ലോഹം: രഞ്ജിത്തും മോഹന്‍ലാലും തീര്‍ക്കുന്നത് ന്യൂ ജനറേഷനോടുള്ള കലിപ്പ്?
സിനിമയില്‍ പറയുന്ന ഡയലോഗും ശരിക്കുള്ള ജീവിതവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നും ഇല്ലെന്നും പറയാം. മോഹന്‍ ലാലിനെ കളിയാക്കാന്‍ വേണ്ടി സിനിമകള്‍ പടച്ചിറക്കിയ ശ്രീനിവാസനെ നോക്കിയാണ് ആദ്യമായി ആളുകള്‍ വ്യക്തിപരമായ കാര്യങ്ങള്‍ സിനിമയാക്കരുത് എന്ന് പറഞ്ഞത്. ദിലീപ് - മഞ്ജു വാര്യര്‍ കുടുംബവഴക്കുകള്‍ സിനിമകളില്‍ വന്നത് ഇതിനെ മറ്റൊരു തലത്തിലെത്തിച്ചു.
ലോഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ രഞ്ജിത്ത് എന്ന മാസ് സംവിധായകന്‍ ന്യൂ ജനറേഷനോടുള്ള കലിപ്പാണ് തീര്‍ക്കുന്നത് എന്നാണ് സിനിമ കണ്ടിറങ്ങിയ ചിലരുടെ അഭിപ്രായം. കളി അറിയാവുന്നവര്‍ ഇപ്പുറത്തുണ്ട്. ന്യൂ ജനറേഷന്‍ അധികം കളിക്കണ്ട എന്ന് ഒരവസരത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ രാജുവിനെക്കൊണ്ട് രഞ്ജിത്ത് പറയിപ്പിക്കുന്നുമുണ്ട്....

ന്യൂ ജനറേഷന്‍ രഞ്ജിത്തിനെ കടിച്ചോ
ന്യൂ ജനറേഷന്‍ അധികം കളിക്കണ്ട എന്ന് നായകനെക്കൊണ്ട് പറയിപ്പിക്കാന്‍ രഞ്ജിത്തിന് എന്താണിത്രി വിരോധം. സലിം കുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ന്യൂ ജനറേഷന്‍ എന്താ രഞ്ജിത്തിനെ പിടിച്ച് കടിച്ചോ.

സംഭവം ഇതായിരിക്കും
ഒരു കാര്യം ശരിയാണ് ന്യൂ ജനറേഷന്‍ പിള്ളേര്‍ സിനിമയെടുത്തുതുടങ്ങിയതില്‍ പിന്നെ രഞ്ജിത്തിന് കഷ്ടകാലമാണ്. സ്പിരിറ്റ് ആണ് അവസാനമായി ബോക്‌സോഫോസില്‍ ഓടിയ രഞ്ജിത്ത് ചിത്രം. കടല്‍കടന്ന് ഒരു മാത്തുക്കുട്ടി തീയറ്ററില്‍ ദുരന്തമായപ്പോള്‍ ഞാന്‍ നല്ല ചിത്രം എന്ന പേര് മാത്രം കേള്‍പ്പിച്ചു.

എങ്ങനുണ്ടായിരുന്ന രഞ്ജിത്താണ്
മായാമയൂരം, ദേവാസുരം, നരസിംഹം, രാവണപ്രഭു, ആറാം തമ്പുരാന്‍... മോഹന്‍ ലാല്‍ - രഞ്ജിത്ത് കൂട്ടുകെട്ടില്‍ മെഗാഹിറ്റായ ചിത്രങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ സംവിധായകന്‍ എന്ന നിലയിലെ രണ്ടാം വരവില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. സെവന്‍ത് ഡേയുടെ സംവിധായകനെ കണ്ട് പഠിക്കൂ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ രഞ്ജിത്തിനോട് പറയുന്നത്

മോഹന്‍ലാലിനും നല്ല സമയമല്ല
രണ്ട് വര്‍ഷം മാത്രം കണ്ട് പരിചയമുള്ള നിവിന്‍ പോളിയെ ആണ് ആളുകള്‍ പുതിയ മോഹന്‍ലാലായി കാണുന്നത്. കൂതറ, പെരുച്ചാഴി, ലൈലാ ഓ ലൈല എന്നൊക്കെ പറഞ്ഞ് ഇറങ്ങുന്ന മോഹന്‍ലാല്‍ സിനിമകള്‍ക്കാകട്ടെ മുടക്കുമുതല്‍ തന്നെ കിട്ടുന്നുണ്ടോ എന്ന കാര്യം സംശയം. കഥയും അഭിനയവുമൊന്നും പറയാതിരിക്കുകയാണ് ഭേദം.

ദിലീപിന്റെ അടി ഇങ്ങനെ
മഞ്ജുവിനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ കുത്തിനിറച്ചായിരുന്നു ദിലീപിന്റെ റിംഗ് മാസ്റ്റര്‍ എന്ന സിനിമ ഇറങ്ങിയത്. ഇതില്‍ മഞ്ജു വാര്യരോട് പറയാനുളള സകല ഉപദേശങ്ങളും നായികയായ ഹണി റോസിനെ നോക്കി പറഞ്ഞാണ് ദിലീപ് ആശ്വാസം കൊണ്ടത്.

മഞ്ജുവും വെറുതെ ഇരുന്നില്ല
എനിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങളും ആഗ്രഹങ്ങളും എന്നാണ് ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജു വാര്യര്‍ പറഞ്ഞത്. ഞാനും സഹിച്ചിട്ടുണ്ട്, ഒരുപാട് എന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ജീവിതം ഒറ്റത്തവണയേ ഉള്ളൂ, പാഴാക്കിക്കളയരുത് എന്ന ഉപദേശവും - ദിലീപുമൊത്തുള്ള കുടുംബജീവിതത്തിന് വേണ്ടി ചെലവഴിച്ച കാലത്തിന് കണക്കുപറയുകയാണ് മഞ്ജുവാര്യര്‍ എന്നാണ് ഇത് കണ്ട കാണികള്‍ ധരിച്ചത്.

ന്യൂ ജനറേഷനോട് കലിപ്പുള്ളവര്‍
ഒരേ റൂട്ടിലോടുന്ന വണ്ടികളുടെ സംവിധായകനായ സത്യന്‍ അന്തിക്കാടും കമലും ഒക്കെ ന്യൂ ജനറേഷന്‍ ചിത്രങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. കാമ്പസ് ചിത്രങ്ങള്‍ എടുത്ത് വിജയിപ്പിച്ചിട്ടുള്ള കമലിന് മറ്റൊരു കാമ്പസ് ചിത്രമായ പ്രേമത്തിന്റെ വിജയം കണ്ടാണ് അരിശം വന്നത്.












Click it and Unblock the Notifications