മോദിയെ ട്രോളാൻ സോമാലിയക്കാരെ അപമാനിക്കണോ? ഇതോ മലയാളിയുടെ പ്രബുദ്ധത?
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്‌തെന്നും ഇല്ലെന്നുമുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ശിശുമരണ നിരക്കില്‍ കേരളം സൊമാലിയയെക്കാളും കഷ്ടമാണ് എന്ന് പറഞ്ഞ നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയില്‍ ഒരു മയവും കൂടാതെ ട്രോള്‍ ചെയ്തു. മോദി പറഞ്ഞതിലെ അബദ്ധത്തെ പൊളിച്ചടക്കുക മാത്രമല്ല, ഇത്രയും കാലം മോദി ഭരിച്ച ഗുജറാത്തിലെ സ്ഥിതി എന്താണ് എന്ന് വരെ ആളുകള്‍ ചോദിച്ചു.
എന്നാല്‍ നരേന്ദ്ര മോദിയെ കളിയാക്കാനും ട്രോള്‍ ചെയ്യാനും ആളുകള്‍ ഉത്സാഹിക്കപ്പെട്ടപ്പോള്‍ ശരിക്കും അപമാനിക്കപ്പെട്ടത് സൊമാലിയയിലെ പട്ടിണിപ്പാവങ്ങളാണ് എന്നതാണ് സത്യം. നരേന്ദ്ര മോദിയെ ട്രോള്‍ ചെയ്യാന്‍ വേണ്ടി ഉണ്ടാക്കിയ ചിത്രങ്ങള്‍ പലതും പട്ടിണിപ്പാവങ്ങളായ ആളുകളുടേതായിരുന്നു. വ്യവസ്ഥിതിയുടെ കുഴപ്പം കൊണ്ട് മാത്രം പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു ജനവിഭാഗത്തെ ട്രോളിന് വേണ്ടിയാണെങ്കില്‍ പോലും അപമാനിക്കുകയായിരുന്നു സാക്ഷരരെന്നും പ്രബുദ്ധരെന്നും സ്വയം വിളിക്കുന്ന മലയാളികള്‍ ചെയ്തത്.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കിട്ടി കണക്കിന് ട്രോളുകള്‍. കുമ്മനം രാജശേഖരന്റെ കറുത്ത നിറത്തെ രാഷ്ട്രീയ എതിരാളികള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നത് ഇതാദ്യമായിട്ടൊന്നും അല്ല. സോമാലിയന്‍ കുമ്മനം എന്ന് പറഞ്ഞാണ് ഒരു പട്ടിണിക്കോലത്തിന് മുകളില്‍ കുമ്മനം രാജശേഖരന്റെ തല വെട്ടിയൊട്ടിച്ച് ആളുകള്‍ അപഹസിച്ചത്. ദേശാഭിമാനി എഡിറ്ററും സി പി എം നേതാവുമായ പി എം മനോജും ഈ അധിക്ഷേപം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവരുടെ കൂട്ടത്തിലുണ്ട്.
നരേന്ദ്ര മോദിയെ നിങ്ങള്‍ വിമര്‍ശിക്കുകയോ കളിയാക്കുകയോ എതിര്‍ക്കുകയോ ചെയ്‌തോളൂ അതിന് എന്തിനാണ് സൊമാലിയയിലെ പട്ടിണിപ്പാവങ്ങളെയും അട്ടപ്പാടിയിലെ ആദിവാസികളെയും കളിയാക്കുന്നത് എന്നാണ് ആളുകള്‍ക്ക് ചോദിക്കാനുള്ളത്. പല ട്രോളുകളും തികച്ചും വംശീയ അധിക്ഷേപത്തിന്റെ നിലവാരത്തിലേക്ക് താണു. ഒരു ഉമ്മ തരട്ടെ കുട്ടാ എന്ന് പറഞ്ഞ് കറുത്ത വര്‍ഗ്ഗക്കാരനായ കുട്ടിയുടെ ഫോട്ടോ ഇട്ട് തമാശിക്കുന്ന മലയാളിയുടെ സുപ്പീരിയോരിറ്റി കോംപ്ലക്‌സാണ് മോദി ട്രോളുകളിലും മുഴച്ചുനിന്നത് എന്നത് പറയാതെ തരമില്ല.












Click it and Unblock the Notifications