മമ്മൂട്ടിയോട് മോഹന്‍ലാലിന് അസൂയ ഉണ്ടോ? നടനാവാന്‍ വേണ്ടി മാത്രം ജനിച്ച 'ഇച്ചാക്ക' യോട് അങ്ങനെ തോന്നുമോ?

മലയാള സിനിമയുടെ അഭിമാനവും അനുഗ്രഹവും ആണ് 'ടു-എം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന്റെ അരനൂറ്റാണ്ടാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയില്‍ എത്തിയ മമ്മൂട്ടി ഇപ്പോള്‍ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന മെഗാതാരമായി മാറിയിരിക്കുകയാണ്.

മോഹന്‍ലാല്‍ ആണെങ്കില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സിനിമകളുമായി മലയാളികളുടെ ഗരിമ ലോകം മുഴുവന്‍ എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. രണ്ട് പേരും വളരെ അടുത്ത ബന്ധവും ആണ്. അങ്ങനെയൊക്കെ ആണെങ്കിലും പരസ്പരം ചെറിയ അസൂയയൊക്കെ തോന്നിയിട്ടുണ്ടാവില്ലേ എന്നാണ് ചോദ്യം.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ അസൂയയെ കുറിച്ച് പറയുന്നത്. മമ്മൂട്ടിയോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ഒരാളുടെ ചോദ്യം. ഇങ്ങനെ ഒരു ചോദ്യത്തെ തനിക്ക് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

2

മമ്മൂട്ടി സിനിമ മേഖലയിലുള്ളവര്‍ക്കും ആരാധകര്‍ക്കും എല്ലാം 'മമ്മൂക്ക' ആണ്. എന്നാല് മോഹന്‍ലാല്‍ വിളിക്കുന്നത് 'ഇച്ചാക്ക' എന്നും. മമ്മൂട്ടിയോട് തനിക്ക് എന്നും ബഹുമാനം മാത്രമാണുള്ളത് എന്നായിരുന്നു അഭിമുഖത്തില്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടി. തങ്ങള്‍ക്കിടയില്‍ അസൂയയ്ക്ക് സ്ഥാനമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരേകാലത്താണ് തങ്ങള്‍ സിനിമയില്‍ എത്തപ്പെട്ടത്. തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

3

പതിവ് പോലെ 'അസൂയ'യെ തത്വശാസ്ത്രപരമായിട്ടാണ് മോഹന്‍ലാല്‍ നേരിട്ടത്. അസൂയ എന്നത് ഒരു വാക്കാണ്, അതൊരു വികാരം ആയി മാറുമ്പോള്‍ ആണ് പ്രശ്‌നമുണ്ടാകുന്നത് എന്നായിരുന്നു വിശദീകരണം. താനും മമ്മൂട്ടിയും രണ്ട് വ്യക്തികളാണ്. തങ്ങള്‍ക്ക് തങ്ങളുടേതായി അഭിപ്രായങ്ങളുണ്ട്, ആശയങ്ങളുണ്ട്. അതില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ തങ്ങള്‍ നിലപാടുകള്‍ പങ്കുവയ്ക്കാറുണ്ട് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്.

4

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഗൃഹലക്ഷ്മിയുടെ ഓണപ്പതിപ്പില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയെ കുറിച്ച് എഴുതിയിരുന്നു. ഹൃദയസ്പര്‍ശിയായ എഴുത്തിനെ സിനിമ ലോകവും ആരാധകരും ഏറെ സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ആയിരുന്നു ഗൃഹലക്ഷ്മിയ്ക്ക് വേണ്ടിയുള്ള പ്രത്യേക ഫോട്ടോഷൂട്ട്.

5

മമ്മൂട്ടിയുമായുള്ളത് 39 വര്‍ഷം നീണ്ട ബന്ധമാണെന്നാണ് മോഹന്‍ലാല്‍ ആ കുറിപ്പില്‍ പറയുന്നത്. അന്ന് കണ്ടതില്‍ നിന്ന് മമ്മൂട്ടിയ്ക്ക് ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ശബ്ദത്തില്‍ ആയാലും ശരീരത്തില്‍ ആയാലും സംസാര രീതിയില്‍ ആയാലും അദ്ദേഹത്തിന്റെ സമീപനത്തില്‍ ആയാലും ഇക്കാലത്തിനിടയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നാണ് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് പറയുന്നത്.

6

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം ട്വന്റി-20 ആയിരിക്കും. എന്നാല്‍ ഇക്കാലത്തിനിടയില്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചത് അമ്പത്തി മൂന്നില്‍ അധികം സിനിമകളില്‍ ആണ്. ഒരിക്കലും അഭിനയത്തിന്റെ കാര്യത്തില്‍ പരസ്പരം അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. തങ്ങള്‍ രണ്ട് വ്യത്യസ്ത മനുഷ്യരും വ്യത്യസ്ത കലാകാരന്‍മാരും ആണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

7

മമ്മൂട്ടി ഒരു നടനാകാന്‍ വേണ്ടി ജനിച്ച ആളാണെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. തന്റെ ലക്ഷ്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ട് അദ്ദേഹത്തിന്. സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്കാണ് സിനിമയെ വേണ്ടത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങള്‍ താണ്ടിയത്. അത് കഠിനാധ്വാനത്തിലൂടെ ആയിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. മമ്മൂട്ടിയുടെ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകള്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+