ആരെന്ത് പറഞ്ഞാലും ദിലീപിന് ഒപ്പമാണ്: അദ്ദേഹം അങ്ങനെ ചെയ്യില്ല: ധര്മ്മജന് ബോള്‍ഗാട്ടി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തവണ രംഗത്തിറക്കിയ താരങ്ങളില്‍ ഒരാളായിരുന്നു ധര്മ്മജന് ബോള്‍ഗാട്ടി. പതിറ്റാണ്ടുകളായി ഇടതുപക്ഷം മാത്രം വിജയിക്കുന്ന ബാലുശ്ശേരി മണ്ഡലത്തിലേക്കായിരുന്നു കോണ്‍ഗ്രസ് ധര്‍മ്മജനെ നിയോഗിച്ചത്. പ്രചരണ ഘട്ടത്തില്‍ വലിയ ആവേശം വിതറിയതോടെ ധര്മ്മജന് ബാലുശ്ശേരി മണ്ഡലം പിടിച്ചേക്കുമെന്ന തരത്തിലുള്ള പ്രചരണം വരേയുണ്ടായി.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബാലുശ്ശേരിയില്‍ ധര്മ്മജന് ബോള്‍ഗാട്ടി ദയനീയമായി പരാജയപ്പെട്ടു. മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന് ദേവ് വിജയിച്ചത്. ഇപ്പോഴിതാ ബാലുശ്ശേരിയിലെ തിരഞ്ഞെടുപ്പ് അനുഭവങ്ങളും നടന് ദിലീപുമായി ബന്ധപ്പെട്ട വിശയങ്ങളിലും പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ധര്മ്മജന് ബോള്‍ഗാട്ടി.

പുതുതായി നിയമിതരായ കെപിസിസി പ്രസിഡന്റ് കെ സുധാകരനിലും പ്രതിപക്ഷ നേതാവ് വിഡി സതീശനിലും ഏറെ പ്രതീക്ഷയുണ്ട്. ഗ്രൂപ്പിസം ഇല്ലാതെയാണ് ഇരുവരും വന്നിരിക്കുന്നത്. ആ ഒരു സന്തോഷം ഉണ്ട്. നേരത്തെ ഗ്രൂപ്പ് വീതം വെപ്പായിരുന്നു. ഗ്രൂപ്പ് താല്പര്യം മറികടന്ന് ഒന്നിച്ച് നിന്നാല്‍ മാത്രമേ രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടുകയുള്ളുവെന്നും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ധര്മ്മജന് ബോള്‍ഗാട്ടി പറയുന്നു.

വിഡി സതീശന് വലിയൊരു മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല കഠിനപ്രയത്നവും കൃത്യതയുമുള്ള നേതാവാണ് വിഡി സതീശന്. എല്ലാ നിരീക്ഷിച്ച് കൃത്യമായി ചെയ്യും. ചൂടാവേണ്ട സമയത്ത് പ്രവര്‍ത്തകരോട് ചൂടാവും. അത്തരത്തില്‍ മുന്നോട്ട് പോവുന്ന വ്യക്തിയാണ് അദ്ദേഹം. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും വരുന്ന കെ സുധാകരന് തന്റെ ശൈലി മാറ്റുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

തുടര്‍ന്നാണ് ദിലീപൂമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം ധര്മ്മജന് ബോള്‍ഗാട്ടി നല്‍കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ജയിലിന്റെ പുറത്ത് നിന്നും കരഞ്ഞ ധര്‍മ്മജന്റെ ദൃശ്യങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അതില്‍ എന്താണ് തോന്നുന്ന എന്നായിരുന്നു അവതാരകനായ ജോണി ലൂക്കോസിന്റെ ചോദ്യം.

എനിക്ക് എന്റെ സ്വന്തം ചേട്ടനെ പോലെയാണ് ദിലീപ് എന്നായിരുന്നു ധര്‍മ്മജന്റെ ഉത്തരം. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നിട്ടുള്ള ആളാണ്. പുള്ളി അങ്ങനെ ചെയ്യില്ലെന്നാണ് എന്റെ വിശ്വാസം. എനിക്ക് എന്റെ ചേട്ടനെ വിശ്വസിക്കാമല്ലോ. വീടിന്റെ പുറത്ത് പെയിന്റി അടിച്ചോണ്ടിരിക്കുമ്പോഴാണ് ദിലീപ് പുറത്ത് വരുന്ന വിവരം നാദിര്‍ഷ വിളിച്ച് പറയുന്നത്. അപ്പോള്‍ അതേ ഡ്രസ്സില്‍ തന്നെയാണ് വണ്ടിയെടുത്ത് നേരെ അങ്ങോട്ട് പോവുന്ന

അപ്പോള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ധര്മ്മജന് തുറന്ന് പറയുന്നു. അവിടെ ചെന്നപ്പോള്‍ സഹിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് കരഞ്ഞു പോയത്. അന്ന് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് അത് ഉപയോഗിക്കപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഞാന്‍ അതേപ്പറ്റി ആലോചിക്കാറില്ലെന്നും ധര്മ്മജന് ബോള്‍ഗാട്ടി പറയുന്നു.

ഇപ്പോഴും ദിലീപ് ആ കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. ദിലീപിനൊപ്പം തന്നെ നില്ക്കുന്നു. ആരെന്ത് പറഞ്ഞാലും അതാണ് എന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. അവരൊക്കെ മാനസിക രോഗികളാണ്. അവര്‍ക്ക് മറുപടി പറയേണ്ടതില്ല. കുടുംബവും അങ്ങനെ തന്നെയാണെന്നും ധര്മ്മജന് പറയുന്നു.

ഉമ്മന്‍ചാണ്ടി സാറിന് 15000 വോട്ട് കുറഞ്ഞു, പിന്നെയാണോ നീ എന്ന് ചോദിച്ചായിരുന്നു രമേശ് പിഷാരടി എന്നെ സമാധാനിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണി പോരാളിയായിരുന്നു പിഷാരടി. പലയിടത്തും അവന് പ്രചാരണത്തിന് പോയി. പിഷാരടി കോണ്‍ഗ്രസില്‍ വന്നത് എന്നെ ഞെട്ടിച്ചു. വ്യക്തമായ രാഷ്ട്രീയമൊന്നും അങ്ങനെ പറയുന്ന ആളായിരുന്നില്ല അവനെന്നും ധര്മ്മജന് പറയുന്നു.

ഫ്ലെറ്റില്‍ പോവുമ്പോള്‍ പിഷാരടി നേരത്തെ വെജിറ്റേറിയില് ഫുഡ് ബുക്ക് ചെയ്തിട്ടുണ്ടാവില്ല. നമുക്ക് നോണ്‍വെജ് ഫുഡ് കിട്ടുകയും ചെയ്യും. അപ്പോള്‍ അവന് പട്ടിണി കിടക്കുമ്പോള്‍ ഞാന്‍ എങ്ങനെ കഴിക്കും. അങ്ങനെയാണ് അവനെ നോണ്‍വെജ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത്. പിന്നീട് ലണ്ടനില്‍ വെച്ച് ചിക്കന്‍ കഴിപ്പിച്ച് വീണ്ടും തുടങ്ങി. അതിപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറയുന്നു.

പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ് പിഷാരടി. സിനിമയൊക്കെ സംവിധാനം ചെയ്യുന്ന സമയത്ത് അതൊന്ന് കുറയ്ക്കാന്‍ ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനെ അങ്ങോട്ട് ഉപദേശിക്കേണ്ട കാര്യമൊന്നും ഇല്ല. നമ്മളെ ഇങ്ങോട്ട് ഉപദേശിച്ച് നന്നാക്കുന്ന വ്യക്തിയാണ് അവന്. സത്യം പറഞ്ഞാല്‍ എന്റെ അച്ഛന് കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും കൂടുതല്‍ പേടിയും എന്നെ കൂടുതല്‍ ഉപദേശിക്കുന്ന ആള് പിഷാരടിയാണ്. അത്രത്തോളം എനിക്ക് ബഹുമാനവും ഇഷ്ടവുമാണ് അവനെയെന്നും പിഷാരടി തുറന്ന് പറയുന്നു.
Recommended Video

റിസല്‍ട്ട് സമയത്ത് മുങ്ങിയെന്ന പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറയുന്നു. ഇലക്ഷന് റിസല്‍ട്ട് സമയത്ത് നാട്ടില്‍ ഉണ്ടാവില്ലെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി നേപ്പാളിലായിരുന്നു. പിന്നീട് അവിടുന്ന് കോവിഡ് പോസിറ്റീവും സ്ഥിരീകരിച്ചു. വളരെ കഷ്ടപ്പെട്ടായിരുന്നു ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്.
ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications