Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയേട്ടനോ ആരുടെ വിജയേട്ടന്‍... വിജയേട്ടന്‍ വിളി വേണ്ടെന്ന് വനിതാമന്ത്രിയോട് പിണറായി.. ട്രോളുകള്‍!

മന്ത്രിസഭാ യോഗത്തിനിടെ വിജയേട്ടാ എന്ന് വിളിച്ച വനിതാ മന്ത്രിയെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. മന്ത്രിമാര്‍ തന്നെ മുഖ്യമന്ത്രി എന്ന് വിളിച്ചാല്‍ മതിയെന്ന് പിണറായി വിജയന്‍ നിര്‍ദേശം കൊടുത്തതായാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രീ എന്നാണത്രെ പ്രസ്തുത വനിതാ മന്ത്രി പിണറായിയെ ഇപ്പോള്‍ വിളിക്കുന്നത്.

വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാകും എന്ന് പരാതി പറഞ്ഞ വനിതാ മന്ത്രിയെയാണത്രെ പിണറായി തിരുത്തി വിജയേട്ടാ വിളി വേണ്ടെന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് മുമ്പ് ഇതൊന്നുമല്ലല്ലോ പറഞ്ഞത് എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയ പിണറായി വിജയനെ ട്രോളുന്നത്. അതേസമയം, പിണറായി പറഞ്ഞത് വേണ്ടത് തന്നെയാണ് എന്ന് കരുതുന്നവരും സോഷ്യല്‍ മീഡിയയില്‍ ഇഷ്ടംപോലെയുണ്ട്.

ഫയലുകള്‍ പഠിക്കാന്‍ സമയമായി

ഫയലുകള്‍ പഠിക്കാന്‍ സമയമായി

വിജയേട്ടാ.. ഓ ഗോഡ് എനിക്ക് ഫയലുകള്‍ പഠിക്കാന്‍ സമയമായി. സെക്രട്ടറി ആരെയും അകത്തേക്ക് കടത്തരുത്.. ഒരു ഉദയനാണ് താരം ട്രോള്‍

വിജയേട്ടാ എന്തെല്ലാ

വിജയേട്ടാ എന്തെല്ലാ

നിന്നോട് അല്ലേടാ പറഞ്ഞേ മുഖ്യമന്ത്രീ എന്ന് വിളിക്കണം എന്ന്. ഇലക്ഷന്‍ കഴിയുന്നത് വരെ ഇങ്ങനെ ആയിരുന്നില്ലല്ലോ മുഖ്യമന്ത്രി സാറേ...

സിങ്കത്തിനും കിട്ടി

സിങ്കത്തിനും കിട്ടി

വിജയേട്ടാ എന്ന് വിളിച്ച വനിതാ മന്ത്രിക്ക് മാത്രമല്ല, ഓവര്‍ ഷൈനിങ് വേണ്ടെന്ന് ഋഷിരാജ് സിംഗിനും വാണിങ് കിട്ടിയേ്രത

മോദിജി എന്ന് വിളിച്ചാലോ

മോദിജി എന്ന് വിളിച്ചാലോ

വിജയേട്ടാ എന്ന് വിളിക്കണ്ടെങ്കി മോദിജീ എന്ന് വിളിച്ചാലോ ആ പേര് കൂടിയല്ലേ ഇനി കോപ്പിയടിക്കാന്‍ ബാക്കിയുളളൂ

ഈ ഏട്ടന്മാരോ

ഈ ഏട്ടന്മാരോ

ഇത് ഞാനാണ് അച്ച്വേട്ടനാണ്.. ഇതാ ആ കാണുന്നത് യെച്ച്വെട്ടനാണ്. വിജയേട്ടന്‍ മാത്രം വേണ്ടാട്ടോ...

ആരാടാ അത്.. ആരാന്ന്

ആരാടാ അത്.. ആരാന്ന്

ഹെന്റെ വിജയേട്ടാ.. ആരാടാ അത്. ആര്‍ക്കാടാ ഏട്ടാന്ന് വിളിക്കേണ്ടത്.. പ്രേമത്തിലെ വിമല്‍ സാറാണ് ട്രോളിലെ താരം.

വിജയേട്ടന്‍ അകത്തുണ്ടോ

വിജയേട്ടന്‍ അകത്തുണ്ടോ

സഖാവ് വിജയേട്ടന്‍ അകത്തുണ്ടോ.. വിജയേട്ടനോ അതൊക്കെ പണ്ട്. ഇപ്പോള്‍ ചീഫ് മിനിസ്റ്റര്‍ പിണറായി വിജയന്‍ സാര്‍

അയാം നോട്ട് യുവര്‍...

അയാം നോട്ട് യുവര്‍...

എന്റെ വിജയേട്ടാ.. അയാം നോട്ട് യുവര്‍ വിജയേട്ടന്‍. കോള്‍ മി മുഖ്യമന്ത്രീ...

ഇരട്ടച്ചങ്കന്‍ എന്ന് വിളിക്കാമോ

ഇരട്ടച്ചങ്കന്‍ എന്ന് വിളിക്കാമോ

വിജയേട്ടന്‍ എന്ന് വേണ്ട ഇരട്ടച്ചങ്കന്‍ എന്ന് വിളിക്കാമോ എന്ന് ആലോചിച്ച് നടക്കുയാണത്രെ ചിലര്‍

മുഖ്യമന്ത്രി സാറേ എന്ന് വിളിച്ചോ

മുഖ്യമന്ത്രി സാറേ എന്ന് വിളിച്ചോ

കുട്ടി പഴയ ബന്ധം വെച്ച് എന്നെ വിജയേട്ടാ എന്നൊന്നും വിളിക്കണ്ട കേട്ടോ. വേണമെങ്കില്‍ മുഖ്യമന്ത്രി എന്ന് വിളിച്ചോ

തറവാട്ട് പേരാണോ

തറവാട്ട് പേരാണോ

അതെന്താ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നത് അയാളുടെ തറവാട്ട് പേരാണോ.. ആണോന്ന്

നില മറക്കരുത്

നില മറക്കരുത്

വിജയേട്ടാ... വിജയേട്ടനോ നിലമറന്ന് സംസാരിക്കരുത്. യു കാന്‍ കോള്‍ മി മുഖ്യമന്ത്രീ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+