സുരേഷ് ഗോപിയുടെ രാഷ്ട്രീയം 'രുദ്രസിംഹാസനത്തിന്' പണി കൊടുക്കുന്നോ?
തിരുവനന്തപുരം: ഒരു സിനിമ നടന്റെയോ നടിയുടേയോ രാഷ്ട്രീയം അവര്‍ അഭിനയിക്കുന്ന സിനിമകളെ ബാധിയ്ക്കുന്ന പതിവ് നമ്മുടെ നാട്ടില്‍ ഇല്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രാഷ്ട്രീയം ഒട്ടുമിക്കവര്‍ക്കും അറിയാവുന്നതാണ്, പക്ഷേ അദ്ദേഹത്തിന്റെ സിനിമകളുടെ വിജയവും പരാജയവും ഒന്നും രാഷ്ട്രീയ നിലപാടിന്റെ സ്വാധീനമായിരുന്നില്ല.
എന്നാല്‍ സുരേഷ് ഗോപി തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ സിനിമയെ ബാധിയ്ക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'രുദ്രസിംഹാസനം' എന്ന സിനിമയുടെ സംവിധായകന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയാണത്രെ ഇവിടത്തെ വില്ലന്‍! സോഷ്യല്‍ മീഡിയകളില്‍ സിനിമയ്‌ക്കെതിരെ രാഷ്ട്രീയമായും വര്‍ഗ്ഗീയമായും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം. ഇത് സിനിമയുടെ വിജയത്തെ ബാധിയ്ക്കുമോ എന്ന ആശങ്കയാണ് സംവിധായകന്‍ ഷിബു ഗംഗാധരന്‍ പങ്കുവയ്ക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവിയിലെ മോണിംഗ് റിപ്പോര്‍ട്ടര്‍ എന്ന വാര്‍ത്താ സെഗ്മന്റില്‍ പങ്കെടുക്കവെയാണ് ഷിബു ഗംഗാധരന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് ഷിബുവിന്റെ അഭിപ്രായം.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ സുരേഷ് ഗോപിയ്ക്കുണ്ടാകുന്നതിന്റെ കാരണം എന്താകും. അല്ലെങ്കില്‍ ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ സത്യത്തില്‍ സിനിമയെ ബാധിയ്ക്കുന്നുണ്ടോ... പരിശോധിയ്‌ക്കേണ്ട വിഷയങ്ങള്‍ തന്നെ.


Click it and Unblock the Notifications
