റാംജിറാവുവിലെ ഉര്‍വ്വശി തീയറ്റേഴ്സ് പൊളിയ്ക്കുന്നു, ബാലകൃഷ്ണനും മത്തായിച്ചനും അറിഞ്ഞില്ലേ?

ആലപ്പുഴ: ഉര്‍വ്വശി തീയേറ്റേഴ്‌സ് പൊളിയ്ക്കുന്നു. ഏത് ഉര്‍വ്വശി തീയേറ്റേഴ്‌സ് എന്ന് ചോദിയ്ക്കരുത്. റാംജി റാവു സ്പീക്കിംഗ് എന്ന ഒറ്റചിത്രത്തിലൂടെ പ്രശസ്തമായ ഉര്‍വ്വശി തീയേറ്റേവ്‌സ്. ആലപ്പുഴയിലെ ഒരു വീടാണ് മത്തായിച്ചന്റെ ഉര്‍വ്വശി തീയേറ്റേഴ്‌സായി സംവിധായകര്‍ മാറ്റിയത്. ഈ വീടാണ് പൊളിച്ചുമാറ്റുന്നത്.

മാന്നാര്‍ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനുമൊക്കെ പരസ്പരം പോരടിയ്ക്കുകയും വേദനകള്‍ പങ്കുവയ്ക്കുകയും പ്രേക്ഷകരെ ചിരിപ്പിയ്ക്കുകയും ചെയ്ത വീടാണ് പൊളിച്ച് നീക്കുന്നത്. ആലപ്പുഴ കൈതവനയിലാണ് വീട്. നാട്ടിലെ സിനിമാ താരങ്ങളെക്കാള്‍ ഏറെ പോപ്പുലാരിറ്റിയാണ് ഒറ്റചിത്രത്തില്‍ തലകാട്ടിയതോടെ വീട് നേടിയത്.

Ramji Rao

ചിത്രത്തിനായി പഴക്കം ചെന്ന കിണറുള്ള ഒരു വീടുതേടിയുള്ള യാത്രയാണ് സിദ്ദീഖ് ലാലിനെ കൈതവനയിലെ വീട്ടിലെത്തിച്ചത്. സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പേറി ഇത്രയും നാള്‍ ആലപ്പുഴക്കാര്‍ക്കിടയില്‍ വീട് ഗമയോടെ നിന്നു.

പൊളിയ്ക്കാനെത്തിയവരെ കാത്ത് വീടിനുള്ളില്‍ പഴുതാര മുതല്‍ പാമ്പുവരെ ഉണ്ടായിരുന്നു. ബാലകൃഷ്ണന്‍ പണ്ടേ ചോദിച്ചതാണ് ഇവിടെ പാമ്പുണ്ടോയെന്ന്. ചങ്ങനാശ്ശേരിക്കാരനായ നാസറാണ് വീട് പൊളിച്ചത്. ബാലന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വീട്. വീടും സ്ഥലവും മക്കള്‍ വില്‍ക്കാന്‍ താരുമാനിച്ചതോടെയാണ് മാന്നാര്‍ മത്തായിയുടെ ബുക്കിംഗ് ഓഫീസ് കം വീട് പൊളിച്ചടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+