ബാബറി മസ്ജിദ് കക്കൂസെന്ന് വെല്‍ഫി... രാജീവ് നായര്‍ വിവാദ നായകന്‍
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയത പരത്തുന്നത് ഇന്നത്തെ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയില്‍ ഹിന്ദു വര്‍ഗ്ഗീയത വിളമ്പുന്നവരെ സംഘികളെന്നും മുസ്ലീം വര്‍ഗ്ഗീയത വിളമ്പുന്നവരെ സുഡാപ്പികളെന്നും ആണ് വിളിയ്ക്കുന്നത്. ബാബറി മസ്ജിദ് കക്കൂസ് ആണെന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ
രാജീവ് ആര്‍ നായര്‍ എന്ന വ്യക്തിയാണ് ഇത്തരം പരമാര്‍ശം നടത്തുന്ന വെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അബുദാബിയിലെ ഗ്രാന്റ് മസ്ജിദ് സന്ദര്‍ശിച്ച മോദിയെ ബാബറി മസ്ജിദിന്റെ പേരില്‍ വിമര്‍ശിച്ചതാണ് രാജീവിനെ ചൊടിപ്പിച്ചത്. ഭൂമി അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണ്. അവിടെ ഏതോ ഒരുത്തന്‍ ഒരു കക്കൂസ് കെട്ടിപ്പൊക്കിയെന്നാണ് രാജീവ് പറയുന്നത്.

കുറേ നാള്‍ ക്ഷമിച്ചു. അത് ഹിന്ദുക്കളുടെ സഹന ശക്തികൊണ്ട് മാത്രമാണെന്നാണ് ഇയാളുടെ അവകാശവാദം. ക്ഷമെ കെട്ടപ്പോള്‍ രഥയാത്ര നടത്തി കക്കൂസ് ഇടിപൊളിച്ചുകളഞ്ഞു എന്നാണ് പിന്നീട് പറയുന്നത്. അതവിടെ ഉണ്ടായിരുന്നെങ്കില്‍ അതവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നാല്‍ ബാബറി മസ്ജിദ് അവിടെ ഇരുന്നിരുന്നെങ്കില്‍ ഹിന്ദുക്കള്‍ എത്രനാള്‍ അപമാനത്തിന്റേയും കൈപ്പുനീര്‍ കുടിക്കേണ്ടി വരുമായിരുന്നു എന്നാണ് ചോദ്യം.
അത് ഒഴിവാക്കാന്‍ വേണ്ടി തന്നെയാണത്രെ മസ്ജിദ് ഇടിച്ചുപൊളിച്ചത്. താന്‍ ഈ പറഞ്ഞത് മതത്തെ അവഹേളിയ്ക്കുന്നതല്ലെന്നാണ് രാജീവ് പറയുന്നത്. ബാബറി മസ്ജിദിനെയാണ് അവഹേളിച്ചത് ജുമാ മസ്ജിദിനെ അല്ല. അതുകൊണ്ട് താന്‍ ഈ പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു.


Click it and Unblock the Notifications
