ഇന്ത്യ ടുഡെയ്‌ക്കെതിരെയും ട്വിറ്ററില്‍ പ്രതിഷേധം
ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ കളിയാക്കിയ അര്‍ണാബ് ഗോസ്വാമിയുടെ ടൈംസ് നൗ ചാനലിന് പിന്നാലെ ഇന്ത്യ ടുഡേ ടി വിക്കും കിട്ടി എട്ടിന്റെ പണി. ട്വിറ്ററില്‍ ഷെയിംഓണ്‍ടൈംസ്‌നൗവിന് പിന്നാലെ ഷെയിംഓണ്‍ഇന്ത്യടുഡേ എന്ന ഹാഷ്ടാഗും വൈറലാകുകയാണ്. ലോകകപ്പാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്കും അര്‍ണാബ് ഗോസ്വാമിക്കും പണി കൊടുത്തതെങ്കില്‍ ഇന്ത്യ ടുഡേയുടെ കാര്യം വേറെയാണ്.
ദീപിക പദുക്കോണ്‍ ആണോ കിം കര്‍ദാശിയാന്‍ ആണോ, ആരുടെ കൂടെയാണ് നിങ്ങള്‍ക്ക് ഒരു രാത്രി ചെലവഴിക്കേണ്ടത് എന്ന പേരിലുള്ള വീഡിയോ ആണ് ഇന്ത്യ ടുഡേയെ ആളുകള്‍ വിമര്‍ശിക്കാന്‍ കാരണമായത്. മൈക്കുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയ അവതാരക ആളുകളെ പിടിച്ചുനിര്‍ത്തി ചോദിക്കുന്നു, ആരുടെ കൂടെയാണ് നിങ്ങള്‍ക്ക് ഒരു രാത്രി ചെലവഴിക്കേണ്ടത്.

ദീപിക പദുക്കോണ്‍ എന്ന് ചിലര്‍. അത് എന്താണെന്ന് അവതാരക. അവര്‍ സുന്ദരിയാണെന്നും, ഇന്ത്യക്കാരിയാണെന്നും മറ്റുമാണ് മറുപടി. ചിലര്‍ക്കാകട്ടെ 47 കാരിയായ മാധുരി ദീക്ഷിതിനെയാണ് പ്രിയം. ഹോളിവുഡ് നടിയായ ആഞ്ജലീന ജോളിയുടെ പേര് വരെ പറയുന്നവര്‍ കൂട്ടത്തിലുണ്ട്. ഒന്നര മിനുട്ടാണ് വീഡിയോയുടെ നീളം.
Does this Rag @IndiaToday have these Ladies permission to advertise them as 'One Night Stand' #ShameOnIndiaTodaypic.twitter.com/xwTmeJrObx
— sapna parmar (@parmarsap) March 27, 2015 സെലിബ്രിറ്റികളാണ് എന്ന് കരുതി ഈ നടിമാരെ അപമാനിക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നത് എന്നാണ് സോഷ്യല്‍ മീഡിയ ഇന്ത്യ ടുഡേയോട് ചോദിക്കുന്നത്. സ്വന്തം വീട്ടുകാരെ ആരെയെങ്കിലും വെച്ച് ഇത്തരത്തില്‍ സര്‍വ്വേ നടത്തുമോ എന്നാണ് ചിലരുടെ ചോദ്യം. എന്തായും സ്ത്രീത്വത്തെ അപമാനിച്ച ഇന്ത്യ ടുഡേയ്‌ക്കെതിരെ ഷെയിംഓണ്‍ഇന്ത്യടുഡേ എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ വൈറലായിക്കഴിഞ്ഞു.


Click it and Unblock the Notifications
