ശശികല ടീച്ചറുടെ സ്കൂളിൽ ടോയ്ലെറ്റ് പണിയാൻ സുരേഷ് ഗോപിയുടെ 21ലക്ഷം രൂപ.. എംബി രാജേഷ് കാണുന്നുണ്ടോ??

  • By: Desk
Subscribe to Oneindia Malayalam

റിപ്പബ്ലിക് ടി വി മേധാവി അർണാബ് ഗോസ്വാമിയെ കടിച്ചുകുടഞ്ഞ് തിളങ്ങി നിൽക്കുന്ന പാലക്കാട് എം പി എം ബി രാജേഷിന് സോഷ്യൽ മീഡിയയിൽ മാരക കളിയാക്കൽ. രാജേഷിൻറെ മണ്ഡലമായ പാലക്കാട്ടെ വല്ലപ്പുഴ സ്കൂളിൽ ടോയ്ലെറ്റ് സമുച്ചയം പണിയാൻ നോമിനേറ്റഡ് എം പിയായ സുരേഷ് ഗോപി 21ലക്ഷത്തിച്ചില്വാനം രൂപ ചെലവഴിച്ചു എന്ന പോസ്റ്റർ കാണിച്ചാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ എം ബി രാജേഷിനെ കളിയാക്കുന്ന്. രാജേഷ് ഇത് വല്ലതും കാണുന്നുണ്ടോ എന്നാണ് ചോദ്യം.

കേരളത്തെ പാകിസ്താനാക്കിയ ടൈംസ് നൗവിന് സോഷ്യൽ മീഡിയയുടെ കിണ്ണം കാച്ചിയ മറുപടി! സോഷ്യൽ മീഡിയ പ്രതികരണങ്ങൾ!!

ഇതേത് സ്കൂളാണ്

ഇതേത് സ്കൂളാണ്

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും വിവാദ നായികയുമായ കെ പി ശശികല ടീച്ചറുടെ സ്കൂളാണല്ലോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നത്. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിന് ടോയ്ലെറ്റ് സമുച്ചയമുണ്ടാക്കാൻ സുരേഷ് ഗോപിയുടെ എം പി ഫണ്ടിൽ നിന്നും 2176000 രൂപ അനുവദിച്ചു എന്നാണ് പ്രചാരണം.

വേണ്ടത് ഇങ്ങനെയുള്ള എംപിമാർ

വേണ്ടത് ഇങ്ങനെയുള്ള എംപിമാർ

ഇതുപോലെയുളള എം പിമാരല്ലേ നമുക്ക് വേണ്ടത് എന്നും പാലക്കാട് എം പിയായ എം ബി രാജേഷ് ഇത് കാണുന്നുണ്ടോ എന്നും ചോദ്യം ഉയരുന്നു. ടോയ്ലെറ്റ് സമുച്ചയം, ടോയ്ലെറ്റ് കെട്ടാൻ 21 ലക്ഷം രൂപ എന്നൊക്കെ പറഞ്ഞ് ഇതിനെ ട്രോൾ ചെയ്യുന്നവരും ഉണ്ട്.

നല്ല കാര്യം ചെയ്യുന്നവരെ അഭിനന്ദിക്കണം

നല്ല കാര്യം ചെയ്യുന്നവരെ അഭിനന്ദിക്കണം

നല്ല കാര്യങ്ങൾ ചെയ്യുന്നത് ആരായാലും അവരെ പാർട്ടി നോക്കാതെ അഭിനന്ദിക്കണം ഒരു സ്കൂളിന് ഇത്രയും തുക മുടക്കി കക്കൂസ് സമുച്ചയം പണിയുന്നത് ചെറിയ കാര്യമല്ല. കേന്ദ്ര സഹായത്തോടെ ഗുജറാത്ത്, ഉത്തർ പ്രദേശ് സംസ്ഥാങ്ങളിലെ പോലെ സമ്പൂർണ വികസനം കൊണ്ടുവരാൻ സുരേഷ് ഗോപിയെപ്പോലുള്ളവർക്കു കഴിയും.

ആ എം പി തന്നെ അല്ലേ

ആ എം പി തന്നെ അല്ലേ

ഫണ്ട് ചെലവഴിക്കാത്തതിനു അല്ലേ ഇന്നാള് ഇങ്ങേരുടെ ഫോട്ടോ പത്രത്തിൽ വന്നത്. - എം പി ഫണ്ട് ചെലവഴിക്കാത്തത് കൊണ്ട് സുരേഷ് ഗോപി വാർത്തയായ കാര്യം ഓർത്തെടുത്ത് ചിലർ ചോദിക്കുന്നു. ഫണ്ട് ജനങ്ങളുടെ നികുതി പണമാണ്. സുരേഷ് ഗോപിയുടെ വീട്ടില പണമല്ല - അഥവാ ഫണ്ട് ചെലവഴിച്ചാലും അത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ഓർമിപ്പിക്കുന്നു മറ്റൊരാൾ.

ശശികല ടീച്ചറുടെ സ്കൂൾ

ശശികല ടീച്ചറുടെ സ്കൂൾ

പാലക്കാട് ജില്ലയിലെ വല്ലപ്പുഴ ഹൈസ്കൂളിലാണ് ശശികല ടീച്ചർ പഠിപ്പിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വല്ലപ്പുഴയെയും തന്റെ സ്‌കൂളിനെയും പാകിസ്താന്‍ എന്ന് വിളിച്ച ശശികല ടീച്ചറെ അവിടത്തെ കുട്ടികള്‍ മുന്‍പ് ബഹിഷ്‌കരിച്ചിരുന്നു. ശശികല ടീച്ചര്‍ വല്ലപ്പുഴ സ്‌കൂളില്‍ ക്ലാസെടുക്കാന്‍ എത്തുന്നില്ല എന്നും കുട്ടികൾ പരാതിപ്പെട്ടിരുന്നു.

English summary
Did Suresh Gopi MP fund Vallappuzha school? See what social media to say.
Please Wait while comments are loading...