പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കാമുകിയുടെ കാലില്‍ പിടിച്ച് കരയുന്ന കാമുകന്‍, വീഡിയോ
പ്രണയം തകരുന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല. ചിലര്‍ക്ക് അവരുടെ മാനസികനില തന്നെ തെറ്റി പോകുന്ന അവസ്ഥയില്‍ എത്താറുണ്ട് കാര്യങ്ങള്‍. ഇതില്‍ സ്ത്രീയെന്നോ പരുഷനെന്നോ വ്യത്യാസമില്ല. ചിലര്‍ക്ക് പുതിയ ബന്ധങ്ങളെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ചിലര്‍ പഴയ ബന്ധത്തിന്റെ ഓര്‍മ്മകളില്‍ ജീവിതം ഹോമിക്കും.
പ്രണയം ഉപേക്ഷിച്ച കാമുകിയുടെ കാലുപിടിച്ച് കരഞ്ഞു എന്നെല്ലാം കേട്ടിട്ടുണ്ടാകാം. എന്നാല്‍ പരസ്യമായി കാമുകിയുടെ കാലില്‍ വീണ് കരയുന്ന യുവാവിനെ കണ്ടിട്ടുണ്ടോ? കാമുകിയെ പോകാന്‍ അനുവദിക്കാതെ കാലില്‍ മുറുകെ പിടിച്ച് തന്നെ വിട്ട് പോകരുതെന്ന് എന്ന് കരഞ്ഞു പറയുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കാലില്‍ നിന്നും പിടിവിടാത്ത യുവാവിന്റെ മുഖത്ത് പെണ്‍കുട്ടി പലതവണ അടിക്കുന്നതായി കാണാം. ' ഇത് നിങ്ങള്‍ക്ക് തന്നെ മോശമായി തോന്നുന്നില്ലേ' എന്നും പെണ്‍കുട്ടി ചോദിക്കുന്നു. എന്നാല്‍ തന്നെ വിട്ട് പോകരുത് എന്ന് മാത്രമാണ് യുവാവ് പറയുന്നത്. യുവാവിനെ തട്ടി മാറ്റി പെണ്‍കുട്ടി പോവുകയും ചെയ്യുന്നു.
വീഡിയോ കാണൂ..












Click it and Unblock the Notifications