ചാല്‍ കഥയറിയാതെ ആട്ടം കണ്ടവരാണ് സംഭവം സീരിയസ് ആയി എടുത്തത്. മനോരമ മാത്രമല്ല കേട്ടോ സോഷ്യല്‍ മീഡിയയില്‍ തന്നെ പലരും ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിട്ടുണ്ട്.

പാവം ജീപിയും പേളിയും

പാവം ജീപിയും പേളിയും

ജി.പി & പേളി. ഫേസ്ബുക്ക് അസ്ഥാന, ആസ്ഥാന വിമര്‍ശക ട്രോള പ്രഭുക്കളുടെ ഇന്നത്തെ ഇരകള്‍. ചാര്‍ജ് ചെയ്യപ്പെട്ട കുറ്റം: ഗ്രാന്‍ഡ് ഫിനാലെയുടെ ഒരു ഭാഗമായി ചെയ്ത സെല്‍ഫ് ട്രോള്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു കോമിക് ആല്‍ബം. അതാണ് തേങ്ങാക്കൊല മാങ്ങാത്തൊലി. - മനോരമയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ഒരാള്‍ പറയുന്നത് ഇങ്ങനെ.

കാണാന്‍ കാരണം ഇതാണ്

കാണാന്‍ കാരണം ഇതാണ്

യൂട്യൂബിലെ ഈ പാട്ടും അതിലെ കമന്റുകളും കണ്ടു എന്തോ ഒരു അസ്വാഭാവികത തോന്നി ഗ്രാന്‍ഡ് ഫിനാലെ മുഴുവന്‍ ഒറ്റയിരുപ്പിനു കണ്ടു. യൂട്യൂബില്‍ അതും ഉണ്ട് . അപ്പഴാണ് മനസ്സിലായത് ആ പ്രോഗ്രാമിനുവേണ്ടി സ്‌പെഷ്യലായി ചെയ്തതാണ് ഇതും. ഉദ്ദേശ്യം എന്റര്‍ടെയിന്‍മെന്റ് തന്നെ. പിന്നെന്തിനാണീ തെറിക്കമന്റുകള്‍.

മനോരമയുടെ നെഗറ്റീവ് മാര്‍ക്കറ്റിങ്

മനോരമയുടെ നെഗറ്റീവ് മാര്‍ക്കറ്റിങ്

മനോരമയുടെ നെഗറ്റീവ് മാര്‍ക്കറ്റിംഗ് കലക്കി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. ഇല്ലെങ്കില്‍ ഇത്രയും പേര്‍ ഈ പരിപാടി കാണുമോ..

ജി പിക്കും പേളിക്കും ആരാധകര്‍

ജി പിക്കും പേളിക്കും ആരാധകര്‍

ജി.പി & പേര്‍ളി... രണ്ടാള്‍ക്കും അവരവരുടേതായ അവതരണ ശൈലി ഉണ്ട്. തമാശയുണ്ടാക്കാനായി മറ്റു പല അവതാരകരും പെടാപ്പാടുപെടുമ്പോള്‍ ഇവര്‍ക്കത് അനായാസം ഏച്ചുകെട്ടലുകള്‍ ഇല്ലാതെ വഴങ്ങുന്നുമുണ്ട്.

മലയാളിയല്ലേ ഇങ്ങനൊക്കെയേ കാണൂ

മലയാളിയല്ലേ ഇങ്ങനൊക്കെയേ കാണൂ

മലയാളിയ്ക്ക് ഈ ആല്‍ബം മനോരമ ചാനലിന്റെ അല്ലെങ്കില്‍ ഉ2 പ്രോഗ്രാമിന്റെ ഒരു സെല്‍ഫ് ട്രോള്‍ ആയി കണക്കാക്കാന്‍ പറ്റാത്തതില്‍ അതിശയം ഒന്നുമില്ല.

കാരണം ഇതാണ്

കാരണം ഇതാണ്

കോമഡി കിങ്ങ്‌സിന്റെയും താര രാജാക്കന്മാരുടെയും ഊള കോമഡിയ്ക്കും ദ്വയാര്‍ത്ഥം കലര്‍ന്ന തറ വിറ്റുകള്‍ക്കും കയ്യടിക്കാന്‍ ഒരുളുപ്പും ഇല്ലാത്ത, തെറിവിളിച്ചു ആത്മരതി അണയാന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് റിലീസിന്റെ അന്നുതന്നെ ടിക്കറ്റ് എടുത്തു തിയേറ്ററില്‍ കയറുന്നവരല്ലേ ഈ മലയാളികള്‍ എന്നാണ് ചോദ്യം.

ഇതും ഒരു തമാശയായി എടുത്തൂടേ

ഇതും ഒരു തമാശയായി എടുത്തൂടേ

നാട്ടുകരീപ്പറയുന്ന തെറി മുഴുവനും നിങ്ങളും ഒരു തമാശായി എടുത്താ മതി - എല്ലാം ഒരു തമാശയായി എടുത്തൂടേ എന്ന മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആളുകള്‍ നല്‍കുന്ന മറുപടി ഇങ്ങനാണ്.

ഞങ്ങളും കൂടി അത്രയല്ലേ ഉള്ളൂ

ഞങ്ങളും കൂടി അത്രയല്ലേ ഉള്ളൂ

നിങ്ങള്‍ നിങ്ങളെ തന്നെ സ്വയം കളിയാക്കി വിഷമിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങളും കൂടി ഒന്ന് നന്നായി നിങ്ങളെ കളിയാക്കീ... സഹായിച്ചു.. അത്രേ ഉള്ളൂ... ഇതൊക്കെ ഒരു തമാശയായി എടുക്കെണ്ടേ.. അപ്പോളേക്കും പിണങ്ങിയോ

എവിടെയാണീ കോമഡി

എവിടെയാണീ കോമഡി

അതിന് ഇതില്‍ കോമഡി എവിടെയാ എന്ന് ഒന്ന് പറഞ്ഞ് തന്നാല്‍ നന്നായിരുന്നു. ആളുകളെ ചിരിപ്പിക്കാന്‍ ഉദ്യേശിച്ച് ഒരു പരിപാടി നടത്തി.. ആളുകള്‍ അതുകണ്ട് കരയുക..... ഇതാണോ കോമഡി

മാപ്പ് നല്‍കൂ മഹാമതേ...

മാപ്പ് നല്‍കൂ മഹാമതേ...

തേങ്ങാക്കൊല ഇറങ്ങിയ ശേഷം സന്തോഷ് പണ്ഡിറ്റിന്റെ വീട്ടിലെ ഒരു രംഗം എങ്ങനെയുണ്ട്. ദേവാസുരത്തിലെ സീനിന്റെ പാരഡി.

ഇവരും ഇവിടെയുണ്ട്

ഇവരും ഇവിടെയുണ്ട്

സിൽസില, ലാലിസം തുടങ്ങി നേരത്തെ പൊങ്കാല വാങ്ങിയ പല പ്രമുഖരും ഇവിടെ സ്വീകരിക്കാനുണ്ട്.

അന്തസ്സ് വേണമെടോ

അന്തസ്സ് വേണമെടോ

അന്തസ് വേണമെടോ എന്ന മുകേഷ് ഡയലോഗ് വെച്ചാണ് വേറെ ചിലരുടെ വക കളിയാക്കൽ

കൊല്ലാമായിരുന്നില്ലേ

കൊല്ലാമായിരുന്നില്ലേ

ഈ പരിപാടി ഇങ്ങനെ കാണിക്കുന്നതിലും ഭേദം കൊല്ലമായിരുന്നില്ലേ ഞങ്ങളേ...

ആര് വെറുപ്പിച്ചു

ആര് വെറുപ്പിച്ചു

ഇത്രേം കാലം വെറുപ്പിച്ചതൊന്നും പോര അല്ലേ....

പണ്ഡിറ്റിനും ഇരിക്കപ്പൊറുതിയില്ല

പണ്ഡിറ്റിനും ഇരിക്കപ്പൊറുതിയില്ല

ഈ ആൽബം വന്നതോടെ സന്തോഷ് പണ്ഡിറ്റിനെ വെച്ചാണ് ഏറ്റവും കൂടുതൽ കോമഡികൾ ഇറങ്ങുന്നത്,

പവനായി ശവമായി

പവനായി ശവമായി

എന്ത് തേങ്ങാക്കൊല വേണമെങ്കിലും ഉപയോഗിച്ചോ എന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് നാടോടിക്കാറ്റിലെ പവനായി..

മനോര പറഞ്ഞാൽ...

മനോര പറഞ്ഞാൽ...

ജി പി യുടെ പരിപാടി ഹിറ്റാണെന്ന് മനോരമ പറഞ്ഞത് കേട്ട് പരിപാടി കണ്ട ഒരാൾ

ഇച്ചിരി രാഷ്ട്രീയം

ഇച്ചിരി രാഷ്ട്രീയം

തേങ്ങാക്കൊലയും മൂന്നാർ സമരവും തമ്മിലെന്ത് ബന്ധം. ബന്ധമുണ്ട് കാണൂ

ആൽബം ചെയ്യുന്പോൾ

ആൽബം ചെയ്യുന്പോൾ

ആൽബം ചെയ്യുന്പോൾ ഭ്രാന്ത് വന്നാൽ ഇങ്ങനിരിക്കുമോ... ആയേക്കും എന്നാണ് കളിയാക്കലുകൾ

ഒരു മലയാളി

ഒരു മലയാളി

തേങ്ങാക്കൊല പാട്ട് മുഴുവനുംകണ്ട ഒരു ശരാശരി മലയാളിയുടെ പ്രതികരണം ഇങ്ങനെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+